തിരഞ്ഞെടുപ്പിന്റെഫലം അറിയാൻ നമ്മൾ ആകാംഷയോടെ കാത്തിരിക്കയാണല്ലോ? പതിനായിരം വോട്ടിന് ജയ്ക് സി തോമസ്സ് ജയിക്കുമെന്ന് ഇടതുപക്ഷവും മറിച്ച് മുപ്പതിനായിരം വോട്ടിന് ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് വലതുപക്ഷവും പറയുമ്പോൾ ജനങ്ങൾ പലതും വിലയിരുത്തി തുടങ്ങിയിരിക്കുന്നു.
തോറ്റാൽ ഇടതുമുന്നണിക്ക് ഒന്നും നഷ്ടപ്പെടാനില്ല. കാരണം 53 വർഷമായി കോൺഗ്രസ്സിന്റെ ലേബലിൽ ഉമ്മൻ ചാണ്ടി കയ്യടക്കി വെച്ച സീറ്റാണ് പുതുപ്പള്ളി മണ്ഡലം .അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വൈകാരികമായ വേലിയേറ്റത്തിൽ അവിടെ സത്യത്തിൽ ചാണ്ടിഉമ്മൻ ജയിക്കുന്നെങ്കിൽ അത് ഉമ്മൻ ചാണ്ടി ജയിച്ചതായി അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് ജയിച്ചതായി കൂട്ടേണ്ടിവരും.
കാരണം അത്ര മാത്രം ജനങ്ങളുടെ ഹൃദയത്തിൽ വേരൂന്നിയ വ്യക്തിആയിരുന്നു ഉമ്മൻ ചാണ്ടി .അദ്ദേഹത്തിൻ്റെ ജനസമ്പർക്ക പരിപാടി കണ്ടു കേരളം അൽഭുത മിഴികളോടെ നോക്കിയതുമാത്രമല്ല UN അവാർഡ് വരെ അതു നീണ്ടു എന്നാണ് ചരിത്രം. ജനസസമ്പർക്ക പരിപാടിക്കിടെ കല്ലേറു കൊണ്ടിട്ടും പിറകോട്ടു മാറാതെ 'വെട്ടിപ്പിടിക്കലല്ല വിട്ടു വീഴ്ചയാണ് ഒരു രാഷ്ട്രീയക്കാരനു വേണ്ടതെന്നു പറഞ്ഞ അദ്ദേഹത്തിൻ്റെ മകൻ ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാൻ കാശു കൊടുത്തതും ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ വ്യക്തിയുടെ അമ്മയും മകനും കൂടിയാണ് എന്നുള്ള വസ്തുത മനസ്സിലാക്കുമ്പോൾ ഉമ്മൻചാണ്ടി ജനകീയനായി മാറുകയാണു ണ്ടായത്.
കരുണ, സ്നേഹം നീതിബോധം, ക്ഷമ ലളിതജീവിതം ഉമ്മൻചാണ്ടിയെ വിശുദ്ധപദവിയിലേക്ക് വരെ എത്തിക്കുന്നുവെങ്കിൽ ആ രക്തമാണ് മകനിലും ള്ളതെന്നു ജനം വിശ്വസിക്കുന്നു. അതാണ് ചാണ്ടി ഉമ്മനു കിട്ടുന്ന നേട്ടം .അതുപോലെ വിനായകനു നൽകിയ മാപ്പ്.
തന്റെ അപ്പയെ അദ്ദേഹം അനുധാവനം ചെയ്യുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ് രാഷ്ട്രീയതന്ത്രങ്ങൾ അവിടെ നിൽക്കട്ടെ. ജയിക്കാൻ രാഷ്ട്രീയക്കാർ പലതന്ത്രങ്ങളും അടവുകളും പയറ്റും . പക്ഷെ രാഹുൽഗാന്ധിയുടെകൂടെ കാശ്മീർ മുതൽ കന്യാകുമാരിവരെ ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പങ്കെടുത്തതും ഡൽഹി സെന്റ്സ്റ്റീഫൻ കോളേജിലെ ചെയർമാനായതും അദ്ദേഹത്തിനു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിനുപരി നല്ല ഒരു ലോയർ മാത്രമല്ല മറ്റനേകം ഡിഗ്രികളും അദ്ദേഹത്തിനു മാറ്റു കൂട്ടുന്നുവെങ്കിൽ എതിർ സ്ഥാനാർത്ഥി ജയ്ക് സി തോമസ്സ് നല്ല ഒരുപ്രാസംഗികൻ, യുവ സുന്ദരൻ ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള വ്യക്തി എന്നതിലുപരി ചാനൽ ചർച്ചകളിൽ വാഗ്മി എന്നൊക്കെ പറയുവാൻ സാധിക്കും .
രണ്ടു പ്രാവശ്യം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയോടു തോറ്റതിന്റെ സഹതാപതരംഗവും ഉമ്മൻചാണ്ടിയുടെ അകാലവിയോഗ സഹതാപതരംഗവും തമ്മിൽ കൂട്ടിമുട്ടുമ്പോൾ ആരു ജയിക്കും എന്നു പറയുവാൻ അൽപം ബുദ്ധിമുട്ടിയേക്കാം .
എങ്കിൽ അച്ചുഉമ്മനോടു കാട്ടിയ ക്രൂരമായ സോഷ്യൽമീഡിയ പ്രചരണം ജയ്ക്കിനു വിനയായി എന്നുവേണം പറയുവാൻ .കേരളത്തിലെ അഴിമതിയുടെ മാലപ്പടക്കം കരിമണൽ ക്കേസ്, സ്വർണ്ണക്കടത്ത് , മാസപ്പടിവിവാദം ഇവ ഇപ്പോൾ തീവ്രഗതിയിൽ നിൽക്കുന്നത് ജയിക്കിൻ്റെ വിജയത്തിൽ വിഘ്നം നേരിടുമെന്നാണ് ജനംപറയുന്നത്. പക്ഷെ പുതുപ്പള്ളിയിൽ വികസനം ഇല്ല എന്നുള്ളതാണ് ഇടതുപക്ഷ ആരോപണം
പക്ഷെ എട്ടു പഞ്ചായത്തിൽ ആറും ഇടതു ഭരിക്കുമ്പോഴും കേരളം ഇടതുമുന്നണി ഭരിക്കുമ്പോഴും എന്ത് കൊണ്ട് വികസനം പുതുപ്പള്ളിയിൽ വരുത്തിയില്ല എന്ന ആരോപണത്തിൽ കഴമ്പില്ലാതില്ല. വിശക്കുന്ന വയറിന്റെ പാവപ്പെട്ടവന്റെ പ്രശ്നങ്ങളിൽ ഉമ്മൻ ചാണ്ടി ആകൃഷ്ടനായത് കൊണ്ട് കോർപ്പറേറ്റു കൾക്കും കുത്തകമുതലാളിമാർക്കും വികസിക്കാനും അവരുടെ പള്ള വികസിക്കാനും കഴിഞ്ഞില്ലെന്നുള്ളത് പരമാർത്ഥമാണ്. പാവങ്ങളുടെ രക്ഷകനാ കുമ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റു കാരനാകുന്നത്.
ഇനി അൽപം കണക്കു കൂട്ടുകളി ലേക്ക് വരാം .
1970ൽ ഉമ്മൻ ചാണ്ടി 26 വയസ്സുള്ളപ്പോൾ പുതുപ്പള്ളിയിൽ 7300 വോട്ടിന് ഭൂരിപക്ഷത്തിന് ജയിച്ചു വെന്നാണ് തോന്നുന്നത് പിന്നീട് 15000 ഭൂരിപക്ഷമായി എന്നാൽ 2011-ൽ 33255 ഭൂരിപക്ഷം കിട്ടി അദ്ദേഹം മുഖ്യമന്ത്രിയാവുകയുംചെയ്തു.എന്നാൽ അദ്ദേഹത്തിന്റെപേരിൽ ആരോപണം കത്തി നിന്ന 2016ൽ പോലും 27000 ഭൂരിപക്ഷം അദ്ദേഹത്തിനു കിട്ടിയെന്നാണ് അൽഭുതം.
എന്നാൽ പിന്നീട് വന്ന തെരെഞ്ഞെടുപ്പിൽ ജയ്ക്ക് സി തോമസ്സിനോട് മത്സരിച്ചപ്പോൾ വെറും ഒൻപതിനായിരം വോട്ടിന് മാത്രം ഭൂരിപക്ഷത്തിനു മാത്രമാണ് ഉമ്മൻചാണ്ടിജയിക്കുന്നത്. അതാണ് ജയ്ക്കിനെ വീണ്ടും സ്ഥാനാർത്ഥി യാക്കിയിരിക്കു ന്നത്.പിതാവിനും പുത്രനു മെതിരെ മത്സരിക്കാനും ഒരു പക്ഷേ രണ്ടു പേരിൽ നിന്നും തോൽവിയേറ്റ് രാഷ്ട്രീയം മതിയാക്കാനും ജയ്ക്കിനു സാദ്ധ്യതകാണുന്നു. ഒരു പക്ഷേ ജയ്ക്കിനെ നശിപ്പിക്കയാണോ Cpmന്റെ ലക്ഷ്യം എന്നു തോന്നിപ്പോകുന്നു.
ഉമ്മൻ ചാണ്ടി സഹതാപതരംഗത്തിൽ വീഴുന്ന പടുകൂറ്റൻ വൃക്ഷ മായിരിക്കു മോ ജയ്ക്ക് അതോ 53 വർഷത്തെ പുതുപ്പള്ളിയുടെ കുത്തക അവകാശം തകർക്കുമോ ? കണ്ടറിയാം. പുതുപ്പള്ളിയിലെ ഫലം കേരള ഭരണത്തിൻ്റെ വിലയിരുത്തലായിരി ക്കുമെന്ന് തടി തപ്പി പറഞ്ഞ് ഗോവിന്ദൻ മാഷ് പിണറായിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
പരാജയ ഉത്തരവാദിത്വം സാധാരണ പാർട്ടി സെക്രട്ടറിയുടെ തലയിലായിരിക്കുമല്ലോ വരുന്നത്. അതു തന്ത്രപൂർവ്വം ഗോവിന്ദൻ മാഷ് ഒഴിയുന്നതിൻ്റെ ലക്ഷണം പിണറായിയുടെ തലയിൽ ഈ പരാജയം കെട്ടി വെയ്ക്കാനാണോ എന്നു തോന്നിപ്പോകുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ പിണറായിക്ക് നല്ല ഇമേജ് ഉണ്ടായിരുന്നു. പക്ഷെ പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ലക്ഷ്യം കൈവിട്ടത് മാസപ്പടി കരിമണൽ വിവാദമാണ്. പിന്നെ സ്വർണ്ണക്കടത്ത്. അങ്ങനെ വൻ അഴിമതിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുമ്പോൾ അതിൽ ജയ്ക്ക് സി തോമസ്സ് ഉരുകിപ്പോകാതിരുന്നാൽ ഭാഗ്യം.
ഒരു നല്ല ചെറുപ്പക്കാരന്റെ ഭാവി പുതുപ്പള്ളിയിൽ അവസാനിക്കുമോ കണ്ടറിയാം . ജയ്ക്കിനെ എനിക്കിഷ്ടമാണ്. നല്ല പ്രാസംഗികൻ നല്ല വിദ്യാസമ്പന്നൻ. സുന്ദരൻ ആരേയും ആകർഷിക്കുന്ന വാചാലത . പക്ഷെ പുതുപള്ളിയിൽ കുറഞ്ഞത് 20000 വോട്ടിൽ ചാണ്ടി ഉമ്മനോട് പിറകോട്ട് നിൽക്കാനാണ് സാദ്ധ്യത .അട്ടിമറി ഒന്നും നടന്നില്ലെങ്കിൽ ചാണ്ടി ഉമ്മൻ സഹതാപതരംഗത്തിൽ കടന്നു കൂടും .പിന്നെ ബി.ജ.പി കെട്ടി വെച്ച കാശ് കിട്ടിയാൽ ഭാഗ്യം. കേരളത്തിൽ അവരെ ഒരു മുന്നണിയായി കൂട്ടാൻ ഇനിയും സമയമായിട്ടില്ല . ഫലം കഴിഞ്ഞു വീണ്ടും കാണാം ജയ് ഹിന്ദ്