Image

കാത്തിരിപ്പ് ( കവിത : തങ്കച്ചൻ പതിയാമൂല )

Published on 06 September, 2023
കാത്തിരിപ്പ് ( കവിത : തങ്കച്ചൻ പതിയാമൂല )

വീണ്ടുമീ കോലായിലെ 
വീൽചെയറിന്റെ മാറിൽ
വന്നു ഞാനിരിക്കുന്നു 
വഴിക്കൺകളുമായി…

കാതിൽ പതിക്കുന്നൊരാ 
കാറിന്റെ വിളികളെ 
കേൾക്കുന്നോ ദുരെ ദുരെ 
കാതോർത്തിരിക്കുന്നു ഞാൻ…

നിൻ പദസ്വനങ്ങളും 
നിന്റെ നിശ്വാസങ്ങളും 
നിൻ നെടുവീർപ്പുകളും 
നിലയ്ക്കാതിരുന്നെങ്കിൽ…

വന്നു നീ തലോടുവാൻ വിശേഷങ്ങളോതുവാൻ
വെറുതെ ചിരിക്കുവാൻ
വീണ്ടും ഞാൻ മോഹിക്കുന്നു…

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക