Image

പുതുപ്പള്ളിയിലെ മീഡിയ മാനിയ (ജെ എസ് അടൂർ)

Published on 07 September, 2023
പുതുപ്പള്ളിയിലെ മീഡിയ മാനിയ (ജെ എസ് അടൂർ)

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഏറ്റവും അസഹനീയ കാര്യമെന്തന്ന് ചോദിച്ചാൽ അത് ഹൈപ്പർ മീഡിയ മാനിയ എന്നതാണ്.
അധികമായാൽ അമൃതും വിഷം എന്ന് മീഡിയ ഫ്ലോർ മനേജേഴ്‌സും പ്രൊഡ്യൂസെഴ്സും അവതാരകരും അറിഞ്ഞാൽ  ജനങ്ങളെ വെറുപ്പിക്കുന്നത് കുറയും.
തിരെഞ്ഞെടുപ്പ് മീഡിയ റിപ്പോർട് ചെയ്യണം. പക്ഷെ പുതുപ്പള്ളിയിൽ രണ്ടു സ്ഥാനാർഥികളുടെയും പുറകെ മാത്രം അല്ല അവരുടെ സ്വകാര്യ ഇടങ്ങളിൽ പോലും മീഡിയ ഇടിച്ചു കയറി വൃത്തികെട്ട റിപ്പോട്ടിങ് കാണിക്കുകയാണ്.
ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോകുന്നതിന് മീഡിയ ക്യാമറക്കു എന്ത് കാര്യം.? തീയറ്ററിൽ പോയി ഒരാളെ സമാധാനമായി സിനിമ കാണാൻ അനുവദിക്കാത്തത് കൊള്ളാരുതായ്മയാണ്.അത് മാത്രം അല്ല അവിടെ സിനിമ കാണാൻ വരുന്ന എല്ലാവർക്കും തീയറ്ററിൽ പുറകെ പാപ്പറാസി ക്യാമറയുമായി പോകുന്നത് ന്യൂയിസൻസാണ്.
ഒരു ചാനൽ പുതുപ്പള്ളിയിൽ സെറ്റ് ഇട്ട് കെട്ട് കാഴ്ചകൾ നടത്തി. അതിൽ ആവേശ കുമാർ ഉമ്മൻ ചാണ്ടി വിരോധം വിളമ്പി ആളുകളെ വെറുപ്പിച്ചു.
ഈ മീഡിയ മാനിയ മത്സരത്തിൽ  മാന്യനായമനോരമ ന്യൂസ് ചർച്ച അവതാരകൻ അയപ്പ ദാസ് ഓടുന്ന വാഹനത്തിൽ നിന്ന് വീഴുന്ന നിർഭാഗ്യ അവസ്ഥയുണ്ടായി.
Chandy Oommen  ഏറ്റവും സൂക്ഷിക്കണ്ടത് ഈ മീഡിയ ഇന്റ്‌റൂഷനും സർവേലെൻസുമാണ്. ചാണ്ടി എപ്പോഴാണ് മൂത്രം ഒഴിക്കുന്നത്? ചാണ്ടി ഏത്ര പ്രാവശ്യം പല്ല് തേക്കും? ചാണ്ടി ചോറിന് ഏത് കറിയാണ് കൂട്ടുന്നത്? കണ്ട സിനിമ എങ്ങനെ ഉണ്ടായിരുന്നു? എന്താണ് പ്രാർത്ഥിക്കുന്നത്? എന്നാണ് കല്യാണം കഴിക്കുന്നത് എന്നൊക്കെ ചോദിക്കും.
എന്നിട്ടും എഡിറ്റ് ചെയ്തു ക്ലിപ്പിട്ട് ട്രോളും.
അത് കൊണ്ട് ചാണ്ടി ഉമ്മൻ ഏറ്റവും സൂക്ഷിക്കുണ്ടത് ഹൈപ്പർ മീഡിയ മാനിയ എന്ന പാപ്പറാസി മീഡിയ മൽസരത്തയാണ്.
മീഡിയയെ നിർത്തേണ്ടത്തു നിർത്തി മാനേജ് ചെയ്യാൻ ഉമ്മൻ ചാണ്ടിയിൽ നിന്നും ചാണ്ടി ഉമ്മൻ പഠിച്ചാൽ ഭാവിയിൽ മീഡിയ തലവേദന കുറയും.
മീഡിയയുടെ ധർമ്മം കഴമ്പുള്ള വാർത്ത റിപ്പോർട്ട് ചെയ്യൂകയാണ് .അല്ലാതെ ഒരാൾ സിനിമ കാണുന്നതോ, പോപ്പ് കോൺ കഴിക്കുന്നതോ, മൂത്രമൊഴിക്കാൻ പോകുന്നതോ, അയാളുടെ  ദിവസ റൂട്ടിനോ വാർത്ത അല്ല. ചാണ്ടി ഉമ്മൻ ആരോടെങ്കിലും ഫോണിൽ സംസാരിക്കുന്നത് മീഡിയ റിക്കൊഡ് ചെയ്യുന്നതു തെറ്റ്. ആരോടാണ് സംസാരിച്ചത് എന്ന് മീഡിയ അറിയണ്ട കാര്യമോ ചാണ്ടി പറയേണ്ട കാര്യമൊ ഇല്ല.
എല്ലാ രാഷ്ട്രീയ നേതാക്കളും അറിയേണ്ട ബാല പാഠം മീഡിയ എന്നത് ഇരു തല വാൾ ആണുനുള്ളതാണ്. മീഡിയയെ മാനേജ് ചെയ്തില്ലങ്കിൽ മീഡിയ മാനേജ് ചെയ്തു പരുവമാക്കും. മീഡിയയോട് എന്ത് പറയണം എന്നത് പോലെ പ്രധാനമാണ് എന്ത് പറയരുത് എന്നത്. എപ്പോൾ പറയണം എന്നും. എപ്പോൾ പറയരുത് എന്നും.
അത് പോലെ ഡിജിറ്റൽ യുഗത്തിൽ 24x7 മൊബൈൽ ക്യാമറ എപ്പോഴും എവിടെയും തുടരുന്നു എന്ന ചിന്ത വേണം. ഫോണിൽ പറയുന്നത് റിക്കൊഡ് ചെയ്യുമെന്നും ഫേസ് ബുക്ക് സ്ക്രീൻഷോട്ട് എടുത്തു ദുരുപയോഗപെടുത്തും എന്നു
സർവെൽൻസ് യുഗത്തിൽ ജീവിക്കുമ്പോൾ സ്വകാര്യത എന്നൊന്ന് ഇല്ലന്നും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പൊതു പ്രവർത്തകരും സൂക്ഷിക്കണം
ഹൈപ്പർ മീഡിയ മാനിയ യുഗമാണ്. ഹൈപ്പർ മീഡിയ കാലത്ത് പത്ര പ്രവർത്തനം എന്നൊന്നില്ല. ഉള്ളത് സ്‌പെക്ടക്കിൾ പെർഫോമൻസാണ്. സ്പെക്ടെക്കിൽ ടാർഗറ്റ് ആണ്. പുതുപ്പള്ളിയിൽ അവർ ചാണ്ടി ഉമ്മനെയും ഒരു പരിധി വരെ ജാക്കിനെയും സ്പെട്ടിക്കിൾ ടാർഗറ്റ് ആക്കി മത്സര കമ്പങ്ങൾ നടത്തി ചാനൽ ചർവണ ചർവണ പരിതാപക മത്സരം ആയിരുന്നു. വൃത്തികേട്ട മത്സരം.
ഓന്ത് നിറം മാറുന്നതിനെക്കാൾ വേഗം നിറം മാറുന്ന ഒരേ ഒരു സ്പീക്ഷിസാണ് മീഡിയ നാടക അഭിനേതാക്കൾ.
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക