Image

ഓൾഡ് ഈസ് ഗോൾഡ്  (അല്ല പിന്നെ - 19: രാജൻ കിണറ്റിങ്കര) 

Published on 08 September, 2023
ഓൾഡ് ഈസ് ഗോൾഡ്  (അല്ല പിന്നെ - 19: രാജൻ കിണറ്റിങ്കര) 

സുഹാസിനി.  നമ്മുടെ ഫ്രിഡ്ജിനെന്തോ പ്രശ്നമുണ്ട്, ഡോർ അടയ്ക്കാൻ പറ്റുന്നില്ല.

ശശി.. ഓണം കഴിഞ്ഞാൽ ഒരാഴ്ച എല്ലാവരുടേയും ഫ്രിഡ്ജിനുള്ള പ്രശ്നമാണിത്.   അത് കേടൊന്നുമല്ല

സുഹാസിനി..   10 വർഷം കഴിഞ്ഞു ഈ ഫ്രിഡ്ജ്, ഇനി ഇത് മാറ്റി പുതിയതൊന്ന് വാങ്ങാം.

ശശി.  10 വർഷമൊന്നും ഒരു പഴക്കമല്ല ഫ്രിഡ്ജിന് . മാത്രമല്ല, പഴയതിന്റെ ഗുണമൊന്നും പുതിയതിന് കിട്ടില്ല.

സുഹാസിനി ...  കാശ് മുടക്കേണ്ട കാര്യം വരുമ്പോൾ നിങ്ങൾ 100 ന്യായവുമായി വരും.

ശശി..  ഇക്കണക്കിന് ഞാനും പഴയതായി തോന്നുമല്ലോ നിനക്ക്‌.

സുഹാസിനി.. ഹേയ്, പഴയ ഫ്രിഡ്ജിന് കൊടുത്താൽ എന്തെങ്കിലും പൈസ കിട്ടും, അതാ പറഞ്ഞത്.

ശശി :   അല്ല, ഇന്നും ഡിന്നറിന് പഴയ കറികൾ തന്നെയാണോ ? ഒന്നും ഉണ്ടാക്കുന്നില്ലേ ?

സുഹാസിനി.. അതേയ് , നിങ്ങളല്ലേ പറഞ്ഞത് പഴയ സാധനങ്ങളുടെ ഗുണമൊന്നും പുതിയതിന് കിട്ടില്ലാന്ന്..  അല്ല പിന്നെ !!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക