ഡാളസ് : എഴുത്തുക്കാരൻ ജോയി നാലുന്നാക്കലിന്റെ " ബഹനാന്റെ നടപ്പുകൾ "എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റ സംസ്കാരവും ചരിത്രവും ;വർത്തമാനവും ജീവിതവും ഇടകലരുന്ന അതീവ സുന്ദരമായ നോവൽ ശില്പമാണ് പ്രകാശനം ചെയ്തത്. വേദിയായത് 13000ൽ പരം പുസ്തകങ്ങളുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് ലൈബ്രറിയിൽ. അസോസിയേഷൻ ട്രഷററും മുൻ ലൈബ്രറിയനുമായ ഫ്രാൻസിസ് എ തോട്ടത്തിൽ എഴുത്തുക്കാരനിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചത്.
എഴുത്തുകാരൻ ജോയി നാലുന്നാക്കൽ പുസ്തക വിവരണം നടത്തി.ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൺ അദ്യക്ഷത വഹിച്ചു ആശംസ പ്രസംഗം നടത്തി. അസോസിയേഷൻ അംഗമായ സുചൻ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.