Image

മോഹവീഞ്ഞ് (വിനീത് വിശ്വദേവ്)

Published on 11 September, 2023
മോഹവീഞ്ഞ് (വിനീത് വിശ്വദേവ്)

ഇതൾ കൊഴിഞ്ഞ ഇന്നലകളേ
വിരിഞ്ഞ ഇന്നിന്റെ മാറിൽ
നാളെയുടെ മൊട്ടുകൾ 
നമുക്കായി വസന്തം തരുമോ.

ഋതുക്കൾ മാറിമറിയുന്നു
പകലുകളാരാവിൽ ചാഞ്ഞുറങ്ങുന്നു.
ഉദിക്കുന്നു സൂര്യചന്ദ്രൻമാർ 
രാപ്പകലുകൾ വന്നുപോകുന്നു.

പഴയ കിനാവാം മുന്തിരി നീരുകൾ
മനസ്സിൻ മൺവീണയിൽ 
ശ്രുതിമീട്ടിയ പാട്ടിന്റെ 
മോഹ വീഞ്ഞായി മാറുന്നു.

ഏകാന്തതയുടെ ഉന്മാദമായി
മൗനം തളംകെട്ടുന്നു.
മോഹ വീഞ്ഞിൽ ലഹരിയിൽ 
മദിക്കുന്നു ഞാനുമെൻ ജീവനതന്തികളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക