Image

' അത് എന്റെയും ജീവനായിരുന്നു ' ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ പുസ്തക പ്രകാശനം: ഗീത സിറ്റിസൺ ജേർണലിസ്റ്റ്

Published on 11 September, 2023
' അത് എന്റെയും ജീവനായിരുന്നു ' ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ പുസ്തക പ്രകാശനം: ഗീത സിറ്റിസൺ ജേർണലിസ്റ്റ്

സമയമിതപൂർവ സായാഹ്നം .
സാംസ്കാരിക കേരളത്തിന് ധന്യതയേകാൻ ഒരു നന്മനിറഞ്ഞ പുസ്തകത്തിന്റെ പ്രകാശന രംഗം.

കോട്ടയം IMA ഹാളിൽ ഡോ.കുഞ്ഞമ്മ ജോർജ്ജ് എഴുതിയ 'അത് എന്റെയും ജീവനായിരുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ഇന്നലത്തെ സായാഹ്നത്തിന് ലഭിച്ച അപൂർവത

സാധാരണ ഇത്തരം അവസരങ്ങളിലുണ്ടാവാറുള്ള വിശിഷ്ടാതിഥികളായിരുന്നില്ല  വേദിയിൽ;
ഗ്രന്ഥകാരിയുടെ ഗുരുക്കൻമാരായ ഡോക്ടർമാരും ശിഷ്യ ഡോക്ടർമാരും ഫേസ് ബുക്ക് കുറിപ്പുകൾ പുസ്തകമാവുന്നതിന് കാരണഭൂതരായ ഗീതാ ബക്ഷി,ആൻസി സാജൻ, എം.എ .ഷഹനാസ്,ഡോ.ആനിയമ്മ ജോസഫ് തുടങ്ങിയവരും ഐ എ. എ ഹാൾ നിറഞ്ഞു നിന്ന സുഹൃത്തുക്കളുമായിരുന്നു പരിപാടിയെ ഹൃദ്യമാക്കിയത്.

വേദിയിലെ അദൃശ്യസാന്നിദ്ധ്യങ്ങളായ ജിമ്മി ജോസ് സാറിന്റെയും ഡോ.അഗസ്റ്റിന്റെയും സഹധർമ്മിണിമാരുടെ സാന്നിദ്ധ്യം ഹൃദയസ്പർശിയായി.

വർഷങ്ങളായി സുഹൃത്തുക്കളായ ആൻസി,രാരിമ,രമണി,ഗീതാ ബക്ഷി,ശാന്തിനി ടോം എന്നിവരെ ആദ്യമായി കാണുകയാണെന്ന തോന്നലില്ലാതെ ഇന്ന് കണ്ടു.ഗീതച്ചേച്ചിയല്ലേന്ന അരുളിന്റെ ചോദ്യം ശരിയ്ക്കും ആശ്ചര്യപ്പെടുത്തി.(കുറിപ്പിലൂടെ വിളിച്ചു ശീലിച്ചത് കൊണ്ട് ഞാൻ പക്ഷേ പോളെന്നേ വിളിയ്ക്കൂ).

ഈ പുസ്തകം,കാലഘട്ടത്തിന്റെ ആവശ്യമാണ്.വിചിത്രമായി തെറ്റിദ്ധരിയ്ക്കപ്പെട്ടു വരുന്ന ഡോക്ടർ സമൂഹത്തിന്റെ സങ്കടങ്ങളും ആശങ്കകളും ആകുലതകളും പൊതുസമൂഹം അറിയേണ്ടതുണ്ട്.

പുസ്തക പ്രകാശനം നിർവഹിച്ചത് കോട്ടയത്തിന്റെ സ്വന്തം ഹൃദ്രോഗ വിദഗ്ധൻ ഡോ.മാത്യു പാറയ്ക്കൽ ആണ്.
അദ്ദേഹം സൂചിപ്പിച്ചത് പോലെ വ്യത്യസ്ത മേഖലയിലുള്ളവരുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന ഡോക്ടർമാർ,വക്കീലന്മാർ,പോലീസുകാർ എന്നിവർക്കാണ് സംഭവബഹുലമായ ഒരുപാട് കഥകൾ പറയാനുണ്ടാവുക.
അവയൊക്കെയും  കുഞ്ഞമ്മ ഡോക്ടറെപ്പോലെ ആത്മാർത്ഥതയോടും അനുതാപത്തോടും അങ്ങേയറ്റം സംവേദനക്ഷമമായും അവതരിപ്പിക്കുവാൻ കഴിയുന്നവർ  എഴുതുകയും സമൂഹത്തെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കും.

ഇ മലയാളിയിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും ഹൃദിസ്ഥമായ കുറിപ്പുകൾ,പുസ്തകമായി കാണുന്നത് സന്തോഷമാണ്. 
ദൂരം കേവലം ആപേക്ഷികമാണെന്ന് തിരിച്ചറിഞ്ഞ ഒരു കൂടിച്ചേരൽ ആയിരുന്നു പുസ്തക പ്രകാശനവേള .അത്രയധികം ആളുകൾ വിവിധ ഇടങ്ങളിൽ നിന്ന് ഒത്തുകൂടി. 

ബഹുമാന്യനായ ഡോ. മാത്യു പാറയ്ക്കൻ ഡോ. സുദയകുമാറിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
അക്ഷരസ്ത്രീ പ്രസിഡണ്ട് ഡോ. ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് പ്രമുഖ മാധ്യമ പ്രവർത്തക ഗീത ബക്ഷി സ്വാഗതം നേർന്നു.
ഡോ. സരീഷ് കുമാർ ( ന്യൂറോ സർജൻ, കാരിത്താസ് ഹോസ്പിറ്റൽ ) , ഡോ. ബിബിൻ മാത്യു (കൺസൽട്ടന്റ് സർജൻ , ഭാരത് ഹോസ്പിറ്റൽ ), എം.എ. ഷഹനാസ് ( പ്രസാധക , മാക്ബത്ത് കോഴിക്കോട് ) തുടങ്ങിയവർ ആശംസ നേർന്നു.
ഇ- മലയാളി എഡിറ്റർ ആൻസി സാജൻ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.
ഡോ. കുഞ്ഞമ്മ ജോർജ്ജ് മറുപടി പ്രസംഗം നടത്തി.

'അത് എന്റെയും ജീവനായിരുന്നു...എന്റെയും എന്റെയും എന്ന് വായിക്കുന്നവരോരോരുത്തരും പറഞ്ഞുപോകുന്ന പുസ്തകം.
കോഴിക്കോട് മാക്ബത്ത് പബ്ളിക്കേഷനാണ് പ്രസാധകർ.

അഡ്വ. രാജി പി. ജോയ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ആയിരുന്നു.

https://macbethpublications.com/product/athu-enteyum-jeevanayirunnu/

' അത് എന്റെയും ജീവനായിരുന്നു ' ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ പുസ്തക പ്രകാശനം: ഗീത സിറ്റിസൺ ജേർണലിസ്റ്റ്
' അത് എന്റെയും ജീവനായിരുന്നു ' ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ പുസ്തക പ്രകാശനം: ഗീത സിറ്റിസൺ ജേർണലിസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക