ജനിച്ചുവോ നീ നരനായി
മരിക്കുമോ നീ നരിയായി
ഹൃദയകവാടം തുറക്കുമോ
ഇന്ദ്രനീല നയനസുഖ നിദ്രയില്‍-ജനി-
മനമിഴികള്‍ ഞൊടിയിടയുണരുമ്പോള്‍
തുടിനാദലയ മൃദ തംബുരുയിടറുമ്പോള്‍
അടിമുടിയിടറുമനുദിന പരിണയ ലയ
കളകാഹള കേളീനടനസുഖ നിര്‍വൃതിയായ് ജനിച്ചുവോ....
യമനികളില്‍ കതിര്‍മണ്ഡപതാണ്ഡവം
ധമനികളില്‍ ധിംതരികിട കോകിലെ
കണികകള്‍ കാമമനോഹര ജപമലര്‍
വീണുടയുന്നൊരു തിരുസന്നിധിയില്‍ ജനിച്ചുവോ....