ന്യൂ ജേഴ്സി : ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓര്‍ഗന്‍ ഡോണേഷന്‍ അവയര്‍നസ് ക്യാമ്പയിന്‍ കിക്ക് ഓഫ് ന്യൂ ജേഴ്സിയില്‍ സെപ്റ്റബര്‍ 13-ാം തിയതി നടത്തപ്പെടുന്നു, കിഡ്‌നി ഫേഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യ അതിഥിയായി പങ്കെടുക്കും, ചടങ്ങില്‍ അദ്ദേഹം പ്രഭാഷണം നടത്തുകയും ഫോമയുടെ ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ഫോമയുടെ നൂതന ആശയമായി പ്രകടനപത്രികയിലൂടെ അവതരിപ്പിച്ച അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജ്യമാകെ ഫോമയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അവയര്‍നസ് ക്യാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് സുനിതാ അനീഷ് കോര്‍ഡിനേറ്റര്‍ ആയുള്ള കമ്മറ്റിയാണ്, ഫിലാഡല്‍ഫിയാ സ്വദേശിയായ സുനിതാ അനീഷ് 2022 ഫെബ്രുവരിയില്‍ തന്റെ ഒരു കിഡ്‌നി ദാനം ചെയ്യ്തിരുന്നു.
അവയവദാനം ആവശൃമുളള അമേരിക്കന്‍ മലയാളികള്‍ അനേകരാണ്. അവയവദാനത്തിനെ പറ്റിയുളള തെറ്റിധാരണകള്‍ മാറ്റുവാനും മരണശേഷമുളള അവയവദാനം പ്രൊത്സാഹിപ്പിക്കുന്നതിനുമായി അതാത് സ്റ്റേറ്റുകളിലെ സ്റ്റേറ്റ് ഓര്‍ഗന്‍ ഡോണര്‍ ഓര്‍ഗനേഷന്‍സുകളുമായി ചേര്‍ന്നുകൊണ്ട് ബൂത്തുകളും രജിസ്‌ട്രേഷന്‍ ഡ്രൈവുകളും ഫോമായുടെ വിവിധ റീജിയനുകളില്‍ ഓര്‍ഗനൈസ് ചെയ്യുവാനുളള പദ്ധതികളാണ് പിന്നണിയില്‍ തയാറാവുന്നത്, ഫോമായുടെ ഓര്‍ഗന്‍ ഡോണേഷന്‍ അവയര്‍നസ് ക്യാമ്പയിന്‍ കമ്മറ്റിയുടെ ചേര്‍ന്ന് ഈ പദ്ധതി ഹോസ്റ്റ് ചെയ്യുവാന്‍ താല്‍പരൃമുളള അസോസിയേഷനുകള്‍ക്ക് ഫോമായുടെ കമ്മറ്റിയുമായോ fomaaorgandonation@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടണമെന്ന് എക്‌സികുട്ടീവ് കമ്മറ്റി അറിയിച്ചു,
English Summary : Father Davis Chirammel as Chief Guest at FOMA's Organ Donation Awareness Campaign Kick Off in New Jersey on September 13