Image

കണ്ണ് ഡോക്ടര്‍ (അല്ല പിന്നെ -20 ) -രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 12 September, 2023
കണ്ണ് ഡോക്ടര്‍ (അല്ല പിന്നെ -20 ) -രാജന്‍ കിണറ്റിങ്കര

സുഹാസിനി:   എത്ര ദിവസമായി കണ്ണൊന്ന് ടെസ്റ്റ് ചെയ്തിട്ട് ഈ കണ്ണട ഒന്ന് മാറ്റണം എന്ന് പറയുന്നു. 

ശശി:  അടുത്ത ആഴ്ച എന്തായാലും പോകാം.

സുഹാസിനി:  ഞാനിവിടെ തപ്പി തടഞ്ഞ് നടന്നാലും നിങ്ങള്‍ക്കതൊരു പ്രശ്‌നമല്ല.

ശശി:  നടക്കുമ്പോള്‍ തപ്പി തടഞ്ഞാലും മൊബൈലിലെ ഗോസിപ്പുകള്‍  നല്ല തെളിച്ചമാണല്ലോ.

സുഹാസിനി:  ഞാനിനി ഗ്രൂപ്പുകളിലൊക്കെ നിങ്ങളെ കാണ്മാനില്ലെന്ന് ഒരു പരസ്യം കൊടുക്കും 

ശശി:  എന്നെ കാണാനില്ലെന്നോ ?  അതെന്തിന് ?

സുഹാസിനി:  എന്നാലേ നിങ്ങള്‍ എന്നെ ഒന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകൂ.

ശശി:  ഡോക്ടറുടെ അടുത്ത് പോകാന്‍ എന്നെ കാണ്മാനില്ലെന്ന് എന്തിനാ പറഞ്ഞ് പരത്തുന്നത് ?

സുഹാസിനി: മനുഷ്യാ, കണ്ണട മാറ്റാത്ത കാരണം എനിക്ക് നിങ്ങളെ കാണാനില്ലെന്ന്, അല്ല പിന്നെ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക