Image

ഫോമാ സൺഷൈൻ റീജിയന്റെ നേതൃത്വത്തിൽ ഹരിതമേളയും ഫുഡ് ഫെസ്റ്റിവലും  സെപ്റ്റംബർ 30ന് മയാമിയിൽ

 സോണി കണ്ണോട്ടുതറ Published on 12 September, 2023
ഫോമാ സൺഷൈൻ റീജിയന്റെ നേതൃത്വത്തിൽ ഹരിതമേളയും ഫുഡ് ഫെസ്റ്റിവലും  സെപ്റ്റംബർ 30ന് മയാമിയിൽ

ഫ്‌ളോറിഡ : അമേരിക്കയിലെ കൊച്ചു കേരളമായ ഫ്ളോറിഡയുടെ സ്വന്തം റീജിയൺ സൺ ഷൈൻ എന്നും കൃഷിയെയും കൃഷിരീതികളെയും അമേരിക്കയിലെ മലയാളികൾക് പരിചയപ്പെടുത്തുവാൻ മുൻനിരയിൽ തന്നെയുണ്ട്. ഈ വർഷം ഏറെ പുതുമകളോടുകൂടി ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ബിജോയ് സേവ്യർന്റെയും റീജിയൺ കൺവീനർ നോയൽ മാത്യുവിന്റെയും നേതൃത്വത്തിൽ ഏവർക്കും ആസ്വാദ്യകരമാം വിധത്തിൽ ഒരു കാർഷിക വിപണിയും ഭഷ്യമേളയും ആണ്  ഒരുക്കുന്നത് .

സെപ്റ്റംബർ 30ന് മിയാമിയിലെ മോൾ മാത്യുസ്  കിച്ചൺ & ഗാർഡനിൽവെച്ചു രാവിലെ 10 മണി മുതൽ നടത്തപ്പെടുന്ന ഹരിതമേളയിൽ , പരിപൂർണ്ണമായി ജൈവവള കൃഷിയിലൂടെ  ഉൽപാദിപ്പിച്ച വിത്തുകളും , കാർഷിക വിഭവങ്ങളും കൂടാതെ ബഡ് ചെയ്തെടുത്ത ഫല വൃക്ഷത്തൈകളുടെയും ഒരു വലിയ ശേഖരം തന്നെ ഉണ്ടാകും . ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേരുന്ന നമ്മുടെ സ്വന്തം കർഷകരിൽ  നിന്നും നേരിട്ട്  ലഭ്യമാകുന്ന വിധത്തിലാണ് എല്ലാ കാര്യങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നു  റീജിണൽ വൈസ് പ്രസിഡന്റ് ശ്രീ. ചാക്കോച്ചൻ ജോസഫ് അറിയിച്ചു.

ഈ ഹരിത മാമാങ്കത്തിന് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യവും ഉണ്ടാകുമെന്ന് ഫോമാ നാഷണൽ ട്രഷറർ ശ്രീ. ബിജു തോണിക്കടവിൽ അറിയിച്ചു. റീജിയന്റെ അംഗസംഘടനയായ മിയാമി മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. കുഞ്ഞുമോൻ മാത്യുവിന്റെ സെക്രട്ടറി മോൾ മാത്യൂന്റെയും  നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആതിഥേയത്തം വഹിക്കുന്നത് . അതോടൊപ്പം കേരളത്തനിമ വിളിച്ചോതുന്നതും, രുചി വൈഭവങ്ങളാൽ സമൃതുവുമായ നമ്മുടെ നടൻ പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും എന്ന് റീജിയണൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. അജീഷ് ബാലാനന്തൻ, ശ്രീ.ജോമോൻ ആൻ്റണി, ശ്രീ. റ്റി . ഉണ്ണികൃഷ്‌ണൻ, ശ്രീ.എബിൻ അബ്രഹാം കൂടാതെ സൺ ഷൈൻ റീജിയൺ  ചെയർമാൻ ശ്രീ. റ്റിറ്റോ ജോൺ, സെക്രട്ടറി ശ്രീ. ഗോപകുമാർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക .

ബിജോയ് സേവ്യർ           -9548738889
നോയൽ മാത്യു                - 7865536635
ചാക്കോച്ചൻ  ജോസഫ്   - 5164263631  ..

വാര്‍ത്ത: സോണി കണ്ണോട്ടുതറ .
പി.ആർ.ഒ  ഫോമാ സൺ ഷൈൻ റീജിയൺ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക