
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടി പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ധാരാളം പ്രതിസന്ധികള്‍ ഉണ്ടെങ്കിലും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായി ബൈഡനെ നേരിടാന്‍ വലിയ സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം ആയിരിക്കും ഇത്.
ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബൈഡന് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റിലോ തിരഞ്ഞെടുപ്പു പ്രചരണത്തിലോ മുന്നേറാന്‍ കഴിയുമെന്ന് അനുയായികള്‍ക്ക് പോലും വിശ്വാസമില്ല. പല രംഗങ്ങളിലും നേട്ടങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് അമേരിക്കക്കാര്‍ കണ്ടത്.
ഓഗസ്റ്റ് 16, 22ന് ഇന്‍ഫ്‌ളേഷന്‍ റിഡക്ഷന്‍ ആക്ട് നിയമമായി പ്രഖ്യാപിച്ചതിന് അതിന് ബൈഡണോമിക്‌സ് എന്ന് പേരും ഇട്ടു. എന്നാല്‍ വിലക്കയറ്റം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പരാജയം സമ്മതിച്ച് വിലക്കയറ്റം കുറയ്ക്കുന്ന പേര് ഇടേണ്ടതില്ലായിരുന്നു എന്നും എന്ന് ബൈഡന്‍ പറഞ്ഞു. ട്രമ്പ് ഭരണത്തിന്റെ അവസാന വര്‍ഷം മരുന്നുകളുടെ വില കുറയ്ക്കുവാന്‍ ഒരു ശ്രമം ആരംഭിച്ചു. ഇപ്പോഴും തിരഞ്ഞെടുത്ത പത്ത് മരുന്നുകളുടെ വിലപോലും കുറയ്ക്കുവാനുള്ള ചര്‍ച്ചകള്‍ എങ്ങും എത്തിയിട്ടില്ല. മരുന്നുകള്‍ സാധാരണക്കാരന് പലപ്പോഴും ലഭിക്കുന്നില്ല എന്ന് പരാതികള്‍ ഉയരുന്നു. വിലക്കയറ്റം രൂക്ഷമാക്കുന്നതില്‍ ഡെമോക്രാറ്റിക് ഭരണത്തിന് വലിയ പങ്കുണ്ട്. വില നിയന്ത്രിക്കുന്നതില്‍ ബൈഡണോമിക്‌സ് പരാജയമാണെന്ന് ആരോപണമുണ്ട്.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെനനഡി പറയുന്നത് ബൈഡണോമിക്‌സ് കാരണം ഒരു കുടുംബത്തിന്റെ ചെലവ് പ്രതിമാസം 700 ഡോളറോ പ്രതിവര്‍ഷം 9,000 ഡോളറോ അധികമായി എന്നാണ്.
കുടിയേറ്റ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും ബൈഡന്‍ പരാജയപ്പെട്ടതായി ആരോപിക്കുന്നു. 2022 ല്‍ മാത്രം റെക്കോര്‍ഡ് നിയമവിരുദ്ധ അതിര്‍ത്തി കടക്കലുണ്ടായി. ട്രമ്പ് ഭരണത്തിന്റെ അവസാന വര്‍ഷമായ 2022നെക്കാള്‍ 200% അധികമാണിത്. ട്രമ്പ് ഭരണത്തില്‍ നാല്‍പത് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ നിയമവിരുദ്ധ കുടിയേറ്റം രേഖപ്പെടുത്തിയപ്പോള്‍ ബൈഡന്‍ ഭരണത്തില്‍ 60 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവുമധികം നിയമ വിരുദ്ധ കുടിയേറ്റം രേഖപ്പെടുത്തി.
തന്റെ ഭരണപാളിച്ചകലില്‍ നിന്ന് ശ്രദ്ധ തിരിച്ച് ട്രമ്പ് നേരിടുന്ന കേസുകളും ട്രമ്പിനെതിരെ നാല് കോടതികളില്‍ ചുമത്തിയിരിക്കുന്ന 91 ക്രിമിനല്‍ ചാര്‍ജുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് ബൈഡന്‍ ക്യാമ്പ് ഉദ്ദേശിക്കുന്നത്. 'ഡോണ്‍ട് വോട്ട് ഫോര്‍ ട്രമ്പ്' (ട്രമ്പിന് വോട്ട് ചെയ്യരുത്) എന്ന മാന്ത്രിക വാക്കുകള്‍ പ്രചരിപ്പിച്ച് ട്രമ്പിനെതിരെ വോട്ട് ചെയ്യിക്കാനാണ് ശ്രമം. പല സ്വതന്ത്രരും ഡെമോക്രാറ്റുകളും ട്രമ്പിനെ വെറുക്കുന്നു എന്ന വസ്തുത അങ്ങേയറ്റം മുതലെടുക്കുവാനാണ് ഉദ്ദേശം. 'വോട്ട് ഫോര്‍ ബൈഡന്‍' എന്ന അഭ്യര്‍ത്ഥനയെക്കാള്‍ 'ഡോണ്‍ട് വോട്ട് ഫോര്‍ ട്രമ്പ്' എന്ന അഭ്യര്‍ത്ഥന മുതലെടുക്കാനാണ് പ്രചരണ സംഘം താല്‍പര്യപ്പെടുന്നത് എന്നറിയുന്നു.
സിഎന്‍ബിസി സീനിയര്‍ എക്കണോമിക്‌സ് റിപ്പോര്‍ട്ടര്‍ റോബര്‍ട്ട് സ്റ്റീവ് ലൈസ്മാന്‍ പറയുന്നത് ജനങ്ങള്‍ക്ക് സാമ്പത്തികാവസ്ഥയെകുറിച്ച് വളരെ മോശം അഭിപ്രായമാണുള്ളത്. അവരുടെ വേതനം വിലക്കയറ്റത്തിനൊപ്പം ഉയരുന്നില്ല. വില കുറയ്ക്കുന്നതില്‍ ബൈഡണോമിക്‌സ് പരാജയപ്പെട്ടു, എന്നാണ്.
English Summary: The only way Biden can win is by consolidating the anti-Trump vote