
വാഷിംഗ്ടണ്‍: യു.എസില്‍ ഡ്രഗ് ഓവര്‍ ഡോസുകള്‍ മൂലം 2022 ല്‍ 1,10,000 പേര്‍ മരിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരില്‍ 3ല്‍ 2 പേരും ഫെന്റനൈല്‍ പോലെയുള്ള സിന്തറ്റിക് ഒപിയോയിഡ് ഉപയോഗം മൂലമാണ് മരണം ക്ഷണിച്ചു വരുത്തിയതെന്നും സിഡിസി പറഞ്ഞു.
ഒരു ദുശ്ശീലമായി വളരാവുന്ന വേദന സംഹാരികളായ ഓപിഓയിഡുകളുടെ(ഹൈഡ്രോകോഡോണ്‍, ഓക്‌സികോഡോണ്‍, ഓക്‌സികോന്റിന്‍ തുടങ്ങിയവയുടെ) പ്രിസ്‌ക്രിപ്ഷനുകള്‍ മുമ്പ് 14 വര്‍ഷമായി വേദന സംഹാര മരുന്നുകളായി ധാരാളമായി നല്‍കിയിരുന്നുവെന്നും 2019 മുതല്‍ ഡോക്ടര്‍മാരുടെയും ഫാര്‍മസികളുടെയും മേല്‍നടപ്പാക്കിയ കര്‍ശന നിയമങ്ങള്‍ മൂലം ഇവ കുറച്ചുകൊണ്ടുവന്നുവെന്നും അധികൃതര്‍ പറയുന്നു.
എന്നാല്‍ മറുവശത്ത് നിയമവിരുദ്ധ ഫെന്റനൈല്‍ ധാരാളമായി ഇതിന് പകരം ലഭ്യമാകുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. 18 മുതല്‍ 49 വരെ വയസ് പ്രായമുള്ള അമേരിക്കക്കാരുടെ പ്രധാനമരണകാരണം ഫെന്റനൈല്‍ ഉപയോഗമായി മാറി. ഫെന്റനൈല്‍ മരണങ്ങള്‍ 2019 മുതല്‍ 2021 വരെ 94% വര്‍ധിച്ചു. ഇപ്പോള്‍ യു.എസില്‍ കാര്‍ അപകടങ്ങളെക്കാളും തോക്ക് ആക്രമണങ്ങളെക്കാളും ആത്മഹത്യകളെക്കാളും ജീവന്‍ അപഹരിക്കുന്നത് ഫെന്റനൈല്‍ ഉപയോഗമാണ്.
ഈയിടെ പ്രസിദ്ധീകരിച്ച ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഡേറ്റ അനുസരിച്ച് ഹൈഡ്രോകോഡോണ്‍, ഓക്‌സികോഡോണ്‍ പില്ലുകളുടെ പ്രിസ്‌ക്രിപ്ഷനുകള്‍ 2011ല്‍ 12.8 ബില്യണായിരുന്നു. ഇത് റെക്കാര്‍ഡായിരുന്നു. 2019 ല്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്ത 80 മില്ലിഗ്രാം ഓക്‌സികോ ഡോണ്‍ പില്ലുകള്‍ 10 വര്‍ഷം മുമ്പിലത്തെതിനെക്കാള്‍ 92% കുറവായിരുന്നു. ഇപ്പോള്‍ ഓപിയോയിഡ് പ്രതിസന്ധിക്ക് ഒരു പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്. ചൈനയില്‍ നിന്ന് പ്രീകഴ്‌സര്‍ മിശ്രിതം ചേര്‍ത്ത സിന്തെറ്റിക് ഫെന്റനൈല്‍ മെക്‌സിക്കോയില്‍ ഡ്രഗ് കാര്‍ട്ടലുകള്‍ എത്തിക്കുന്നു. അവിടെ നിന്ന് കള്ളക്കടത്തായി യു.എസില്‍ എത്തിച്ച് വില്പന നടത്തുന്നു.
ഓപിഓയിഡ് പ്രിസ്‌ക്രിപ്‌നുകളില്‍ എണ്ണത്തില്‍ കുറയാതിരുന്നത് ബൂ പ്രെനോര്‍ഫിന്‍ഡ്രഗിനാണ്. പെര്‍ഡ്യൂഫാര്‍മക്‌സി കോണ്ടില്‍ നിര്‍മ്മാണം തുടരാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. ഓക്‌സികോണ്‍ടിന്‍ വലിയ ദുഃശ്ശീലമായി മാറാന്‍ സാധ്യതയുള്ള മരുന്നാണെന്ന് വിമര്‍ശകര്‍ പറയുന്നു.
അടുത്ത കാലത്ത് കുറവ് രേഖപ്പെടുത്തിയെങ്കിലും യു.എസില്‍ ഇത്തരം പില്ലുകള്‍ ധാരാളമായി ലഭ്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. 2015 മുതല്‍ 2019 വരെ 45 ബില്യന്‍ വേദന സംഹാരി ഗുളികകള്‍ യു.എസില്‍ എത്തിയതായി ഡേറ്റ പറയുന്നു. ഫെന്റനൈല്‍ പ്രതിവര്‍ഷം ആ അഞ്ചു വര്‍ഷക്കാലത്ത് 16,400 മരണങ്ങള്‍ക്ക് കാരണമായതായും ഡേറ്റ പറഞ്ഞു.
32 വയസുകാരി ബ്രൂക്ക്‌ലിന്‍ ഒരു ഫെന്റനൈല്‍ 'ദുശ്ശീലക്കാരി' യാണ്. പതിമൂന്നാമത്തെ വയസ്സില്‍ ഒരു കാറപകടത്തിന് ശേഷം വേദന അകറ്റായി തനിക്ക് ഡോക്ടര്‍ 190 ഹൈഡ്രോകോ ഡോണ്‍ കുറിച്ച് തന്നു എന്നിവര്‍ പറയുന്നു. അതുവരെ ടൈലനോള്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത എന്റെ മരുന്നുകള്‍ എന്റെയും നിങ്ങളുടെയും മെഡിസിന്‍ കാബിനറ്റുകളില്‍ സ്ഥാനം പിടിച്ചു. ഹെറോയിന്‍ എനിക്ക് ഇഷ്ടമല്ല. എങ്കിലും കിട്ടുമെങ്കില്‍ ഫെന്റനൈലിന് പകരം ഞാന്‍ ഹെറോയിന്‍ എടുക്കം. ഫെന്റനൈല്‍ എന്നല്ല ഞങ്ങള്‍ വിളിക്കുന്നത്. പെഴ്‌സസ് അല്ലെങ്കില്‍ പെര്‍കോസെറ്റ്‌സ്. ഓരോ തവണ ഉപയോഗിക്കുമ്പോഴും അത് കഴിഞ്ഞ തവണത്തെ പോലെയല്ല എന്നെനിക്ക് തോന്നാറുണ്ട്. ഫോയിലിനൊപ്പം ഒരു പോലെയല്ല എല്ലാം കത്തുക. പ്രത്യേകതരം ഗന്ധമാണ്. കത്തിയപോപ്‌കോണും അലൂമിനിയവും പ്ലാസ്റ്റിക്കും. എണ്ണയും. കൂടുതല്‍ എണ്ണമയം ഉള്ളപ്പോള്‍ കൂടുതല്‍ ഫെന്റനൈല്‍ ഉണ്ടെന്ന് തിരിച്ചറിയാം. ഒരു പില്ലിന് 5 ഡോളര്‍ . എനിക്ക് നിഷ്പ്രയാസം ലഭിക്കും. ഇവിടെ നോര്‍ത്ത് ടെക്‌സസില്‍) ഉള്ള എല്ലാ ഹോട്ടലുകളിലും വില്പനക്കാരയി ആരെങ്കിലും ഉണ്ടാകും.
താല്‍ക്കാലിക ഓര്‍മ്മശക്തി നഷ്ടം ഭ്രാന്തമായ ലോകത്തെത്തിക്കും. സെക്‌സ് വേണമെന്ന് തോന്നാറില്ല. പക്ഷെ കടുത്ത മലബന്ധം ഉറപ്പാണ്. ഞാന്‍ ഒരിക്കലും അതിര് വിട്ട് ഉപയോഗിക്കാറില്ല. എപ്പോഴും നാല് പില്ലുകള്‍. 20 ഡോളര്‍. അതാണ് മാക്‌സിമം. ഫെന്റനൈല്‍ ഉപയോഗത്തിലൂടെ ലഭിക്കുന്ന വിത്ത്‌ഡ്രോയലാണ് യഥാര്‍ത്ഥ വിത്ത്‌ഡ്രോയല്‍, ബ്രൂക്ക്‌ലിന്‍ അവകാശപ്പെട്ടു.