Image

ജീവിത രേഖ : (കവിത : താഹാ ജമാൽ)

താഹാ ജമാൽ Published on 14 September, 2023
ജീവിത രേഖ : (കവിത : താഹാ ജമാൽ)
 
ഒഴുകിയൊഴുകിയവൾ
നീരാവിയായി
നോക്കി നോക്കി
നിന്നെൻ്റെ
കാഴ്ച
പോയി.
 
കണ്ടാലും
കൊതിതീരാത്തത്
ബാക്കിയാക്കി
പലരും
പടിയിറങ്ങി.
 
ഹസ്തരേഖയിലൊളിച്ച
ജീവിതം
കൈ വിടർത്തിയാൽ
കാണാം
എന്നിട്ടും ഭാവി ശോഭനമാക്കാൻ
ഭാവിയില്ലാത്ത കൈയ്യുമായി
നമ്മൾ
 
താഹാ ജമാൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക