Image

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക (Support e-malayalee)

Published on 14 September, 2023
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക (Support e-malayalee)

ലോകത്ത് മിക്ക  മാധ്യമങ്ങളും പ്രതിസന്ധി നേരിടുകയാണ്. എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര വരിക്കാരോ പരസ്യമോ ഇല്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.

ഈ സാഹചര്യത്തിലാണ് ഫാൻസ്‌ ക്ലബ് തുടങ്ങുന്നത്. ഫാൻസ്‌ ക്ലബ് അംഗങ്ങൾക്ക് വാർത്തയുടെ കാര്യത്തിലും പരസ്യത്തിലും പ്രത്യേക പരിഗണന ഉണ്ടാവും.  ഇ-മലയാളി ഫാൻസ്‌ ക്ലബിൽ ചേരുമ്പോൾ  സ്വതന്ത്ര പത്രപ്രവർത്തനത്തെയാണ് നിങ്ങൾ തുണക്കുന്നത്.  വാർത്തകൾക്ക് പണം വാങ്ങുകയോ പണം വാങ്ങി ആളുകളെ പൊക്കി എഴുതുകയോ ഇ-മലയാളി ഒരിക്കലും ചെയ്യില്ല. 

ന്യു യോർക്ക്  ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ  ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10  എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.

ഭാവിയിൽ ഇ-മലയാളിയുടെ ചില സെക്ഷനുകൾ പേയ്‌മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ്  ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും. 

ഒരു വർഷത്തേക്ക് 25 ഡോളർ മുതൽ നൽകാം.

ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.

ZELLE : 917 324 4907

ONLINE:  https://emalayalee.com/payment/

ഇ-മലയാളി -അമേരിക്കൻ മലയാളിയുടെ ചങ്ങാതി 

ഓരോ പുലരിക്കൊപ്പവും  അമേരിക്കൻ മലയാളിയുടെ ഫോണിലും കംപ്യൂട്ടറിലും സുപ്രഭാതം പറഞ്ഞുകൊണ്ട് ഇ-മലയാളി എത്തുന്നു.  നിങ്ങളുടെ വിരൽ തുമ്പുകൾ ചലിക്കുമ്പോൾ അവൾ നിങ്ങൾക്ക് ഒരു ലോകപര്യടനം സാധ്യമാക്കുന്നു. പ്രതിദിന വാർത്തകളും, സാഹിത്യവിഭവങ്ങളും വിളമ്പി വിനീതമായി കൈകൂപ്പുന്നു. നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രയങ്ങളും സഹർഷം സ്വാഗതം ചെയ്യുന്നു.  ഓൺലൈൻ പ്രസാധന രംഗത്ത് ഞങ്ങൾ കാൽ നൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിലാണ്  ഈ  അപേക്ഷയുമായി ഞങ്ങൾ നിങ്ങളെ സമീപിക്കുന്നത് . 

പ്രഭാതത്തിലെ നിങ്ങളുടെ ബെഡ് ടി/കോഫിക്കൊപ്പം ഞങ്ങളും ഓടിയെത്തുന്നു. ഞങ്ങൾ  ഇ-മലയാളി അമേരിക്കൻ മലയാളിയുടെ സ്വന്തം വൃത്താന്ത പത്രികയും സാഹിത്യ മാസികയുമാണ്. നിങ്ങൾ ഇതുവരെ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനവും സഹകരണവുമാണ് ഞങ്ങളുടെ വളര്ച്ചക്ക് സഹായകമായതെന്നു ഞങ്ങൾ നദിപൂർവ്വം അനുസ്മരിക്കുന്നു. ഇ-മലയാളിയുടെ കെട്ടിലും മട്ടിലും ആവശ്യമായ മാറ്റങ്ങൾ ഞങ്ങൾ വരുത്തുന്നുണ്ട്. അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കുടിയേറി പാർക്കുന്ന മലയാളികളുടെ മാതൃഭാഷയായ മലയാളവും നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കാൻ ഞങ്ങൾ എളിയ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.  എഴുത്തുകാർക്കായുള്ള മത്സരങ്ങളും, പാരിതോഷികങ്ങളും സംഘടിപ്പിക്കുന്നു. ഇനിയും നമ്മുടെ ഭാഷയും സാഹിത്യവും  വളർത്താൻ പല പദ്ധതികളും ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇപ്പോൾ മാസത്തിലൊരിക്കകൾ ഇ-മലയാളി മാസികയും നിങ്ങൾക്ക് മുന്നിൽ എത്തുന്നു 

ഇതിന്റെയെല്ലാം സാക്ഷാത്കാരത്തിനായി സാമ്പത്തിക ശക്തി അനിവാര്യമാണ്. 
ഭാഷാസ്നേഹികളായ, സഹൃദയരായ  അമേരിക്കൻ മലയാളികളോട് ഞങ്ങൾ അഭ്യര്ഥിക്കുകയാണ്  ഞങ്ങളുടെ ഈ പ്രസിദ്ധീകരണം തുടർന്ന് വായിക്കുകയും അതോടൊപ്പം നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുക. ഞങ്ങൾ ഒരു വരിസംഖ്യ നിശ്ചയിക്കുന്നില്ല. നിങ്ങളുടെ സംഭാവനകൾ അത് വലുതോ ചെറുതോ ആകട്ടെ അത് ഞങ്ങൾക്ക്   അനുഗ്രഹമാകും.

എല്ലാവര്ക്കും നന്മകളും ഐശ്വര്യങ്ങളും നേരുന്നു.

സ്നേഹത്തോടെ 
ഇ-മലയാളി ടീം 

ZELLE: 917 324 4907

PAY WITH PAYPAL, DEBIT OR CREDIT CARD.  
 
പ്രത്യേക ശ്രദ്ധക്ക്: പേയ്‌മെന്റ്  സ്വിഷ് (SWISH) എന്ന പേരിലാവും സ്റ്റേറ്റുമെന്റിൽ കാണുക: CLICK LINK 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക