Image

ഇനി. (കവിത: അശോക് കുമാര്‍.കെ)

അശോക് കുമാര്‍.കെ Published on 15 September, 2023
ഇനി. (കവിത: അശോക് കുമാര്‍.കെ)

ഇനിയേതു തിരിച്ചറിവുകള്‍
തേടേണ്ടു ഞാന്‍....
ഇനിയേതു ജീവതിരകളില്‍
പിടയ്‌ക്കേണ്ടു ഞാന്‍...

ഇനിയേതു സങ്കടക്കാറ്റു ചിറകില്‍
പറക്കമാകേണ്ടു ഞാന്‍...
ഇനിയേതു നാവുതുടിപ്പിന്‍
വാക്കുകളാകേണ്ടു ഞാന്‍...

ഇനിയേതു ശരി കേള്‍വിയില്‍
കാതു തുറക്കേണ്ടു ഞാന്‍....
ഇനിയേതു കാഴ്ചയുടെ
കണ്ണുകളാകേണ്ടു ഞാന്‍....

ഇനിയേതു ചിന്തയുടെ
മനമിഴിതെളിക്കേണ്ടുഞാന്‍ ..
ഇനിയേതു ചലനത്തുടുപ്പില്‍
കാലുകളനക്കേണ്ടു ഞാന്‍...

മടങ്ങുന്നു, ഭൂവിനെ കൈകൂപ്പി..
സ്വപ്നം പോലൊരുമ കവാടംതുറക്കുന്നു...
അവിടെയെന്നേശുവും ബുദ്ധനും
നബിയും പിന്നെ കളരിദൈവങ്ങളും ......

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക