ഒരു പേരിലെന്തിരിക്കുന്നു, എന്ന് ചോദിക്കുന്നവരോട്, ഒരു പേരിൽ ഒന്നുമില്ല അത് വെറും അക്ഷരങ്ങളുടെ തിരുത്തലുകൾ മാത്രമേയുള്ളു, അതൊക്കെ ശരിതന്നെ. പക്ഷെ അതു മറ്റൊരു പേരായി മാറുമ്പോൾ ഒരുപാടു കാര്യമുണ്ടെന്നാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്. ഉദാഹരണത്തിന് അറിയപ്പെടുന്ന ഒരു വ്യക്തിയുടെ പേരൊന്നു മാറ്റിനോക്കുക. അങ്ങനെ മാറ്റാൻ പ്രശസ്തരായ ഏതെങ്കിലും വ്യകതി തയാറാകുമോ എന്നകാര്യത്തിൽ സംശയമുണ്ട്. അഥവാ ഒരു പുതിയ പേര് നിയമപരമായി മാറ്റിയെന്നിരിക്കട്ടെ. എന്നിട്ട് ആ പുതിയ പേരിൽ അയാളെപ്പറ്റി ഗൂഗിളിൽ ഒന്നു തിരയുക. അപ്പോൾ മനസ്സിലാകും അയാളുടെ നഷ്ടങ്ങളുടെ കണക്കുകൾ. ഇന്നു ജീവിച്ചിരിക്കുന്ന ആളാണെങ്കിൽ മാറ്റത്തെപ്പറ്റി അറിയാവുന്നവർ പഴയപേരിൽകൂടെ തിരഞ്ഞു കാര്യങ്ങൾ മനസ്സിലാകും. പക്ഷെ പലതലമുറകൾപ്പുറത്ത് അയാളെപ്പറ്റി അന്വേഷിക്കുബോൾ ഒരുപാടു ബുദ്ധിമുട്ടുകളുണ്ടാകും.
രാജ്യത്തിന്റെ പേരുമാറണമെന്നു വാശിപിടിക്കുന്ന ആരെങ്കിലും സ്വന്തം പേരൊന്നു മാറ്റാൻ സമ്മതിക്കുമോ? അപ്പോൾപിന്നെ കാരണം എന്തുതന്നെയായിരുന്നാളം രാജ്യത്തിന്റെ പേരെന്തിനു മാറ്റണം. എല്ലാപേരുകളും നമ്മൾപോലുമറിയാതെ നമ്മൾക്ക് ആരൊക്കെയോ കല്പിച്ചുകൊടുക്കന്നതാണെങ്കിലും അത് സ്വീകരിക്കുന്നവരുടെതു മാത്രമാണ്. അത് മാറ്റാൻ മറ്റാർക്കും അവകാശമില്ല. അങ്ങനെ പെരുമാറുന്നവർ സ്വന്തം സമ്മതിപത്രത്തോടുകൂടി കോടതിയിൽ കൊടുക്കണമെന്നാണ് നിയമം . രാജ്യത്തിന്റെ പേരും അങ്ങനെത്തന്നെയാണ് ആരോ എപ്പോൾ കൊടുത്തതാണെങ്കിലും അതു മാറ്റാനുള്ള അവകാശം ആർക്കാനുള്ളത് ?. പ്രത്യേകിച്ചും ഈ ഡിജിറ്റൽയുഗത്തിൽ അതുകൊണ്ടുണ്ടാകുന്ന നഷ്ട്ടം രാജ്യത്തിനു മാത്രമല്ല രാജ്യത്തെ എല്ലാ ജനങ്ങളുടേതും, സംസ്ക്കാരത്തിന്റേതുമാണ്. അരനൂറ്റാണ്ടിനു മുൻപ്
ശ്രീലങ്ക പേരുമാറിയസമയത്ത്, ഡിജിറ്റൽ സൗകര്യങ്ങളോ ഗൂഗിൾ പോലെയുള്ള സാങ്കേതിക വിദ്യകളൊന്നും ഇല്ലായിരുന്നുവെന്ന് എന്നുകൂടി മനസ്സിലാക്കണം. മാത്രമല്ല സൈനിക ശക്തിയുടെ
കാര്യത്തിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ
സാങ്കേതിക വിദ്യയിലും ശ്രീലങ്കയേക്കാളും എത്രയോ ഉയരങ്ങളിലാണ്.
‘ഇന്ത്യ’ ഒഫീഷ്യൽ പേരായിരിക്കുമ്പോൾപോലും നമ്മുടെ സംസാരഭാഷയിലും സാഹിത്യത്തിലും ദേശീയഗാനത്തിൽവരെയും ഭാരതമുണ്ടല്ലോ അതികൂടുതൽ എന്താണിനി വേണ്ടത് ?
അറുപതുകളിൽ ഇറങ്ങിയ ആദ്യകിരണങ്ങൾ എന്ന സിനിമയിൽ
പി ഭാസ്‌കരന്റെ പ്രശസ്തമായ ഒരു സിനിമാഗാനമുണ്ട് ആ പാട്ടിലും നിറയെ ഭാരതമാണ്
അതുകൂടി ഓർമ്മപ്പെടുത്തുന്നു.
‘ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു മണ്ണല്ല
ജനകോടികൾ നമ്മെ നാമായി മാറ്റിയ ജന്മഗൃഹമല്ലോ
വിരുന്നുവന്നവർ ഭരണംപറ്റി,
മുടിഞ്ഞുപണ്ടേ വീടാകെ
വീടുപുതുക്കി പണിയുംവരെയും വിശ്രമമില്ലിനിമേലിൽ
ഭാരതമെന്നാൽ....