Image

പ്രതി നായിക ! (ഉയരുന്ന ശബ്ദം-92: ജോളി അടിമത്ര)

Published on 16 September, 2023
പ്രതി നായിക ! (ഉയരുന്ന ശബ്ദം-92: ജോളി അടിമത്ര)

നട്ടാല്‍ കുരുക്കാത്ത നുണകളുടെ വലിയ ലഗ്ഗേജുമായി ഒരു സ്ത്രീ കേരള രാഷ്ട്രീയത്തിലെത്തിയിട്ട് വര്‍ഷം പത്തു കഴിഞ്ഞു.ഇതുവരെ പല പെണ്ണുങ്ങളെയും മലയാളികള്‍ കണ്ടിട്ടുണ്ട്,പക്ഷേ ഇത്ര തന്റേടവും താന്‍പോരിമയും നാണമില്ലായ്മയും ആദ്യം കാണുകയാണ്.ഈ സ്ത്രീയെ കേരളസമൂഹത്തിലേക്ക് അഴിച്ചുവിട്ടതാരാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.താനേ വന്നതാണെന്നും അതല്ല രാഷ്ട്രീയ താല്‍പ്പര്യത്തിന് കരുവാക്കാനായി ഒരു 'മാണിക്യ'ത്തെ കണ്ടെത്തുകയായിരുന്നെന്നും കഥയുണ്ട്.കുടത്തിലെ ഭൂതത്തെപ്പോലെ അവര്‍  അടങ്ങി ഒതുങ്ങി ഉറങ്ങിക്കിടക്കുകയായിരുന്നു.അവരെ പൊടുന്നനെ തുറന്നു വിട്ടതാരെന്ന ചോദ്യത്തിനുത്തരം തരേണ്ടവര്‍ മൗനം പാലിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്.ഇത്തിരിക്കാലം നിശബ്ദമായിരുന്ന ശേഷം വീണ്ടും നുണകളും സത്യങ്ങളും  കേരളത്തില്‍  ഘോഷയാത്ര നടത്തിത്തുടങ്ങി.അതിനു താലപ്പൊലിയും മുത്തുക്കുടയും പിടിച്ച് മാധ്യമങ്ങള്‍ അകമ്പടി സേവിച്ച് ഒപ്പമുണ്ട്.ഏതു സ്ത്രീയ്ക്കും കിടന്ന് നിരങ്ങാനുള്ള തിണ്ണയായി ജനാധിപത്യത്തിന്റെ ശ്രീകോവില്‍ മാറുകയാണോ ?നിയമം സ്ത്രീയ്ക്കു നല്‍കിയ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ ഏതാനും വര്‍ഷങ്ങളായി നമ്മള്‍ കണ്ടുവരുന്നത്.പീഢനശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍ ,പോക്‌സോ,പ്രലോഭിപ്പിച്ച് പീഢനം,ചതിവില്‍പ്പെടുത്തി പീഢനം,വിവാഹ വാഗ്ദാനം നല്‍കി ലൈംഗികപീഢനം തുടങ്ങി കുറേ പഴുതുകള്‍ വച്ച് പുരുഷന്‍മാരെ വേട്ടയാടുന്ന സ്ഥിതി.ശത്രുത തോന്നുന്ന ഏതു പുരുഷനെയും ജീവച്ഛവമാക്കാന്‍ ഇതിലേതെങ്കിലും വച്ച് കളിച്ചാല്‍ മതി.നീതികിട്ടി ഒടുവില്‍ അവന്‍ ശ്വാസം വീണ്ടടുക്കുമ്പോഴേക്കും മണ്ണിനടിയിലാകും.    
                 
ഉമ്മന്‍ ചാണ്ടി എന്ന നീതിമാനായ മനുഷ്യന്റെ അന്തസ്സുള്ള രാഷ്ട്രീയ ജീവിതത്തെ ഒരു സ്ത്രീയെ ഉപയോഗിച്ച് പന്തുതട്ടിത്തെറിപ്പിച്ച സങ്കടകരമായ കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷികളായത്.അനുയായികളും പ്രതിയോഗികളും അതിനു പിന്നണിയിലിരുന്ന് ചരടു വലിച്ചു. എന്തൊരു പച്ചക്കള്ളങ്ങളായിരുന്നു അന്നവര്‍ വിളിച്ചു പറഞ്ഞതെന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.അതിന് സി ബി ഐ വരേണ്ടിവന്നു.കല്ലുവച്ച നുണ പറഞ്ഞാല്‍ 10 കോടി വാഗ്ദാനം.കിടപ്പറ കഥകള്‍ കുത്തിനിറച്ച കത്തുകള്‍ക്കായി മാധ്യമങ്ങള്‍ അന്ന് കടിപിടി കൂടി.19-ഉം 25-ഉം പേജുകള്‍നിറയെ ഒറ്റയിരിപ്പിലിരുന്ന് ആ മഹതി സ്വന്തം പീഢനകഥകള്‍ എഴുതിക്കൂട്ടി.മസാലകഥയ്ക്ക് 50 ലക്ഷം വരെ വിലയിട്ടു.മലയാളത്തിലെ അതിപ്രശസ്ഥനായ ഒരു നോവലിസ്റ്റിനുപോലും കിട്ടാത്ത പ്രതിഫലത്തുകയാണ്  പീഢനാനുഭവങ്ങള്‍ക്ക് വിലയിട്ട് പേശിയത്.അതു വാങ്ങാന്‍ ഒരു മാധ്യമസ്ഥാപനം മുന്നോട്ടു വന്നെന്നുവരെ പ്രചരിപ്പിച്ചു.കേരള രാഷ്ട്രീയത്തിലെ പേരുകേട്ട മിക്ക പുരുഷന്‍മാരും തന്നെ ഊഴമിട്ടു പീഢിപ്പിച്ചെന്ന് ,പുരസ്‌കക്കാരം കിട്ടിയ ഭാവത്തില്‍ ,മുഖം മറയ്ക്കാതെ ,തല ഉയര്‍ത്തിപ്പിടിച്ച് ലവലേശം നാണമില്ലാതെ മാധ്യമസമൂഹത്തെ സാക്ഷിയാക്കി അവര്‍ വിളിച്ചുപറഞ്ഞു. അന്നവര്‍ക്ക് ഇരയുടെ ബോഡി ലാംഗ്വേജ് അല്ലായിരുന്നു.വേട്ടയാടുന്നതിന്റെ ത്രില്ലിലായിരുന്നു.തന്റെ ശരീരം  അന്യപുരുഷന്‍മാര്‍ മാറിമാറി ചൂഷണം ചെയ്‌തെന്ന് ഒരുളിപ്പുമില്ലാതെ വിളിച്ചു കൂവാന്‍ ഒരു പെണ്ണിനെങ്ങനെ കഴിയുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു..ബലാല്‍സംഗത്തിനിരയായ ,അതിജീവിതകള്‍ പലരും മൊഴിനല്‍കാന്‍ ലജജിച്ച്  പൊലിസില്‍ പരാതി നല്‍കാതിരിക്കുന്ന കേരളത്തില്‍ ഈ സ്ത്രീ നാണക്കേടിന്റെ വേറിട്ട കാഴ്ചയായി.ഇവരെ അതിജീവിത എന്ന് വിശേഷിപ്പിച്ചാല്‍ യഥാര്‍ഥ അതിജീവിതകളെ നമ്മള്‍ എന്തു വിളിക്കും.
                     
പുതിയ പുതിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ,ശ്രദ്ധയോടെ കനത്ത മേക്കപ്പിട്ട് ,ശരീരവടിവ് എടുത്തുകാട്ടിയ വസ്ത്രം ധരിച്ച് അരങ്ങുതകര്‍ത്ത പത്രസമ്മേളനങ്ങള്‍..പിന്നെ സിനിമയില്‍ അഭിനയിച്ചും മാറിമാറി പത്രസമ്മേളനങ്ങള്‍ നടത്തിയും പീഢനകഥകള്‍ക്ക് വിലപേശിയും വാര്‍ത്തകളില്‍ തിളങ്ങിനിന്ന മാസങ്ങള്‍.കോടികള്‍ സമ്പാതിക്കാന്‍ കല്ലുവച്ച പച്ചനുണകള്‍ മനസ്സാക്ഷിക്കുത്തില്ലാതെ മണിമണിപോലെ വിളിച്ചുപറഞ്ഞു. ഒപ്പം ബോഡിഗാര്‍ഡുകളുടെ പട. അതിനു മുമ്പ് ഒറ്റ മലയാളി സ്ത്രീയും താന്‍ ഇത്രയധികം പുരുഷന്‍മാരാല്‍ ചൂഷണം ചെയ്യപ്പെട്ടവളാണെന്ന് ക്യാമറയ്ക്കു മുന്നില്‍ വിളംബരം ചെയ്തിട്ടില്ല.അതിനു ശേഷം മറ്റുചില മഹതികളും ഇതേ പാത പിന്തുടര്‍ന്ന് രംഗത്തെത്തിയതും നമ്മള്‍ കണ്ടു.മറ്റൊരാളുമായി വ്യഭിചരിച്ച ഒരു കൊച്ചിനെ പെറ്റവളാണ് ഉമ്മന്‍ ചാണ്ടിയെന്ന വയോവൃദ്ധനെ പീഡകനാക്കിയത്.മറ്റുചില  രാഷ്ട്രീയനേതാക്കളുടെ പേരുകളും വിളിച്ചുപറഞ്ഞ് എത്രയെത്ര കുടുംബങ്ങളെയാണ് തകര്‍ത്ത് തരിപ്പണമാക്കിയത്.പ്രായപൂര്‍ത്തിയായ ഏതു സ്ത്രീയ്ക്കും ഏതു പുരുഷനുമൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്ന നിയമം  ഉള്ളതിനാല്‍ കിടപ്പറകഥകള്‍ ഇവിടെ നിയമപരമായ ദുരന്തമായി.പക്ഷേ, കൂടെ കിടന്നവന്റെ പേര് അന്നൊരിക്കലും അവര്‍  പുറത്തുപറഞ്ഞില്ല.കിടക്കാത്തവരുടെ പേരുവച്ച് കൂറ്റന്‍ ലിസ്റ്റുണ്ടാക്കി.മുന്‍ ഭര്‍ത്താവ് ശിക്ഷ അനുഭവിച്ച് ഇപ്പോഴും ജയിലില്‍ കിടപ്പുണ്ട്.ഇവരിതാ,സ്വതന്ത്രയായി വിഹരിക്കുന്നു.ഇത്തരക്കാര്‍ക്കു നേരെ ചെറുവിരലനക്കാന്‍ നിയമമില്ലാത്തത് വലിയ ദുരവസ്ഥയാണ്.വ്യാജമൊഴി നല്‍കിയും വ്യാജപീഢനപരാതികളില്‍ നിരപരാധികളുടെ പേരുകള്‍ പണം വാങ്ങി എഴുതിച്ചേര്‍ത്തും ബ്‌ളാക്ക്‌മെയില്‍ ചെയ്തും കേരള രാഷ്ട്രീയത്തില്‍ കടവിറങ്ങി സഅര്‍മാദിച്ച ഈ സ്ത്രീയ്ക്കുനേരെ സി ബി ഐയുടെ റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ നടപടി എടുക്കണം.അന്ന് ഇവര്‍ക്കുനേരെ .ഉരിയാടാന്‍ കേരള രാഷ്ട്രീയത്തിലെ ശക്തരായ പുരുഷന്‍മാര്‍ ഭയന്നു കിടുകിടുത്തു.മിണ്ടിയാല്‍ ഇയാളും എന്നെ അതിഭയങ്കരമായി പീഢിപ്പിച്ചേ എന്നു നിലവിളിച്ചാല്‍ ,ചാലനുകളോട് വിളമ്പിയാല്‍ ...തീര്‍ന്നു..അങ്ങനെ പീഢനമെന്ന ആറ്റംബോംബിന്റെ പിന്‍ബലത്തില്‍ കേരള രാഷ്ട്രീയത്തിലെ യുവതുര്‍ക്കികളെ വിറപ്പിച്ചു.പീഢിപ്പിച്ച സമയം പുരുഷന്‍ ഉടുത്തിരുന്ന ലുങ്കിയുടെ നിറവും അടിവസ്ത്രത്തിന്റെ അളവുംവരെ സ്ത്രീ പറഞ്ഞാല്‍ വിശ്വസിക്കാത്ത ഏതു വിഢ്ഡിയുണ്ട് കേരളത്തില്‍.
                   
അന്ന് ഈ സ്ത്രീ ഓരോരുത്തേരുടെയും പേരു വിളിച്ചു പറയുന്നതുകേട്ട് എല്ലാവരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് രതിഭാവനകള്‍ക്ക് ചിറകുപിടിപ്പിച്ചു.ആ പറഞ്ഞതെല്ലാം കളവായിരുന്നെന്ന് പിന്നെ തെളിഞ്ഞു.ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യനായിരുന്നു ഏറെ പീഢിപ്പിക്കപ്പെട്ടവന്‍.വയോധികനായ ആ മനുഷ്യന്‍ ക്‌ളിഫ് ഹൗസില്‍വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുമ്പോള്‍ ഭാര്യയും സ്റ്റാഫുകളും അതേ വസതിയുടെ  മുറികളിലുണ്ടായിരുന്നെന്നുവരെ പറഞ്ഞു ഫലിപ്പിച്ചു.അദ്ദേഹം ഈ ഭൂമിയില്‍നിന്നു മാഞ്ഞുപോകുംമുമ്പ് പീഢന ആരോപണത്തില്‍ താന്‍ നൂറുശതമാനവും നിരപരാധിയാണെന്ന സി ബി ഐയുടെ കണ്ടെത്തല്‍ പുറത്തുവന്നത് അറിഞ്ഞ് തികച്ചും സ്വസ്ഥനായിട്ടുണ്ടാവും.തന്റെ സല്‍പ്പേരില്‍ ചെളി വാരിയെറിഞ്ഞ് അപമാനിച്ചപ്പോഴും കുടുംബത്തെപ്പോലും വേട്ടയാടിയപ്പോഴും ഒരക്ഷരം ഉരിയാടാതിരുന്ന  ഉമ്മന്‍ ചാണ്ടി .ഒടുവില്‍  മരണത്തിന്റെ കാലൊച്ച അരികില്‍ കേട്ടുതുടങ്ങിയപ്പോള്‍ ആരോപണക്കാരിയുടെ അഭിഭാഷകനെ വിളിച്ച് ഒന്നു മാത്രം ചോദിച്ചു.

'' എന്തിനാണ് ആ സ്ത്രീ എന്റെ പേര് പറഞ്ഞത് ?  ''
നിരപരാധിയുടെ ഈ നിഷ്‌കളങ്കമായ ചോദ്യം കേള്‍ക്കുന്ന ആരുടെ മനസ്സാണ് നുറുങ്ങിപ്പോകാത്തത്.
 ആ നീതിമാന്റെ കണ്ണീരിന് ഭൂമി കണക്കു ചോദിച്ചുതുടങ്ങി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.ആരെല്ലാം ഈ സ്ത്രീയ്‌ക്കൊപ്പം അദ്ദേഹത്തെ ദ്രോഹിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ, കൂട്ടുനിന്നിട്ടുണ്ടോ, അവരെല്ലാം എണ്ണയെണ്ണി കണക്കു പറയേണ്ടി വരും.വ്യാജ പീഢനപരാതിയിലൂടെ എത്ര പണം കീശയിലാക്കിയിട്ടുണ്ടോ അതെല്ലാം കാറ്റില്‍ പറന്നുപോകും.കാരണം ഭൂമിക്കുപോലും താങ്ങാനാവാത്തതാണ് നിരപരാധിയായ ആ വയോധികന്റെ കണ്ണീര്‍.അതവിടെക്കിടന്ന് കൂട്ടുപലിശപോലെ പെരുകുകയാണ്.എല്ലാംകൂടെ തിരിച്ചു വാങ്ങേണ്ടി വരുന്ന സമയം വിദൂരത്തല്ല.

                             
 ദാ,സരിത വീണ്ടും അടുത്ത ബോംബുമായി രംഗത്തു വരികയാണ്.അവരുടെ ആത്മകഥ ഉടന്‍ പുറത്തിറങ്ങും.ഇതുവരെ വിളിച്ചു പറഞ്ഞതേയുള്ളൂ. ഇനി മായാത്ത രേഖയായി വായിച്ചു രസിക്കാം.അത് തികഞ്ഞ നാറ്റക്കഥകളായിരിക്കുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ ഊഹിക്കുന്നു.25 പേജുകളിലെഴുതിയ ആളുകളുമായുള്ള കിടപ്പറക്കഥകള്‍ കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കയാണ് നാട്ടുകാര്‍.ആത്മകഥ ചൂടപ്പം പോലെ വില്‍ക്കാതിരിക്കില്ല.വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന ,അതുതന്നെ മാറ്റി മാറ്റി പറയുന്ന ഒരു സ്ത്രീ എന്തെന്തു നുണകളാവും ആത്മകഥയെന്ന പേരില്‍ കാല്‍ കാശിനു വേണ്ടി  തള്ളിവിടുക.പലരും കിടുങ്ങി വിറച്ചിരിക്കയാണെന്നും കേള്‍ക്കുന്നു.പണ്ട് അമേരിക്കന്‍ പ്രസിഡന്റായിരുന്ന  ക്‌ളിന്‍ടന്‍ -മോണിക്ക സംഭവം ആളിക്കത്തി നിന്നപ്പോള്‍ മോണിക്ക ലെവന്‍സ്‌കിയുടെ അനുഭവങ്ങള്‍ മലയാളത്തില്‍ ഒരു പ്രസിദ്ധീകരണം പുസ്തകമാക്കി.ചൂടപ്പമായിരുന്നു അത്.അതൊന്നു വായിക്കാന്‍വേണ്ടി പുസ്തകത്തിന് പിടിവലി നടത്തിയ എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളെ ഓര്‍മിക്കാതിരിക്കാനാവില്ല.സരിതയുടെ ആത്മകഥയില്‍ എന്തൊക്കെയാവും ഉണ്ടാവുക ?.സ്വന്തം ഇഷ്ടത്തിന് കിടപ്പറ പങ്കിട്ട് ഇതിനിടെ ജനിച്ച കുട്ടിയെപ്പറ്റി വല്ലതും പറയുമോ ആവോ .. ഇന്നലെ അവര്‍ പറയുന്ന ഒരു ശബ്ദരേഖ കേട്ടു.' എന്റെ കുട്ടി ഇപ്പോഴത്തെ  വാര്‍ത്തകള്‍ കേട്ട് സ്‌കൂളില്‍   പോകാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് ! '.തന്റെ പിതാവിനെപ്പറ്റി വ്യഭിചാര,പീഢനകഥകള്‍ വിളിച്ചുപറയുന്നതുകേട്ട് എത്രയെത്ര കുട്ടികള്‍  തകര്‍ന്നുപോയത് ശ്രീമതി അറിഞ്ഞിട്ടേയില്ലന്നുണ്ടോ ?.പലരുടെയും ഭാര്യമാര്‍ ആത്മഹത്യയുടെ വക്കില്‍ കിടന്ന് പിടഞ്ഞത്  മനസ്സിലായില്ലെന്നുണ്ടോ..
                
മാര്‍ക്വേസിനെയും പൗലോ ക്വയ്‌ലോയെയുംപോലുള്ള  വലിയ എഴുത്തുകാരുടെ പുസ്തകം ഇറങ്ങുംമുമ്പ് അറിയിപ്പ് വരുംപോലെയാണ് ഇപ്പോള്‍ സരിതയുടെ ആത്മകഥയുടെ പരസ്യം എത്തിയിരിക്കുന്നത്.പേര് ബഹു കേമം-പ്രതിനായിക !.
പ്രതി ,നായികയെന്നു ചിന്തിച്ചുപോയാല്‍ തെറ്റല്ലല്ലോ. ജനം കാത്തിരിക്കയാണ് ! .െൈവകാതെ  50 പതിപ്പുകളെങ്കിലും ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Join WhatsApp News
Elcy Yohannan Sankarathil 2023-09-17 00:34:54
സത്യവും നീതിയും ലെവലേശമില്ലാതെ നിരപരാധികളെ കുരിശിലേറ്റുന്ന ഈ കാപാലികയുടെ അന്ത്യം എന്തായിരിക്കും? ദൈവനീതി ഒരുനാളും അതിനു കൂട്ടുനിൽക്കുകയില്ല , എന്തും, എവിടെയും, ആരെപ്പറ്റിയും ഉളിപ്പില്ലാതെ പറയാൻ ലൈസൻസ് എടുത്ത ഇത്തരം അധമ ജന്മങ്ങൾ കാലത്തിന്റെ ഒഴുക്കിൽ ശരിക്കും അനുഭവിക്കുന്നത് നാം കണ്ടറിയും,നീതിമാനായ ദൈവം ജീവിക്കുന്നു, കളങ്കമില്ലാത്ത ഹൃദയങ്ങളും കറയില്ലാത്ത കരങ്ങളും നീതിയുടെ തുലാസിൽ ഉയർന്നു തന്നെ നിൽക്കും, സത്യം എന്നാളും ജയിക്ക തന്നെ ചെയ്യും !!
Ninan Mathullah 2023-09-17 00:43:11
Thanks for the powerful writing, especially against a person of the same gender. Generally in such cases, the tendency is to ignore the faults of the same gender person and sympathize with the same sex.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക