Image

അനുശ്രീയുടെ വാഹനം ബൈക്കില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Published on 16 September, 2023
 അനുശ്രീയുടെ വാഹനം ബൈക്കില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ടുക്കി:  അനുശ്രീ സഞ്ചാരിച്ചിരുന്ന വാഹനം ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരുക്ക്. ഇടുക്കി നെടുംകണ്ടം കൈലാസം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നീ സഹോദരങ്ങള്‍ക്കാണ് പരിക്കേറ്റത്.

നെടുങ്കണ്ടത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അനുശ്രീ.

നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയില്‍ അനുശ്രീയുടെ വാഹനം യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക