
നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കീർത്തിയുടെ പിതാവ് ജി സുരേഷ് കുമാർ. ഈ വാർത്തകൾ തെറ്റാണെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിൽ ആദ്യം പ്രചരിച്ച വാർത്തകൾ ഇപ്പോൾ ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വാർത്തയിൽ യാതൊരു സത്യവുമില്ലെന്നും ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
‘ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ല’, ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.