Image

ശപിക്കപ്പെട്ട നിമിഷങ്ങൾ ... ജീവിതത്തിന്റെ നല്ല നാളുകളുടെ ഏണിപ്പടി ആയി (അനുഭവ കഥ: എബി മക്കപ്പുഴ )  

Published on 17 September, 2023
ശപിക്കപ്പെട്ട നിമിഷങ്ങൾ ... ജീവിതത്തിന്റെ നല്ല നാളുകളുടെ ഏണിപ്പടി ആയി (അനുഭവ കഥ: എബി മക്കപ്പുഴ )  

ചില പ്രവാസി മലയാളികൾക്ക് ഇപ്പോൾ അമേരിക്കയിൽ വരുന്ന പുതിയ മലയാളികളോട് വളരെ പുച്ഛം ആണ്. കാരണം അവർ വല്ല സഹായം ചോദിച്ചാലോ? തങ്ങളുടെ സ്ഥാപനത്തിൽ വല്ല ജോലിയും ആവശ്യപ്പെട്ടാലോ? സ്വന്തം നാട്ടുകാരനെങ്കിലും അറിയാത്തതിയി നടി ക്കുക.  അങ്ങനെയുള്ള കുറെ പ്രമാണിമാർ ഇവിടെയുണ്ട്.

ഞാൻ അമേരിക്കയിൽ വന്നപ്പോൾ എന്നെ വേദനിപ്പിച്ചതും,ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതുമായ ഒരു സന്ദർഭം. 28 വർഷങ്ങൾക്കു മുൻപ്  മൂന്നു പൊടി കുഞ്ഞുങ്ങളെയും കൊണ്ട് അമേരിക്കയുടെ മണ്ണിൽ എത്തുമ്പോൾ നല്ലതു പറഞ്ഞു തരുവാൻ ആരും ഉണ്ടായിരുന്നില്ല. സ്വന്തം അനുജൻ മാത്രമായിരുന്നു സഹായത്തിനു. അവനും മാസങ്ങൾക്കു മുമ്പായിരുന്ന അമേരിക്കയിൽ എത്തിയത്. അനുജൻ എനിക്ക്   കൂടെ താസിക്കുവാനുള്ള അവസരം തന്നു. അമേരിക്കയിൽ വിരലിൽ എണ്ണാവുന്ന ചിലർ മാത്രമേ ഇത്തരം ഉപകാരം ചെയ്യാറുള്ളൂ. അനുജന്റെ സഹായം മൂലം ഒരു സ്വകാര്യ കമ്പനിയിൽ $4;50 ക്കു ജോലിക്കു കയറി. 

പിഞ്ചു കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടതിനാൽ ഭാര്യക്ക് ജോലിക്കു പോകുവാൻ കഴിയാതെ വന്നു.എന്റെ പള്ളിക്കാരോ, അന്ന് $25  മെമ്പർഷിപ് കൊടുത്ത അസ്സോസിയേഷനിലുള്ളവരോ   ഒരു ജോലി സാധ്യത പറഞ്ഞു തരികയോ ഭാവിക്കു ഉപകാരപ്രദമായ എന്തെങ്കിലും പറഞ്ഞു തരികയോ ചെയ്‌തില്ല . അക്കൗൺടിംഗിൽ മാസ്റ്റർ ബിരുദം ഉണ്ടായിരുന്ന എനിക്ക് ആ സ്വകര്യ കമ്പനിയിൽ തന്നെ തുടരേണ്ടി വന്നു.  മനസ്സിനെ വേദനിപ്പിച്ച കുറെ അനുഭവങ്ങൾ .

അങ്ങേയറ്റം വേദനിപ്പിച്ചതും, ജീവിതത്തിൽ മറക്കാനവാത്തതുമായ ചില അനുഭവങ്ങൾ എന്നെ തളരാതെ കൂടുതൽ വാശിയോടെ  ജീവിതത്തെ മുന്നോട്ടു നയിക്കുവാൻ സഹായിച്ചു  പറയട്ടെ .

ആദ്യമായി എന്റെ പള്ളിയിൽ എനിക്ക് ഉണ്ടായ  വളരെ വേദനാകരമായ   അനുഭവം  പറയാം. $4:50 മണിക്കൂറിനു   വേതനം കിട്ടിക്കൊണ്ടിരുന്ന എനിക്ക് മറ്റുള്ളവരെ പോലെ എനിക്ക് പള്ളിക്കു വാരി കൊടുക്കുവാൻ കഴിഞ്ഞില്ല. $100 മാസവരി കൊടുക്കണം. കൂടാതെ നിരവധി പിരിവുകൾ. ഭാര്യക്ക് ജോലിയില്ല. മൂന്നു പൊടികുഞ്ഞുങ്ങൾ. അമേരിക്കയിൽ ജീവിച്ചവർക്കു ഞാൻ പറയുന്നതിന്റെ നിജസ്ഥിതി മനസ്സിലാവുമല്ലോ. കൊടുക്കുവാൻ മനസ്സില്ലാഞ്ഞിട്ടല്ല. എന്റെ  സാഹചര്യത്തെ മനസ്സിലാക്കാൻ എന്റെ പള്ളിയിലെ വിശ്വാസ കൂട്ടത്തിനു കഴിഞ്ഞില്ല.

എല്ലാറ്റിനും പിരിവു മാത്രം നടത്തുന്ന ആരാധനാലയങ്ങൾ. ഉള്ളവനെ മാത്രം സ്നേഹിക്കുന്ന പുരോഹിത വർഗം. പാവപ്പെട്ടവനെ തിരിഞ്ഞുപോലും നോക്കാത്ത സഭ നേതൃത്വം. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ആണ് ഞാൻ അമേരിക്കയിൽ വന്നതും പള്ളിയിൽ മെമ്പർഷിപ്പ് എടുത്തതും.

1996 -ൽ എന്റെ ചർച്ചിന്റെ പിക്നിക് നടത്തപ്പെട്ടു. ഒരു ശനിയാഴ്ച ആയിരുന്നു. ആകെ കിട്ടുന്ന ഒരു ഓവർടൈം ദിവസം. ഓവർടൈം കിട്ടിയാൽ മാത്രമേ എന്തെങ്കിലും പേ ചെക്കിൽ തടയാറുള്ളത്. ആ ദിവസം ഓവർ ടൈംനു പോകാതെ ഞാൻ ഫാമിലി ആയി പിക്നിക്കിൽ സംബന്ധിച്ചു. എനിക്ക് എന്തുകൊണ്ടോ ആ പിക്നിക് -ന്റെ $25 കൊടുക്കുവാൻ സാധിച്ചില്ല. ചർച്ചിന്റെ ഭാരവാഹികൾ എന്നെ ഓർപ്പിച്ചതുമില്ല.

1996 വർഷത്തിലെ പൊതു യോഗം ഒരു ഞായറാഴ്ച നടന്നു. ആഴ്ചയിൽ കിട്ടുന്ന ഒരു വിശ്രമ ദിവസം. ഞായറാഴ്ച  പള്ളിയിൽ നിന്നും ആല്മീയ  ഉത്തേജനം ജനങ്ങൾക്ക് പകന്ന് കൊടുക്കേണ്ട ദിനം. 6 ദിവസം ചൂടിലും തണുപ്പിലും ജോലി ചെയ്തു വിശ്രമിക്കേണ്ട ദിവസം. പള്ളിയിൽ പോകുന്നത് മാനസികമായ സന്തോഷം കിട്ടുവാനായിരുന്നു. പക്ഷെ ആ ദിവസം എനിക്ക് ഒരു ശപിക്കപ്പെട്ട ദിവസം ആയി.

പൊതു യോഗത്തിൽ കണക്കു അവതരിപ്പിക്കുവാൻ ട്രസ്റ്റി മുന്നോട്ടു വന്നു. വരവിന്റെ (income ) ഓരോ ഹെഡും വായിച്ചു. അതിന്റ ഒരു വരവ് ഹെഡ് പിക്നിക് കുറെ ഉറക്കെ വായിച്ചു നിർത്തി. ആർക്കെങ്കിലും സംശയമുണ്ടോ എന്ന് ആരാഞ്ഞു. ഉടനെ പ്രത്യേകം ചോദ്യത്തിന് വേണ്ടി ഏർപ്പാട് ചെയ്തു നിർത്തിയ ഒരു വ്യക്തി $25 ന്റെ കുറവുണ്ടല്ലോ.?  ഒരാൾ തന്നില്ല. ട്രസ്റ്റീ ചോദ്യ ഉത്തരം നൽകി .ആ ഫാമിലിയുടെ പേര് വെളിപ്പെടുത്തണം. കുറെ പേർ വേണമെന്ന് ശഠിച്ചു. എന്റെ  ഉള്ളിൽ തീ പുകയുകയായിരുന്നു. എന്റെ പേര് വെളിപ്പെടുത്തുവാൻ വെപ്രാളം കൂട്ടുന്ന കുറെ പള്ളി പ്രമാണിമാർ. എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ അക്കൂട്ടർക്കു കിട്ടിയ  സന്തോഷം.... കൂട്ട ചിരികൾ...എന്നെ വിയർത്തു. എന്നെയും എന്റെ കുടുംബത്തെയും പൊതുജന സദസ്സ്‌സിൽ നാണംകെടുത്തി.

കൂട്ട ചിരിയുടെയും പള്ളി പ്രമാണിമാരുടെ കൗതുകത്തോടുള്ള നോട്ടങ്ങളും പുള്ളിപുലികളുടെ കൂടാരത്തിൽ അകപ്പെട്ട കുഞ്ഞാടുകളെ പോലെ എന്റെ കുടുംബത്തിന് അനുഭവപെട്ടു. 
ഞാൻ എന്റെ ഭാര്യയെയും കുട്ടികളെയും ചേർത്ത് പിടിച്ചു കരഞ്ഞ ആ നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും ഞാനും എന്റെ കുടുംബവും മറക്കില്ല! പണമില്ലാത്തവൻ പിണം എന്ന് ഞാൻ മനസ്സിലാക്കി.

സമൂഹത്തെ മനസ്സിലാക്കിയപ്പോൾ തളരാതെ മനസ്സിനെ ഏകാഗ്രമാക്കി. ഞാൻ എന്റെ ജീവിതത്തെ കൂടുതൽ ക്രമപ്പെടുത്തി. എന്റെ കുട്ടികൾ നല്ലനിലയിൽ പഠിച്ചു. സമൂഹത്തിൽ അശരണരെയും പാവങ്ങളെയും സ്നേഹിക്കാനും സാമ്പത്തീകമായി സഹായിക്കാനുമുള്ള നല്ല മനസ്സു ക്രമപ്പെടുത്തിയെടുത്തു.
ആ ശപിക്കപ്പെട്ട നിമിഷങ്ങൾ എന്റെ കുടുംബത്തിന്റെ മുന്നോട്ടുള്ള നല്ല നല്ല നാളുകളുടെ തുടക്കം ആയിരുന്നു..... 

Join WhatsApp News
Raju Mylapra 2023-09-17 14:35:01
ഹൃദയസ്പർശിയായ ഒരു അനുഭവിവരണം.... വായിക്കാത്തവർ ഈ ചെറിയ ലേഖനം വായിക്കണം. പലർക്കും ഈ ഒരു അവസ്ഥ അഭിമുഖരിക്കേണ്ടി വന്നിട്ടുണ്ട്... പ്രത്യേകിച്ചും ചില പള്ളിപ്രമാണിമാരിൽ നിന്നും...Refreshment, church picnic, X'mas collection... ഈ വക പിരിവിന്റെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു പണമില്ലാത്തവനെ നാണം കെടുത്തുന്ന ഒരു ഏർപ്പാടുമുണ്ട്.
V. George 2023-09-18 02:01:20
Instead of going to these hypocratic churches (Ortho, Pathri, Kana, Pento, syro (zeroz) CSI, Latin, Malankara, Evangeli) read some good books like 'Sapiens' or watch C. Ravichandran (Eesense) etc. There is no hoories or Avarans waiting there to keep you on their laps.
Mary mathew 2023-09-21 01:37:16
Pallipramanikal think about others circumstances Think about what Christ taught us and show us .Even Gandhi follow Christ’s teachings .So please consider your weak ones in the community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക