Image

തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന നിഗമനം  തന്റെ സ്വന്തമായിരുന്നു എന്നു ട്രംപ് (പിപിഎം) 

Published on 18 September, 2023
തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന നിഗമനം  തന്റെ സ്വന്തമായിരുന്നു എന്നു ട്രംപ് (പിപിഎം) 



2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന നിഗമനവും ആ അടിസ്ഥാനത്തിലുള്ള നീക്കങ്ങളും തന്റെ സ്വന്തമായിരുന്നു എന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡനോടു താൻ പരാജയപ്പെട്ടു എന്ന അഭിഭാഷകരുടെ അഭിപ്രായം സ്വീകാര്യം ആയിരുന്നില്ലെന്നും അദ്ദേഹം എൻ ബി സി നടത്തിയ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ പറഞ്ഞു. "കാരണം അവരെക്കുറിച്ചു എനിക്കു ബഹുമാനമില്ല." 

തട്ടിപ്പു നടന്നു എന്ന അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമം നടത്തി എന്ന ആരോപണം കോടതികളിൽ എത്തിയിരിക്കെ പുതിയ പ്രസ്താവന പ്രോസിക്യൂഷനു ആവേശം പകരുന്നതായി. 18 കൂട്ടു പ്രതികളിൽ ചിലർക്കൊക്കെ തടിയൂരാൻ പഴുതുകൾ അന്വേഷിക്കാനും സാധ്യത കാണുന്നു. 

"അതെന്റെ തീരുമാനമായിരുന്നു," അദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ സ്വന്തം നിഗമനങ്ങളെ ആശ്രയിച്ചു." 

അഭിഭാഷകരിൽ ഒരാളുടെ പേരു മാത്രമേ ട്രംപ് പറഞ്ഞുള്ളൂ: അറ്റോണി ജനറൽ ആയിരുന്ന വില്യം ബ്രാർ. തോറ്റുവെന്നു ബ്രാർ തറപ്പിച്ചു പറഞ്ഞു, നിത്യ ശത്രുവുമായി. 

"ചില ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നാൽ ബിൽ ബ്രാറിനെ പോലുള്ളവർ സ്വന്തം ചുമതല നിറവേറ്റിയില്ല. അയാൾക്കു ഭയമായിരുന്നു."

ക്രിസ്റ്റൻ വെൽകർ രംഗപ്രവേശം ചെയ്ത പരിപാടിയിൽ ട്രംപ് ഒട്ടേറെ അവാസ്തവമായ കാര്യങ്ങൾ പറഞ്ഞതായി ആക്ഷേപവുമുണ്ട്. ഡെമോക്രാറ്റുകളും അവരുടെ സഹയാത്രികരും പരിപാടി ബഹിഷ്കരിക്കാൻ വരെ ആവശ്യപ്പെടുന്നുണ്ട്. 

ഈ വർഷം അവസാനിക്കും മുൻപ് ദശലക്ഷക്കണക്കിനു അഭയാർഥികൾ നിയമവിരുദ്ധമായി യുഎസിൽ പ്രവേശിക്കുമെന്നു ട്രംപ് പറഞ്ഞു. എന്നാൽ അതിനെ ന്യായീകരിക്കുന്ന ഒരു കണക്കും ലഭ്യമല്ല. തെക്കേ അതിർത്തി കടന്നു വരുന്ന ഭീകരരുടെ എന്നതിൽ വർധനയുണ്ടെന്ന പ്രസ്താവനയ്ക്കും തെളിവില്ല. 

അഫ്ഘാനിസ്ഥാനിൽ നിന്നു ബൈഡൻ സേനകളെ പിൻവലിക്കുമ്പോൾ താലിബാന് $85 ആയുധങ്ങൾ യുഎസ് നൽകി എന്ന ട്രംപിന്റെ പ്രസ്താവനയും വെറും പൊളിയായി. 

2020 തിരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്നു വാദിച്ചു ട്രംപും സഹായികളും നൽകിയ നിരവധി കേസുകൾ കോടതികൾ തള്ളിയിട്ടുണ്ട്. ഒരു തെളിവും ഹാജരാക്കാൻ ട്രംപിനു കഴിഞ്ഞിട്ടില്ല. 


ഭക്ഷണ വില അഞ്ചിരട്ടിയായി എന്ന അഭിപ്രായവും തെറ്റാണ്. വില അത്രയേറെ ഉയർന്നിട്ടില്ല. 

യുഎസിന്റെ കടം കൂടിയത് കോവിഡ് മൂലമാണെന്ന വാദവും തെറ്റാണ്. മഹാമാരി വരും മുൻപ് തന്നെ അദ്ദേഹത്തിന്റെ ഭരണത്തിൽ കടം കൂടിയിരുന്നു. 

Trump says 2020 rigging charge was his own 

 

 

 

 

Join WhatsApp News
നിരീക്ഷകൻ 2023-09-18 15:50:33
ഓരോ കള്ളങ്ങളും ഇതുപോലെ കോടതിയിൽ ഏറ്റു പറഞ് ട്രംപച്ചൻ തടി ഊരാൻ നോക്കും. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക