Image

ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21-ന് - ഒരുക്കങ്ങൾ പൂർത്തിയായി

ജീമോൻ റാന്നി      Published on 18 September, 2023
ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21-ന് - ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്‍എ) യാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്.
 
സെപ്റ്റംബർ 21ന് വൈകിട്ട് 6.30 ന് (വ്യാഴാഴ്ച)  മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫോർഡ് കേരള ഹൗസിലാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.

ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക  സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജെയിംസ് കൂടൽ -  346 773 0074  
ബേബി മണക്കുന്നേൽ - 713 291 9721
ജീമോൻ റാന്നി - 832 873 0023
വാവച്ചൻ മത്തായി - 832 468 3322
ജോജി ജോസഫ്  - 713 515 8432
മൈസൂർ തമ്പി  -281 701 3220

Join WhatsApp News
വറീത് കുട്ടി 2023-09-19 00:55:52
രമേശ് ചെന്നിത്തലയെയും, പന്തളം സുധാകരനെയും അമേരിക്കൻ മലയാളി സ്വീകരിക്കുന്ന പരിപാടിയെക്കുറിച്ച് മാത്രമല്ല പറയുന്നത്. ഇവർ രണ്ടുപേരും മിടുക്കന്മാരും സാമാന്യം നല്ല മനുഷ്യരും ആണ്. എന്നാൽ പൊതുവേ ഒരു കാര്യം പറയട്ടെ. നാട്ടിൽ നിന്ന് രാഷ്ട്രീയ നേതാക്കന്മാരും, മത നേതാക്കന്മാരും, തിരുമേനി ആചാര്യ സാമി, മന്ത്രി പൊങ്കന്മാരും, സിനിമ താരങ്ങളും ഒക്കെ വരുമ്പോൾ അവരെ എയർപോർട്ട് മുതൽ അവരുടെ ഭാണ്ഡവും ചുവന്ന അവരെ തോളിൽ കേറ്റി പൊക്കിയെടുത്ത് സുന്ദരിമാരുടെ ദാവണി കുലുക്കി താലപ്പൊലിയും ആയി, ചെണ്ട ചെണ്ടമേളക്കാരുടെ വിയർത്തൊലിച്ച് ചെണ്ടയടിയുടെ ആഭിമുഖ്യത്തോടെ ഇവരെയൊക്കെ എഴുന്നേൽക്കുന്നതിന്റെ കാര്യം എന്താണ്? ? ഇവരൊക്കെ മിനി ദൈവങ്ങളാണോ? പലപ്പോഴും ഇവർക്ക് വേണ്ടി പണക്കിഴി പിരിവും ഉണ്ടാകും. നമ്മൾ പ്രവാസികൾ നാട്ടിൽ ചെന്നാൽ ഇവരൊക്കെ നമ്മളെ വീണ്ടും പിഴിയും, നമ്മളെ ദ്രോഹിക്കും, ഇവരും ഇവരുടെയൊക്കെ ഉദ്യോഗസ്ഥരും നമ്മുടെ കയ്യിൽ നിന്ന് കൈക്കൂലിയും മേടിക്കും. എന്നിട്ടും പാഠം പഠിക്കാതെ ഇവരെ വീണ്ടും വീണ്ടും തോളിൽ കേറ്റി നമ്മൾ അമേരിക്കയിൽ സ്വീകരിക്കുന്നു. ലോക കേരളസഭ എന്ന ഒരു കൂട്ടർ അമേരിക്കയിൽ വന്നു നമ്മളെ കൊള്ളയടിച്ചു കൊണ്ടുപോയവരാണ്. അന്ന് നമ്മുടെ മുഖ്യൻ നമ്മുടെ മുഖ്യൻ എന്നും പറഞ്ഞ് ആ മനുഷ്യനെ തോളിൽ കയറ്റി കൊണ്ടായിരുന്നു ഇവിടത്തെ മെഗാ സംഘടനക്കാരും മറ്റും എഴുന്നള്ളിച്ചു കൊണ്ട് നടന്നത്. അതിനാൽ സാധാരണ നിലയിൽ ഒക്കെ ഇവരെ സ്വീകരിച്ചാൽ മതി. ആരായാലും അപ്രകാരം മതി. പിരിവും ചെണ്ടമേളവും തലപൊലിയും ഒന്നും വേണ്ട. ഞാൻ ഒരു അഭിപ്രായം എഴുതി എന്നേയുള്ളൂ. എൻറെ പുറകെ ഇനി വടിയുമായി ഇതിൻറെ പേരിൽ വരരുത്. ക്ഷമിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക