Image

ജാനകിക്കാട്ടിലെ നാണം കുണുങ്ങി വവ്വാലുകൾ? (ലേഖനം: ജയൻ വർഗീസ്)

Published on 18 September, 2023
ജാനകിക്കാട്ടിലെ നാണം കുണുങ്ങി വവ്വാലുകൾ? (ലേഖനം: ജയൻ വർഗീസ്)

നിപ്പ: വവ്വാലുകളെ പേടിപ്പിക്കരുത്, പീഡിപ്പിക്കരുത് 

( കേരളത്തിൽ നിന്നുള്ള വാർത്ത) 

ഹാവൂ! രക്ഷപ്പെട്ടു!  തങ്ങളുടെ വർഗ്ഗനാശം പ്രതീക്ഷിച്ച് പേടിച്ചു വിറച്ചിരുന്ന ജാനകിക്കാട്ടിലെ മാത്രമല്ലാ, ലോകത്താകമാനമുള്ള പഴം തീനി വവ്വാലുകൾ ആശ്വാസത്തിന്റെ ചുടു നിശ്വാസമുതിർക്കുകയാണിപ്പോൾ ?

ലോകത്തിന്റെ പല ഭാഗങ്ങളിലും മുൻപ് പ്രത്യക്ഷപ്പെടുകയും, ഇപ്പോൾ കേരളത്തിൽ  കണ്ടെത്തുകയും, ചെയ്ത " നിപാ ' വൈറസുകളുടെ ഉറവിടം തേടിയുള്ള ' ശാസ്ത്രീയ ' അന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ പേര്ചേർക്കപ്പെട്ടവരാണ് പാവം പഴം തീനി വവ്വാലുകൾ. എങ്ങോ, എവിടെയോ രൂപമെടുക്കുന്ന ഈ മസ്തിഷ്ക ജ്വരവൈറസുകളെ സ്വന്തം ശരീരത്തിൽ വഹിച്ചു കൊണ്ട് പറക്കുന്നതിനിടയിൽ  ഈ കുഞ്ഞൻ വവ്വാലുകൾ മൃഗങ്ങളെകടിക്കുകയും, മൃഗപ്പാല് കുടിക്കുന്നവരിൽ രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു എന്നായിരുന്നു ആദ്യത്തെ ' ശാസ്ത്രീയ കണ്ടെത്തൽ.

അങ്ങിനെയാണ് ' വവ്വാൽപ്പനി ' ബാധിച്ചു മരണമടഞ്ഞ ആളുകളുടെ വീടുകളിലെ കുടിവെള്ളക്കിണർമൂടിക്കളഞ്ഞതും, , ആ കിണറിൽ കാലാകാലങ്ങളായി താമസിച്ചിരുന്ന വവ്വാലുകളെ വലയെറിഞ്ഞു പിടികൂടിയതും പൂനയിലെ കേന്ദ്ര ലബോറട്ടറിയിലയച്ചു പരിശോധിച്ചതും. 

വവ്വാലുകളിൽ വൈറസ്സില്ല എന്ന് റിസൾട്ട് വന്നപ്പോൾ, പല ശാസ്ത്രജ്ഞന്മാരും ചാനൽ ചർച്ചകളിൽ ഇരുന്നുവിയർത്തു. അടിസ്ഥാനപരമായ അറിവുകളുള്ള പലരും സത്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ അവരെപ്പിടിച്ച്അകത്തിട്ടു ഗോതന്പുണ്ട തീറ്റിച്ചു. ' 

തെളിയിക്കപ്പെട്ട സത്യമാണ് ശാസ്ത്രം ' എന്നതിനാൽ, ശാസ്ത്രഞ്ജന്മാര  വെല്ലുവിളിച്ചവരോട്പൊറുക്കാനാവില്ലെന്നും, " നിങ്ങൾ പറയുന്നതിന് ആധാരമായ ലബോറട്ടറി റിസൾട്ടുകളെവിടെ? " എന്നുമായിരുന്നു ഭൗതിക വാദികളായ കമ്യൂണിസ്റ് സർക്കാരിന്റെ ആരോഗ്യ മന്ത്രിയുടെ ചോദ്യം.

ഇത്തരക്കാരെ നിഷ്‌ക്കരുണം ജയിലിലടയ്‌ക്കുക തന്നെ വേണം എന്ന് ഒരു മുതിർന്ന ഭിഷഗ്വരൻ ചാനലിൽഇരുന്ന്  ഗർജ്ജിക്കുന്നു. വവ്വാൽ മാറിപ്പോയി എന്നും, പ്രാണികളെ തിന്നുന്ന ഇവന്മാരല്ലാ, പഴങ്ങൾ തിന്നുന്നമറ്റവന്മാരാണ് കുഴപ്പക്കാർ എന്നും ചർച്ചകളിൽ ആശയങ്ങൾ ഉരുത്തിരിഞ്ഞു വന്നു. ജാനകിക്കാട്ടിൽ നിന്നുംശാസ്ത്രീയമായി പിടിച്ചെടുത്ത പഴംതീനികളെ പൂനയിലേക്കയച്ചിട്ടുണ്ട് എന്നും, പൂനയിൽ നിന്നുള്ള പുത്തൻറിസൾട്ട് വരുന്നതോടെ ജയിലിൽ കിടക്കുന്നവന്മാരെ കാക്കിയണിഞ്ഞ പോലീസ് വവ്വാലുകളെ കൊണ്ട് കടിപ്പിച്ചും, മാന്തിപ്പിച്ചും മര്യാദ പഠിപ്പിക്കാം എന്നും, ശാസ്ത്രജ്ഞന്മാർ വീറോടെ വാദിച്ചു. 

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ അതാ വരുന്നു റിസൾട്ട് :  " പഴം തീനി വവ്വാലുകളിലുംനിപ്പായില്ല.." ഇത്രയൊക്കെ ആയിട്ടും നമ്മുടെ വൈദ്യ ശാസ്ത്ര വിശാരദന്മാർ മസില് പിടിച്ചു നിൽക്കുകയാണ്. രണ്ടാമത്തെ ആള് മരിച്ചപ്പോളേക്കും അത് നിപ്പ കൊണ്ടാണെന്നു കണ്ടെത്തിയെന്നും അത് കൊണ്ട് തന്നെ ഇത്കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ തലപ്പാവിൽ ചാർത്തപ്പെട്ട വർണ്ണത്തൂവലാണെന്നും, ലോകാരോഗ്യ സംഘടനവരെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു എന്നുമാണ് വാദം. 

കന്നാരക്കാടുകളിൽ എലി മുള്ളുമ്പോൾ എലിമൂത്രം മഴവെള്ളത്തിൽ കലർന്ന് വീഴുന്ന കിണർ വെള്ളംകുടിച്ചിട്ടാണ് എലിപ്പനി ഉണ്ടാവുന്നത് എന്ന ' മഹത്തായ ' കണ്ടുപിടുത്തം നടത്തിയ നമ്മുടെ ശാസ്ത്രംഇന്നല്ലെങ്കിൽ നാളെ നിപ്പയുടെ ഉറവിടവും കണ്ടെത്തുക തന്നെ ചെയ്യും എന്നും, അതിന് ശകലം കൂടികാത്തിരിക്കേണം എന്നും, സർക്കാർ വക്താക്കളായ ഇവർ പൊതു ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടേയിരിക്കുന്നു !

എന്താണ് സംഭവിക്കുന്നത് നമ്മുടെ സമൂഹത്തിന് ? ശാസ്ത്ര - സാങ്കേതിക രംഗങ്ങളിലെ വൻ വളർച്ചയുടെതണലിൽ അതിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ചു കൊണ്ട് ജീവിക്കുന്ന ആധുനിക മനുഷ്യന് ശാസ്ത്രം ഒരുപോറ്റമ്മ തന്നെയാണ് എന്ന് വിനയപൂർവം സമ്മതിക്കുന്നു. പക്ഷെ, ഏതൊരു പോറ്റമ്മയും അഥവാ ആയയും ' തങ്ങൾ പറയുന്നതാണ് കുട്ടിയെ സംബന്ധിക്കുന്ന അവസാന വാക്ക് ' എന്ന് പറയുന്നത് ധാർമ്മികമായിശരിയാണോ? മറ്റുള്ളവർ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു കേവലഉത്തരവാദിത്വമെങ്കിലും ഇവർക്കുണ്ടാകണമല്ലോ ?അതല്ലേ സാമാന്യമായ ധർമ്മിക നീതി ബോധം ?

നമുക്ക് മനസിലാക്കാനാവാത്തതും, എത്രയെത്ര യുഗങ്ങളോളം നീണ്ടു നീണ്ടു ചെല്ലാവുന്നതുമായ അനേകായിരംചോദ്യങ്ങളുടെ സാധ്യതാപരമായ ആകെത്തുകയാണ് പ്രപഞ്ചവും, അതിന്റെ രഹസ്യങ്ങളും എന്ന്സമ്മതിക്കണമെങ്കിൽ അതിന് നമുക്ക് ആർജ്ജിക്കാനാവുന്ന പുസ്തകപരമായ അറിവ് മാത്രം മതിയാവുകയില്ലാ  എന്നും അറിവിനേക്കാൾ ശ്രേഷ്ഠമായ സ്വയാർജ്ജിത ജ്ഞാനം തന്നെ ആവശ്യമുണ്ട്  എന്നും നാംഅറിയേണ്ടതുണ്ട്. കാലാതിവർത്തികളായ മനുഷ്യ സ്നേഹികൾ ഇതിനെയാണ് ' ദർശനം ' എന്ന്വിളിച്ചാദരിച്ചത് !

നമ്മൾ പറഞ്ഞു വരുന്നത് പനിയെപ്പറ്റിയാണ്. ശാരീരികാവസ്ഥയിലെ നൈസർഗ്ഗികമായ ഒരു പ്രിക്രിയ മാത്രമാണ്പനി. ഇത് വരുന്നത്, അല്ലെങ്കിൽ വരുത്തുന്നത് ശരീരത്തിന്റെ നില നില്പിനും, അതിന്റെ സുഗമമായപ്രവർത്തനത്തിനും വേണ്ടി തന്നെയാണ്. പനിക്ക് നടത്തുന്ന  ആധുനിക ചികിത്സ എന്നത് കതിരിൽ വളംവയ്‌ക്കുന്നതു പോലെയുള്ള ഒരു പ്രവർത്തി മാത്രമാണ്. 

തെറ്റായ ആഹാര - ജീവിത രീതി മൂലമായി ഒരാളുടെ ശരീരത്തിൽ വിഷങ്ങളുടെ അഥവാ ടോക്സിനുകളുടെ ഒരുവൻ ശേഖരം രൂപം കൊള്ളുന്നു. ഇത് പുറം തള്ളുന്നതിനുള്ള ശ്രമങ്ങൾ പല തരത്തിലും ശരീരംനടത്തിക്കൊണ്ടേയിരിക്കും. ഛർദ്ദി, വയറിളക്കം, തലവേദന, ജലദോഷം എന്നിവയെല്ലാം ഇത്തരത്തിലുള്ളടോക്സിന് ഡിസ്ചാർജ് ഔട്ട് ലെറ്റുകളാണ്. മിക്കവരുടെയും ശരീരം ഈ പ്രിക്രിയകളിലൂടെ വിഷ വിസർജ്ജനംനടത്തിക്കൊണ്ട് സുഗമമായി നില നിൽക്കുന്നു. ഇവരെ നാം ആരോഗ്യവാന്മാർ എന്ന് വിളിക്കുന്നുവെങ്കിലും, വിഷസ്വീകരണത്തിന്റെ ആദ്യ വാതിലുകൾ അടയ്‌ക്കാൻ  കഴിയാത്ത ആർക്കും അധോഗതികൾ വന്നുചേരാനിടയുണ്ട്. 

ഒരാളുടെ ശാരീരികാവസ്ഥയിലെ വിഷങ്ങളുടെ അളവ് മേൽപ്പറഞ്ഞ നാല് വിസർജ്ജന വഴികളിലൂടെയും പുറത്തുകളയാനാവാത്ത അത്ര കൂടുതലാണെങ്കിൽ, അത് പുറത്തു കളയുന്നതിനുള്ള മറ്റു വഴികൾ ശരീരത്തിന്സ്വീകരിക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്നത് കൈയും, കാലും, തലയും, വയറും എന്നിങ്ങനെയുള്ളഅവയവങ്ങളുടെ ആകെത്തുകയായ ശരീരമെന്ന സ്ഥൂല ഭാവമല്ലെന്നും, ഈ സ്ഥൂലത്തിനകത്ത് സൂഷ്മ ഭാവമായിസ്ഥിതി ചെയ്തുകൊണ്ട് സ്ഥൂലത്തെ നിർമ്മിക്കുകയും, സംരക്ഷിക്കുകയും, നില നിർത്തുകയും ചെയ്യുന്ന പ്രാണൻഅഥവാ ആത്മാവ് അഥവാ വൈറ്റൽ പവർ എന്ന ആത്മശക്തിയാണ് എന്നും നാം മനസിലാക്കേണ്ടതുണ്ട്. 

സാധാരണ നിലയിൽ പുറം തള്ളാനാവാത്ത കഠിന വിഷങ്ങളെ നിർവീര്യമാക്കുന്നതിന് ശരീരത്തിന്റെ താപ നിലഉയർത്തി വയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് ഒരാളുടെ ആത്മ ശക്തിക്കു ബോധ്യമുള്ളതു കൊണ്ടാണ്അയാൾക്ക് പനിയുണ്ടാക്കുന്നത്. ഇത് ശരീരത്തെ കൊല്ലുവാനല്ലാ, രക്ഷിക്കുവാനായിട്ടാണ് എന്ന സത്യംശരീരത്തെ ഒരു മെറ്റീരിയലായി മാത്രം കാണുന്ന ഏതൊരു ശാസ്ത്രത്തിനും പെട്ടന്ന് മനസിലാവുകയുമില്ല.

രോഗാണുവാണ് രോഗത്തിന് കാരണം എന്ന കണ്ടെത്തൽ വൈദ്യ ശാസ്ത്ര രംഗത്തെ ഒരു വലിയമുന്നേറ്റമായിട്ടാണ് കൊട്ടി ഘോഷിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത് ശരിയാണോ? എങ്കിൽ പ്രമേഹത്തിനും, പ്രഷറിനും, ആസ്മക്കും, തലവേദനക്കും, കാൻസറിനുമുള്ള രോഗാണുക്കളെ വേർതിരിച്ചിട്ടുണ്ടോ ശാസ്ത്രം? രോഗാണുവാണ് രോഗകാരണമെങ്കിൽ രോഗത്തിനും മുൻപേ  ആ അണു സാന്നിധ്യം തിരിച്ചറിയണമല്ലോ? അത്സംഭവിക്കുന്നില്ല. മറിച്ച്  രോഗ ബാധക്ക് ശേഷമാണല്ലോ രോഗാണുവിനെ കണ്ടെത്തുന്നത്? ഇതേരോഗാണുക്കളെയും വഹിച്ചു നടക്കുന്ന അനേകരിൽ രോഗം കാണുന്നുമില്ല. 

അമേരിക്കയിലെ ഡാളസ്സിൽ പ്രവർത്തിച്ചിരുന്ന ഒരു മെഡിക്കൽ ഡോക്ടർ ഫിലിപ്പ് മാർക്കോവിയാച്വളരെക്കാലത്തെ ഗവേഷണങ്ങൾക്ക് ശേഷം പനിയുള്ള ശരീരത്തിൽ രോഗാണുക്കൾ നിർവീര്യമാവുകയാണെന്ന്കണ്ടെത്തുകയുണ്ടായി. അവയുടെ പുറം തോടിനു കട്ടി കുറയുന്നത് കൊണ്ട് അവ നശിക്കുന്നതിനാണ് പനി  കാരണമാവുന്നത് എന്നും, നിവർത്തിയുണ്ടെങ്കിൽ ആന്റി ബയോട്ടിക്കുകൾ കൊടുക്കരുതേ എന്നും അദ്ദേഹംപ്രസ്താവിക്കുന്നുണ്ട്. അലോപ്പതിയുടെ ആദ്യകാലങ്ങളിൽ തന്നെ ഇത് കണ്ടെത്തിയത് കൊണ്ടാണ്, ' എനിക്ക്പനി  തരൂ, എല്ലാ രോഗങ്ങളും അത് കൊണ്ട് ഞാൻ സുഖപ്പെടുത്താം ' എന്ന് മഹാനായ ഹിപ്പോ ക്രാറ്റിസ്ധൈര്യപൂർവം പ്രസ്താവിച്ചത് ?

അപ്പോൾപ്പിന്നെ എന്തായിരിക്കും പനി മരണങ്ങൾക്ക് കാരണം? യാതൊരു ലബോറട്ടറികളുടെയുംസഹായമില്ലാതെ കോമൺ സെൻസ് കൊണ്ട് നമുക്ക് ചിന്തിക്കാം. ഒരാളുടെ ശരീരത്തിൽ താങ്ങാവുന്നതിലധികംവിഷം കുന്നു കൂടുകയും, പുറം തള്ളിയില്ലങ്കിൽ നില നിൽപ്പ് അപകടത്തിലാകും എന്നുമുള്ള അവസ്ഥസംജാതമാവുന്പോളാണ്,  അയാളുടെ പ്രാണൻ സ്വന്തം താപനില അമിതമായി ഉയർത്തിക്കൊണ്ട്അവസാനക്കൈ ആയി പനി ഉണ്ടാക്കുന്നത്. . ഈ ചൂടിൽ അകത്തെ വിഷങ്ങളെ കുറേശെ നിർവീര്യമാക്കിശരീരത്തെ വിഷ മുക്തമാക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. 

അപ്പോളാണ്, ചികിത്സയുടെ ഭാഗമായി കഠിന വിഷങ്ങളായ രാസ വസ്തുക്കൾ ഉൾക്കൊള്ളുന്ന പുറത്തു നിന്നുള്ളവിഷങ്ങൾ കൂടി ശരീരത്തിലെത്തുന്നത്. സാധാരണമായ ഒരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ പുറത്തുനിന്നുള്ള കഠിന വിഷങ്ങളെ നേരിടാനായി അകത്തു നിന്നുള്ള ചെറു വിഷങ്ങളുടെ വിസർജ്ജനംതാൽക്കാലികമായിട്ടെങ്കിലും പ്രാണൻ നിർത്തി വയ്ക്കുകയും, പനി  മാറിയതായി രോഗിക്ക് അനുഭവപ്പെടുകയുംചെയ്യണ്ടതായിടുന്നു. പക്ഷെ ഇവിടെ അകത്തുള്ളതും, പുറത്തു നിന്ന് എത്തിയതും കൂടിയുള്ള ഒരു വൻ ശേഖരംപുറം തള്ളാനുള്ള കഠിന ശ്രമത്തിൽ ശാരീരികോർജ്ജം എന്ന പ്രാണശക്തി ചോർന്നു ചോർന്ന് അവസാനംമരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. സമാനമായ ശാരീരിക സ്ഥിതിയിലുള്ളവക്ക് രോഗിയുമായുള്ളസന്പർക്കം അവരിലും രോഗം ഉണ്ടാവുന്നതിന് പ്രചോദനമാവുന്നുണ്ടാവും - ഒരേ സാഹചര്യത്തിലുള്ളനീലക്കുറിഞ്ഞികൾ ഒരേ കാലത്ത് പൂവിടുന്നത് പോലെ ?

മഹതിയും, മനുഷ്യ സ്നേഹിയുമായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ കാലത്തു തന്നെ രോഗപ്പകർച്ചയെസംബന്ധിച്ച സംശയങ്ങൾ നില നിന്നിരുന്നതായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെപരിചരണത്തിലുണ്ടായിരുന്ന ഒരാൾക്ക് പെട്ടന്ന് ടൈഫോയിഡ് പിടിപെട്ടു. ഇത് ആരിൽ നിന്നാണ് പകർന്നത്എന്ന് അന്വേഷിച്ചു അവരുടെ സംഘം പതിനാറ് കിലോമീറ്റർ പ്രദേശം അന്വേഷിച്ചെങ്കിലും അവിടെയെങ്ങുംടൈഫോയിഡ് ബാധിച്ച ആരെയും, കണ്ടെത്തിയില്ല എന്നവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ തന്നെപെട്ടന്നുണ്ടായ ഒരു മസൂരി ബാധയുടെ ഉറവിടം തേടി അറുപത്താറ് കിലോമീറ്റർ പ്രദേശം അരിച്ചു പെറുക്കിയിട്ടുംമസൂരിയുള്ള ഒരാളെയും കണ്ടെത്തിയില്ലത്രേ ?

മദനപ്പള്ളി ക്ഷയ രോഗ സാനിറ്റോറിയത്തിൽ സേവനമർപ്പിച്ചിരുന്ന ഡോക്ടർ ഡേവിഡ് സി. മുത്തു എന്നക്ഷയരോഗ വിദഗ്‌ധൻ പറയുന്നത്, തന്റെ സാനിറ്റോറിയത്തിൽ എല്ലാ ലക്ഷണങ്ങളോടെയും ക്ഷയ രോഗംസ്ഥിരീകരിച്ച രോഗികളിൽ പോലും രോഗാരംഭത്തിനു ശേഷം  ഒന്നോ, ഒന്നരയോ കൊല്ലത്തിനു ശേഷം മാത്രമേക്ഷയ രോഗാണുക്കളെ കണ്ടെത്തിയുള്ളൂ എന്നാണ്. രോഗാണു മൂലമാണ് രോഗം ഉണ്ടാവുന്നത് എന്ന ശാസ്ത്രസിദ്ധാന്തത്തിനെതിരെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

രോഗാണുവാണ് രോഗമുണ്ടാക്കുന്നത് എന്ന വാദത്തെ പരസ്യമായി എതിർത്തിരുന്ന ഒരു ഭിഷഗ്വരനാണ് കഴിഞ്ഞനൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന പ്രൊഫസ്സർ പെറ്റൻ കോഫർ. ഇത് തെളിയിക്കുന്നതിനായി, ഒരു റെജിമെന്റ്പട്ടാളത്തെ ഒന്നോടെ കൊല്ലാൻ കെൽപ്പുള്ളത്രയും വരുന്ന, അതായത് ഒരു ടെസ്റ്റ് ട്യൂബ്  നിറയെയുള്ളകൊളറായാണുക്കളെ തന്റെ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച്  അദ്ദേഹം പരസ്യമായി കുടിച്ചു കാണിച്ചു. വിദ്യാർത്ഥികൾ സ്തംഭിച്ചു നിന്നുപോയി എന്നല്ലാതെ അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല.

അളിഞ്ഞു നാറിയ ഭക്ഷണം കഴിച് അഴുക്ക് ചാലിൽ ജീവിക്കുന്ന പന്നി പോലെയുള്ള ജീവികൾക്കും, ചീഞ്ഞുനാറിയ മാംസം ആർത്തിയോടെ ആഹരിക്കുന്ന കഴുതപ്പുലികൾക്കുമെല്ലാം രോഗാണു ബാധ ഉണ്ടാവേണ്ടതല്ലേ? ഒന്നും സംഭവിക്കുന്നില്ലല്ലോ? അത്തരത്തലുള്ള ആഹാരമാണ് അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നാണ്വാദമെങ്കിൽ, ( ആര് നിശ്ചയിച്ചു എന്ന ചോദ്യം ഭൗതിക വാദികൾക്ക് വിടുന്നു.) ആരോഗ്യത്തോടെജീവിക്കുന്നതിനായി മനുഷ്യനും നിശ്ചയിക്കപ്പെട്ട ആഹാരം സ്വാഭാവികമായും ഉണ്ടാവണമല്ലോ? 

അത് എന്താണ് എന്ന പ്രസക്തമായ അന്വേഷണത്തിനുള്ള ഉത്തരം അമേരിക്കയിൽ കാലിഫോർണിയായിൽജീവിച്ചിരുന്ന ഹെരേഫോർഡ് കാറിഗ്ടൺ എന്ന മഹാൻ ( ഹെരെഫോർഡ് കാറിങ്‌ടൺ ഹെൽത്ത് റിസർച്, മോക്കലൂംനെ ഹിൽ, കാലിഫോർണിയ.)  ' മനുഷ്യന്റെ സ്വാഭാവിക ഭക്ഷണം ' ( ദി നാച്വറൽ ഫുഡ് ഓഫ് മാൻ ) എന്ന സവിശേഷ ഗ്രന്ഥത്തിൽക്കൂടി മനുഷ്യരാശിക്ക് മുന്നിൽ തുറന്നിടുന്നുണ്ട്. വൃക്ഷങ്ങളിൽ നിന്നുംചെടികളിൽ നിന്നും ലഭ്യമാവുന്നതല്ലാതെ മറ്റൊന്നും മനുഷ്യന്റെ ഭക്ഷണമല്ലാ എന്നദ്ദേഹം തുറന്നു പറയുമ്പോൾ, രണ്ടായിരം കലോറി ഒപ്പിച്ചെടുക്കാനോടുന്ന ആധുനിക മനുഷ്യന്റെ ശാസ്ത്രം അത് സമ്മതിച്ചു കൊടുക്കും എന്ന്തോന്നുന്നില്ല. എങ്കിലും പഴങ്ങളും, പച്ചക്കറികളും, ഫലങ്ങളും, അണ്ടി വർഗ്ഗങ്ങളും ( നട്സ് ), ഇലവർഗ്ഗങ്ങളുംഭക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് തന്റെ ആയുഷ്‌ക്കാലത്ത് രോഗഭീതിയില്ലാതെ ആയുസെത്തി മരിക്കാം എന്നദ്ദേഹംനിരീക്ഷിക്കുന്നു.

ഇത് തന്നെയാണ് മനുഷ്യന്റെ യഥാർത്ഥ ഭക്ഷണം എന്ന് സമ്മതിക്കുകയാണെങ്കിൽ, പിന്നെഅണുക്കളെക്കൊണ്ടുള്ള ശല്യം പേടിക്കേണ്ടതില്ല. മനുഷ്യന്റെ ആമാശയ വ്യവസ്ഥയിൽ ഈ ആഹാരംഅനായാസം ദഹിക്കുകയും പോഷണങ്ങൾ സ്വീകരിക്കപ്പെടുകയും, ആരോഗ്യം നില നിർത്തപ്പെടുകയുംചെയ്യുന്നു. 

മനുഷ്യ ശരീരത്തിൽ സ്ഥിരമായി വസിക്കുന്ന നൂറ്റി മുപ്പതു കോടിയോളം  അണുക്കൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ശരിയായ ദഹനം നടക്കുന്ന അവസ്ഥയിൽ ഇവകൾക്കും സുഖ വാസമാണ്. ശരീരത്തിലെ വ്യവസ്ഥാപിതസംവിധാനങ്ങളിൽ ഒന്നിലും ഇവ ഇടപെടുന്നേയില്ല. തങ്ങളിൽ നിക്ഷിപ്‌തമായ മനുഷ്യ ശരീരത്തിലെ ക്ളീനിങ്പരിപാടികളുമായി അവയങ്ങിനെ സമാധാനമായി കഴിഞ്ഞു കൊള്ളും. ഒരു മൊട്ടു സൂചി മൊട്ടിനെക്കാൾചെറുതായി അമ്മയുടെ ഗർഭത്തിൽ വളർച്ചയാരംഭിച്ച ഒരു ശിശുവിനെയും അവർ തൊടുകയേ ഇല്ലന്ന് മാത്രമല്ല, അതിനു വളർച്ച  പ്രാപിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഒരു പങ്ക് വഹിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ ശാസ്ത്രം അവനെ പഠിപ്പിച്ച കലോറി സിദ്ധാന്തവും, അത് ഒപ്പിച്ചെടുക്കുന്നതിനുള്ള നെട്ടോട്ടവുംഅവനെ മനുഷ്യന്റെ ആഹാരത്തിൽ നിന്നും അകറ്റുന്നു. പന്നിയുടെയും, പട്ടിയുടെയും, കടുവയുടെയും, മാത്രമല്ലാ, കഴുതപ്പുലിയെപ്പോലെ അവൻ ആഹാരം ചീയിച്ചും ( ഫ്രിഡ്ജിൽ വച്ച് ) കഴിക്കുന്നു. മനുഷ്യന്റെആഹാരം ദഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളേ മനുഷ്യന്റെ ആമാശയത്തിൽ ഉണ്ടായിരിക്കുകയുള്ളൂഎന്നിരിക്കിലും, വയറിലെത്തുന്ന ഏതു വസ്തുവിനെയും ദഹിപ്പിച്ചു പുറം തള്ളേണ്ടത് പ്രാണന്റെ നില നിൽപ്പിന്റെആവശ്യമായതിനാൽ, വ്യത്യസ്ത ആഹാര വസ്തുക്കളെ ദഹിപ്പിക്കുന്നതിനുള്ള വ്യത്യസ്ത അമ്ലങ്ങളും(ആസിഡുകൾ ) അപ്പപ്പോൾ ശരീരം നിർമ്മിക്കുന്നുണ്ട്. ഇതിൽ മാംസജന്യ വസ്തുക്കളെ ദഹിപ്പിക്കുന്നതിനായിശരീരം നിർമ്മിക്കുന്ന യൂറിക്കാസിഡാണ് പിൽക്കാലത്ത് ആർത്രൈറ്റിസിനും, ഗ്രവ്ട്ടിനും, മൈഗ്രെയിനും ഒക്കെകാരണമായി തീരുന്നതെന്നു പ്രകൃതി ചികിത്സകർ വിലയിരുത്തുന്നു. ( ഇത് മറ്റൊരു വലിയ വിഷയമാകയാൽതൽക്കാലം ഇവിടെ നിർത്തുന്നു.) 

ഇത്തരം അമ്ല ശേഖരണത്തിലൂടെ  ആമാശയം മലിനമായിത്തുടങ്ങുന്നു. നഗരങ്ങളിലെ ഓടകൾ പോലെ അത്ദുഷിക്കുന്നു? അസ്വാഭാവികമായി സംഭവിച്ച ഈ ദുഷിച്ച അവസ്ഥയിൽ, സമാധാനമായി ജീവിച്ചും, മനുഷ്യശരീരം വൃത്തിയായി സൂക്ഷിച്ചും കഴിഞ്ഞിരുന്ന നമ്മുടെ നൂറ്റി മുപ്പതു കോടി അണുക്കളുടെ ജീവിതംദുസ്സഹമാവുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അവ രൂപവും, ഭാവവും, വേഷവും മാറുന്നു. പടച്ചട്ടയണിഞ്ഞപട്ടാളക്കാരെപ്പോലെ അവർ ഉഗ്ര മൂർത്തികളാവുന്നു. 

ഇവരുടെ പ്രവർത്തന ഫലമായി ധാരാളം വിഷങ്ങൾ അഥവാ ടോക്സിനുകൾ ശരീരത്തിന് ഏറ്റു വാങ്ങേണ്ടിവരുന്നു. ഈ വിഷങ്ങളുടെ അളവ് താങ്ങാവുന്നതിനും അധികമാവുമ്പോൾ അത് പുറത്ത് കളയുന്നതിനുള്ളവഴികൾ ഒന്നൊന്നായി പ്രാണൻ കൊണ്ട് വരും. ജലദോഷം, തലവേദന, വയറിളക്കം, ഛർദ്ദി എന്നീനിർദ്ദോഷങ്ങളായ പ്രകട രോഗങ്ങളിലൂടെ പുറത്തു കളയാനാവും ആദ്യം ശ്രമിക്കുക. നമ്മുടെ മരുന്ന് ചികിത്സ ഈപ്രിക്രിയയെ തടയുമ്പോൾ പിന്നെയാണ് പ്രകട രോഗങ്ങളിലെ അവസാന ഇനമായ ശരീര താപം അമിതമായിഉയർത്തി വച്ച് കൊണ്ടുള്ള ' പനി ' കൊണ്ട് വരുന്നത്. വിഷ മരുന്നുകൾ കൊണ്ട് ഇതിനെയും തടയാൻ ശ്രമിച്ചാൽചിലപ്പോൾ കൈ വിട്ടു പോയേക്കാം, മരണം സംഭവിച്ചേക്കാം. അഥവാ, മരിക്കാതെ രക്ഷപ്പെട്ടാൽ പോലും അത്ശരിക്കുമുള്ള ഒരു രക്ഷപ്പെടൽ ആയിരിക്കുകയില്ല. ഇപ്പോൾ വിഷമരുന്നുകളും കൂടിയിട്ടുള്ള ശരീരത്തിലെടോക്സിൻ കൂന്പാരം സാവധാനം പുറത്തു കളയുന്നതിനായി പ്രാണന് ഒരു സ്ഥിരം സംവിധാനംഏർപ്പെടുത്തേണ്ടി വരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് അത് ആസ്‌മയാകാം, സോറിയാസിസ് ആകാം, പ്രമേഹമാകാം, പ്രഷർ ആകാം, മൈഗ്രെയ്ൻ ആകാം....?

കൂടുതൽ നീട്ടുന്നില്ല. അകത്തെ വിഷക്കൂന്പാരവുമായി ആശുപത്രികളിൽ എത്തുന്നവരുടെ രക്ത സാംപിളുകൾപരിശോധിക്കുന്ന ലബോറട്ടറികൾക്ക് അതിൽ പല തരത്തിലുള്ള രോഗാണുക്കളെയും വൈറസുകളെയുമൊക്കെകണ്ടെത്താൻ  സാധിച്ചേക്കും. ഒരേ ജീവിത - ശാരീരിക സാഹചര്യങ്ങളിലുള്ളവർക്ക് ഒരേ തരം രോഗങ്ങളും, ഒരേതരം രോഗാണുക്കളും ഒരേ തരം വൈറസുകളുമൊക്കെ കണ്ടെത്തിയെന്നും വരാം. അതിൽ ടൈഫോയിടുണ്ടാവാം, കോളറയുണ്ടാവാം, ജപ്പാൻ ജ്വരമുണ്ടാവാം, എലിയുണ്ടാവാം, ഡെങ്കിയുണ്ടാവാം, പക്ഷിയുണ്ടാവാം, തക്കാളിയുണ്ടാവാം, നിപ്പായുണ്ടാവാം.....?

സ്വത്തു സന്പാദനത്തിനുള്ള തൊഴിലിന്റെ ഭാഗമായിട്ടാണെങ്കിലും, ആശുപത്രികളിലെത്തുന്നഅവശന്മാരോടൊപ്പം ജീവിതം ജീവിച്ചു തീർക്കുന്ന ഡോക്ടർമാർക്കും, നേഴ്‌സുമാർക്കും,  മറ്റു ജീവനക്കാർക്കും  മനുഷ്യ രാശിയുടെ പേരിലുള്ള ആദരവുകൽ അർപ്പിക്കുന്നു. പ്രത്യേകിച്ചും ചികിൽസിച്ച രോഗം ഏറ്റുവാങ്ങിജീവൻ വെടിഞ്ഞ പ്രിയ സഹോദരി നേഴ്‌സ് ലിനി എന്ന വെള്ളാപ്പിറാവിന് ! ഫാദർ ഡാമിയന്റെ ആത്മാവ്പുനർജ്ജനിക്കുന്നു!

ലഭ്യമായ മരുന്നുകൾ കൊണ്ടും, മറ്റു സാങ്കേതിക സംവിധാനങ്ങൾ കൊണ്ടും നിസ്സഹായരായ രോഗികളെചികിൽസിക്കുകയും പരിചരിക്കുകയും ചെയ്‌യുന്ന ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അനേക ആയിരങ്ങൾക്ക്അഭിവാദനങ്ങൾ ! പക്ഷെ, അതിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവനായും ഭയത്തിന്റെ ചങ്ങലയിൽകുടുക്കിയിട്ടു കൊണ്ട് തങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി മാധ്യമങ്ങളിലും, ചാനലുകളിലുംകയറിയിരുന്നു കൊണ്ട് ' ഇല്ലാത്ത ശാസ്ത്രീയം ' ഛർദ്ദിക്കുന്ന സാമൂഹ്യ ദ്രോഹികളെ നിലക്ക് നിർത്തുകയാണ്, മനുഷ്യ സ്നേഹത്തിൽ നിന്നുടലെടുത്ത മാർക്സിസത്തിന്റെ പേരിൽ അധികാരം കയ്യാളുന്നവർ ചെയ്തുതീർക്കേണ്ട ആദ്യ കർമ്മം എന്ന് കൂടി അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

' ശാസ്ത്രീയ' നിഗമനങ്ങൾ എന്ന പേരിൽ ഇല്ലാക്കാര്യങ്ങൾ പ്രചരിപ്പിക്കുകയും, അത് തെളിയിക്കപ്പെട്ടസത്യങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്തു കൊണ്ട് പൊതു ജനത്തിന്റെ തലച്ചോറുകളിൽ ഫാൾസ്ഇൻഫർമേഷനുകൾ അടിച്ചു കയറ്റുന്ന അവതാരങ്ങൾ ദുരഭിമാനത്തിന്റെ സിംഹാസനങ്ങളിൽ നിന്ന് താഴെഇറങ്ങി വന്ന് പാവങ്ങളോട് സത്യം തുറന്നു പറയണം. രോഗാണുക്കളും, വൈറസുകളും പുറത്തു നിന്ന്വരുന്നവയല്ലെന്നും, തെറ്റായ ആഹാര - ജീവിത രീതി മൂലം അകത്തു രൂപം കൊള്ളുന്നവയാണെന്നും നിങ്ങൾസ്വയം മനസിലാക്കുകയും, തുറന്നു പറയുകയും വേണം. സാത്വികമായ ഒരു ജീവിത രീതിയിലൂടെ എങ്ങനെരോഗങ്ങളെ നമ്മുടെ പടിക്കു പുറത്തു നിർത്താം എന്ന് നിങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. അതിനായിആവശ്യമെങ്കിൽ ഗവേഷണം നടത്തണം. കേന്ദ്ര - സംസ്ഥാന ഗവർമെന്റുകളുടെ  പണവും, പദവിയും എല്ലാംനിങ്ങള്ക്ക് കൈയെത്തുന്ന ദൂരത്തിലാണല്ലോ? 

അതല്ലാ ഇനിയും നിങ്ങൾ ജാനകിക്കാട്ടിലെ പഴം തീനി വവ്വാലുകളെയും, പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പാവംപന്നികളെയും വേട്ടയാടാനാണ് ഭാവമെങ്കിൽ, നിങ്ങളുടെ ശാസ്ത്രം തെറ്റാണ് ശാസ്ത്രകാരന്മാരേ ? നിങ്ങളുടെതാളഭ്രംശം കൊണ്ട് നിങ്ങൾക്ക് രോഗമുണ്ടാവുന്നത് മറ്റുള്ള പാവം ജീവികളുടെ തലയിൽ കെട്ടി വയ്‌ക്കാനാണ്ഭാവമെങ്കിൽ, ഇന്നല്ലെങ്കിൽ നാളെ കാലം നിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വിസ്തരിക്കും എന്നോർത്തുകൊള്ളുക. 

അതല്ലാ, ഞാനും എന്നെപ്പോലുള്ളവരും പറയുന്നതാണ് അസത്യമെങ്കിൽ ഈ പക്തികളിൽ ഞങ്ങളെവിസ്തരിക്കുക. സത്യം പറയുന്നവരെ കൽത്തുറുങ്കിലടച്ചു ഗോതന്പുണ്ട തീറ്റിക്കുന്ന കാടൻ നീതി ശാസ്ത്രംഏതു മാർക്സിസ്റ്റു തത്വ സംഹിതയാണ് മുന്നോട്ടു വയ്‌ക്കുന്നതെന്നു അറിയാൻ അതിയായ താൽപ്പര്യമുണ്ട്. മാർക്സിസം മനുഷ്യ സ്നേഹമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത് യാഥാർഥ്യമാണെന്ന്തെളിയിക്കാൻ അതിന്റെ പേരിൽ അധികാരം കൈയാളി ആളായി നടക്കുന്നവർക്ക് ധാർമ്മികമായ  ചുമതലയുണ്ട്, നിറവേറ്റുമല്ലോ ?

എന്റെ അഭിവന്ദ്യനായ ഗുരുഭൂതൻ യശഃ ശരീരനായ ഡോക്ടർ സി.ആർ. ആർ. വർമ്മയുടെ പാദപത്മങ്ങളിൽപ്രണമിച്ചു കൊണ്ട് വിനീത ശിഷ്യൻ ജയൻ വർഗീസ്. 

Join WhatsApp News
Sudhir Panikkaveetil 2023-09-18 16:30:25
അറിവുള്ളവർ അറിവില്ലാത്തവരെ പറ്റിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് മനുഷ്യർ ഉള്ള കാലം മുതലുണ്ട്. ശാസ്ത്രജ്ഞമാരും അത് തന്നെ ചെയ്യുന്നു എന്ത് ചെയ്യാൻ കഴിയും. ശ്രീ ജയൻ വർഗീസിന്റെ വിവരണങ്ങൾ ഉപകാരപ്രദമാണ്.
Boby Varghese 2023-09-18 18:17:57
Jayan Varghese is repeating the same lines from some of his old articles. About 100 years ago, human life span was only 60 years. 200 years ago, it was only 35 years. Today's man is enjoying a better and longer life, thanks to science. Today is better than yesterday. Science is not Satanic.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക