Image

ശാന്തിനികേതന്‍ ഇനി യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍

ദുര്‍ഗ മനോജ് Published on 18 September, 2023
ശാന്തിനികേതന്‍ ഇനി യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇനി ശാന്തിനികേതനും. എക്‌സ്പ്ലാറ്റ്‌ഫോമിലൂടെയാണ് യുനെസ്‌കോയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ നിന്നും ലോക പൈതൃക പട്ടികയില്‍ ഇടം പിടിക്കുന്ന ഇന്ത്യയിലെ നാല്‍പ്പത്തൊന്നാമത്തെ പൈതൃക ഇടമായി ശാന്തിനികേതന്‍. സൗദി അറേബ്യയില്‍ നടക്കുന്ന നാല്‍പ്പത്തഞ്ചാം ലോക പൈതൃക സമിതിയിലാണ് തീരുമാനം ഉണ്ടായത്. പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കോല്‍ക്കത്തയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ പട്ടണത്തിന്റെ സമീപ പ്രദേശത്താണ് ശാന്തിനികേതന്‍ സ്ഥിതി ചെയ്യുന്നത്. 1863 ല്‍ മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോര്‍ ആണ് ശാന്തിനികേതന്‍ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മകനും വിശ്വകവിയുമായ രബീന്ദ്രനാഥ ടാഗോര്‍ ഇതുവിപുലീകരിച്ചു. അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല ശാന്തിനികേതനിലാണ്. വിശ്വഭാരതി വന്നതോടെ ഈ പ്രദേശം ഒരു സര്‍വകലാശാലാ നഗരമായി മാറി.1951 ല്‍ വിശ്വഭാരതി ഒരു കേന്ദ്ര സര്‍വകലാശാലയായി പ്രഖ്യാപിക്കപ്പെട്ടു.

യുനെസ്‌കോയുടെ പ്രഖ്യാപനം വന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പ്ലാറ്റ്‌ഫോമില്‍ അഭിനന്ദനം അറിയിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെ പ്രതീകമായ ശാന്തിനികേതന്‍ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary : Shantiniketan is now on the UNESCO World Heritage List

Join WhatsApp News
Mary mathew 2023-09-18 19:06:10
We have to be very proud of this moment because santhinikethan is on world heritage list in UNESCO.Rebindranath Tagore and his father made it possible .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക