Image

മേരിക്കുട്ടി കിടങ്ങന്‍ (75) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

Published on 18 September, 2023
  മേരിക്കുട്ടി കിടങ്ങന്‍ (75) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: കല്ലുങ്കല്‍ കല്ലൂര്‍ക്കാട്‌ മേരിക്കുട്ടി കിടങ്ങന്‍ (75) അന്തരിച്ചു.

ന്യൂജേഴ്സി: പരേതൻ ആയ ജോസ് കിടങ്ങന്റെ ഭാര്യ മേരിക്കുട്ടി കിടങ്ങൻ (75) ന്യൂജേഴ്‌സി, ബ്ലൂംഫീൽഡിൽ നിര്യതയായി. വാഴക്കുളം തെക്കുംമല കല്ലുങ്കൽ കുടുംബാംഗം. മക്കൾ: ക്രിസ്, ചാൾസ്, റയ്ന. മരുമക്കൾ : ലിസ, ജൂലി. 

സഹോദരങ്ങൾ: ഏലിക്കുട്ടി പാലിയത്ത്, സിസ്റ്റർ ത്രേസ്യാമ്മ, സിസ്റ്റർ മരിയ ലൂസി, ജോയി - മേരി ചൂണ്ടിയാണിയിൽ, സെലിൻ പാലാതയ്യിൽ, ജെസ്സി ഗോപുരത്തിങ്കൽ, ജോൺസൺ - കരോളിൻ പടവൻ, റെജി വെള്ളരിങ്ങാട്ട്.

പൊതുദര്‍ശനം സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ വൈകിട്ട് 9 വരെ  O'Boyle Funeral Home 309 Broad St. Bloomfield, NJ 07003þ-ല്‍ നടക്കും.

സെപ്റ്റംബര്‍ 23 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ന്യൂജേഴ്‌സി സേക്രട്ട് ഹാര്‍ട്ട് റോമന്‍ കത്തോലിക്കാ പള്ളിയില്‍ ( Sacred Heart Roman Catholic Church 76 Broad St Bloomfield NJ 07003)  സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.  

തുടര്‍ന്ന് സംസ്‌കാരം 11.30-ന് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സെമിത്തേരിയില്‍ ( Immaculate Conception Cemetery 212Grove St. Montclair, NJ 07043) നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ (973 985 8206)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക