Image

കരണ്‍ ജോഹര്‍ ചിത്രത്തില്‍ നായികയായി സാമന്ത ബോളിവുഡിലേക്ക്

Published on 18 September, 2023
 കരണ്‍ ജോഹര്‍ ചിത്രത്തില്‍ നായികയായി  സാമന്ത  ബോളിവുഡിലേക്ക്
 കരണ്‍ ജോഹര്‍ ചിത്രത്തില്‍ നായികയായി   തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത  ബോളിവുഡിലേക്ക്.  നേരത്തെ ഫാമിലി മാന്‍ സീരീസില്‍ താരം അഭിനയിച്ചിരുന്നെങ്കിലും അത് ഒടിടി റിലീസായിരുന്നു. സല്‍മാന്‍ ഖാന്റെ നായികയായാണ് താരം ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

സല്‍മാന്‍ ഖാനെ നായകനാക്കി കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത നായികയാകുന്നത്. തമിഴ് സംവിധായകനായ വിഷ്ണു വര്‍ധനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സല്‍മാന്റെ നായികയായി തെന്നിന്ത്യന്‍ നായികമാരായ തൃഷ, അനുഷ്‌ക എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും അവസാനം നറുക്ക് സാമന്തയ്ക്ക് വീഴുകയായിരുന്നു. ഷേര്‍ഷാ എന്ന സിനിമയിലൂടെ ബോളിവുഡിലും ഹിറ്റ് നല്‍കിയ സംവിധായകനാണ് വിഷ്ണു വര്‍ധന്‍. അജിത്തിനെ നായകനാക്കി ബില്ല, ആരംഭം എന്നീ സിനിമകള്‍ ഒരുക്കിയത് വിഷ്ണു വര്‍ധനാണ്.

അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കരണ്‍ ജോഹറും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അണിയറയില്‍ ഒരുങ്ങുന്ന സിനിമയിലുണ്ട്. 1998ല്‍ കുച്ഛ് കുച്ഛ് ഹോത്താ ഹേ എന്ന കരണ്‍ ജോഹര്‍ സിനിമയിലാണ് സല്‍മാന്‍ അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം നവംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ്   വിവരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക