Image

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഓണാഘോഷം അവിസ്മരണീയമായി 

(വർഗീസ് പോത്താനിക്കാട്) Published on 18 September, 2023
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഓണാഘോഷം അവിസ്മരണീയമായി 

അമേരിക്കയിലെ ആദ്യ മലയാളി സംഘടന  കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഈ വർഷത്തെ ഓണാഘോഷം ഏറെ  വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. സെപ്റ്റംബർ 16 ശനിയാഴ്ച്ച ന്യൂയോർക്കിൽ  എൽമോണ്ടിലുള്ള വിൻസെൻറ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ നിരവധി സംഘടനകളിൽ നിന്നുള്ളവർ പങ്കെടുത്തു.  

ഓണാഘോഷ പരിപാടികൾ സുപ്രസിദ്ധ മജീഷ്യനും, പ്രചോദന പ്രഭാഷകനും, ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് ഉദ്‌ഘാടനം ചെയ്തു. ആഘോഷങ്ങൾക്കുമപ്പുറം അശരണരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് അർഥവത്തായ ഓണ സന്ദേശം എന്ന്  മുതുകാട്   അനുസ്മരിപ്പിച്ചു.  കേരളത്തിലെ ഭിന്നശേഷിക്കാരുടെ  ദുരിതം നിറഞ്ഞ ജീവിത കഥയുടെ ഹൃദയഭേദകമായ വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു  അദ്ദേഹം  പ്രസംഗം തുടർന്നത്. തൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ടി നടത്തുന്ന പ്രസ്ഥാനങ്ങളെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി.

രാവിലെ 11 മണിക്ക് ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലിയെ ആനയിച്ചുകൊണ്ട് വലിയൊരു ജനാവലി ഘോഷയാത്രയായി ഹാളിൽ പ്രവേശിച്ചു. പ്രൊഫസർ മുതുകാട് ഭദ്രദീപം കൊളുത്തി ഓണാഘോഷപരിപാടികൾക്കു തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ് അധ്യക്ഷത വഹിച്ചു. സമാജം കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് സംഘടനയുടെ ബലമെന്നു പ്രസിഡന്റ് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു. സമാജം ചെയർമാൻ   വർഗീസ് പോത്താനിക്കാട്, മലയാളസിനിമയിൽ ഉയർന്നുവരുന്ന അഭിനയേതാവ്   സന്തോഷ് കീഴാട്ടൂർ, ഫാദർ നോബി അയ്യനേത്ത് എന്നിവർ ഓണസന്ദേശം നൽകി  സംസാരിച്ചു. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.   മുതുകാടിൻറെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കായി പ്രത്യേക സംഭാവന കേരള സമാജത്തിനുവേണ്ടി  ട്രഷറർ ഷാജി വർഗീസ് കൈമാറി.

റിയാ കാലാഹാർട്സ്  അവതരിപ്പിച്ച തിരുവാതിരയും മറ്റു നൃത്ത പരിപാടികളും സദസ്യഹൃദയങ്ങളെ കീഴടക്കി. ആഞ്ചല കിഷോ, ടോബിൻ സണ്ണി, ഹീറാ  പോൾ എന്നിവർ അവതരിപ്പിച്ച ഗാനവിരുന്ന്  സദസ്സിന് ഏറെ ഹൃദ്യമായി. തുടർന്ന് നടന്ന പരമ്പരാഗതമായ,  വാഴയിലയിൽ വിളമ്പിയ, രുചിസമൃദ്ധമായ ഓണസദ്യ ഏവരുടെയും  പ്രശംസ ഏറ്റുവാങ്ങി.  ലീലാ മാരേട്ട് പ്രൊഫസർ മുതുകാടിനെ സദസ്സിനു പരിചയപ്പെടുത്തി.  അപ്പുക്കുട്ടൻ പിള്ള ആയിരുന്നു മാവേലി. സമാജം ജോയിൻറ് സെക്രട്ടറി ഹേമചന്ദ്രൻ സ്വാഗതവും, ട്രഷറർ ഷാജി വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് സിബി ഡേവിഡ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഓണാഘോഷം അവിസ്മരണീയമായി 
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഓണാഘോഷം അവിസ്മരണീയമായി 

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ഓണാഘോഷം അവിസ്മരണീയമായി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക