Image

ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ ഓണവും ഗുരുജയന്തിയും ആഘോഷിച്ചു

മ്യൂണിക് ഭാസ്‌കര്‍ Published on 19 September, 2023
ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ ഓണവും ഗുരുജയന്തിയും ആഘോഷിച്ചു

 ഫിലാഡൽഫിയ ശ്രീനാരായണ അസ്സോസിയേഷൻന്റെ ഈവർഷത്തെ ഓണവും ഗുരുദേവ ജയന്തിയും വർണ്ണാഭമായ ചടങ്ങുകളോടെ  9/17/2023 നു  ഗുരുദേവ  മന്ദിരത്തിൽ നടത്തപ്പെട്ടു .ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ: സദാനന്ദൻ പണിക്കർ അധ്യക്ഷത വഹിച്ചു.

മുൻ പ്രസിഡന്റ് അഡ്വ : കല്ലുവിള  വാസുദേവൻ,സെക്രട്ടറി ശ്രീമതി സുഷമ ദയാനന്ദൻ മുൻ പ്രസിഡന്റുമാരായ ശ്രീ ശ്രീനിവാസൻ ശ്രീധരൻ, ശ്രീ രാജൻകുട്ടി , ശ്രീ പീ കെ ശ്രീധരൻ , ഫോമാ ജോയിന്റ് സെക്രട്ടറിയും മുൻ അസോസിയേഷൻ സെക്രട്ടറിയുമായ ഡോ:ജയ്മോൾ ശ്രീധർ , ശ്രീ മഞ്ജുലാൽ നകുലൻ , ശ്രീ സുജിത് ശ്രീധർ,ഡോക്ടർ കല ഷാഹി , ശ്രീ പീതാംബരൻ തൈവളപ്പിൽ , ഡോ: സായ വിജിലി , അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ ചെങ്കല്ലിൽ ശ്രീധരൻ , ശ്രീ മ്യൂണിക് ഭാസ്കർ, ശ്രീമതി ലക്ഷ്മി ശ്രീധരൻ, ശ്രീമതി യശോധര വാസുദേവൻ , ശ്രീമതി രെമ്യ മനോജ്, ശ്രീ ഗിരീഷ് പണിക്കർ, ശ്രീ വിശ്വനാഥൻ കൃഷ്ണൻ  എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. 

തുടർന്ന് ശ്രീനാരായണ വിമൻസ് ഫോറം അംഗങ്ങളുടെ തിരുവാതിരയും, കുമാരി ദേവിക മുകുന്ദന്റെ ഭാരതനാട്യവും , ഗീത കൃഷ്ണൻകുട്ടിയുടെ ഗാനാലാപവും ഉണ്ടായിരുന്നു.

> വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം FSNONA ഫിലാഡൽഫിയ മേഖല കിക്കോഫും നടത്തപ്പെട്ടു . FSNONA പ്രസിഡന്റ് ശ്രീ സജീവ് ചെന്നാട്ടും  , ഡയരക്ടർ ബോർഡ് മെമ്പർ ശ്രീ അജയൻ ദിവാകരനും   വിശദാംശങ്ങൾ അംഗങ്ങളുമായി പങ്കുവെച്ചു .തുടർന്ന് SNA ഫിലഡല്ഫിയക്കുവേണ്ടി അഡ്വക്കേറ്റ് കല്ലുവിള  വാസുദേവൻ ആദ്യ രെജിസ്റ്റേഷൻ സ്വീകരിച്ചു.

> ഉച്ചക്ക് ശേഷം  SNA സ്ഥാപക പ്രസിഡന്റ് ശ്രീ പീകെ ശിവപ്രസാദ് , നാരായണ ഗുരുകുലം ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു പ്രഭാഷണവും പഠന ക്ലാസും നടത്തി .പിന്നീട്  ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും സംഘടനയുടെ ട്രഷറർ ശ്രീ ജ്യോതിഷ് കൃതജ്ഞത രേഖപ്പെടുത്തി.

ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ ഓണവും ഗുരുജയന്തിയും ആഘോഷിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക