Image

ജോര്‍ജ് മത്തായി പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം

സനീഷ് ജോര്‍ജ് (സെക്രട്ടറി) Published on 19 September, 2023
ജോര്‍ജ് മത്തായി പ്രസിഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം

ചിക്കാഗോ: ഹൈസ്സന്‍സ് വി.എ ഹോസ്പിറ്റല്‍ റെസ്പിരേറ്ററി കെയര്‍ വിഭാഗം സൂപ്പര്‍വൈസര്‍ ജോര്‍ജ് മത്തായി പ്രസിഡന്റായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍, മിഡ്‌വെസ്റ്റിനു പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.  2001-ല്‍ രൂപീകൃതമായ മാര്‍ക്കിന്റെ എക്കാലത്തേയും സജീവ അംഗവും നിലവിലെ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്ററുമാണ് നിയുക്ത പ്രസിഡന്റ് ജോര്‍ജ് മത്തായി. 

അദ്ദേഹത്തോടൊപ്പം സണ്ണി കൊട്ടുകാപ്പള്ളി (വൈസ് പ്രസിഡന്റ്), ടോം ജോസ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ജോ. സെക്രട്ടറി), ബന്‍സി ബനഡിക്ട് (ട്രഷറര്‍), സണ്ണി സ്‌കറിയ (ജോ. ട്രഷറര്‍), ജോര്‍ജ് ഒറ്റപ്ലാക്കല്‍ (ജനറല്‍ ഓര്‍ഗനൈസര്‍), നിഷാ സജി, സനീഷ് ജോര്‍ജ് (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

കൂടാതെ വിജയന്‍ വിന്‍സെന്റ്, ജോമോന്‍ മാത്യു, സ്‌കറിയാക്കുട്ടി തോമസ്, ഷാജന്‍ വര്‍ഗീസ്, ലതാ ബെല്ലിച്ചന്‍ എന്നിവരടങ്ങുന്ന അഞ്ച് ഉപദേശക സമിതി, ടോം കാലായില്‍ (ഓഡിറ്റര്‍), ജോസ് കല്ലിടുക്കില്‍ (പി.ആര്‍.ഒ) എന്നിവര്‍ അടങ്ങിയ പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 

സെപ്റ്റംബര്‍ 10 ഞായറാഴ്ച മൗണ്ട് പ്രോസ്‌പെക്ട് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ട മാര്‍ക്കിന്റെ ജനറല്‍ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റും മുതിര്‍ന്ന റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുമായ ടോം കാലായില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഒട്‌കോടബര്‍ 21-ന് നടത്തപ്പെടുന്ന മാര്‍ക്കിന്റെ വാര്‍ഷിക കുടുംബ സംഗമത്തില്‍ വച്ച് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേല്‍ക്കും. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് വിജയന്‍ വിന്‍സെന്റ് പോയ രണ്ടുവര്‍ഷക്കാലം തനിക്കും സഹപ്രവര്‍ത്തകര്‍ക്കും മാര്‍ക്ക് അംഗങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ലഭിച്ച തുറന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിലും രോഗത്തിനടിമപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിലും ഡോക്‌ടേഴ്‌സിനും നഴ്‌സുമാര്‍ക്കും ഒപ്പം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോസ് ആഞ്ചലസില്‍ വച്ച് നടത്തപ്പെട്ട പ്രൗഢഗംഭീരമായ ഒരു ചടങ്ങില്‍ വച്ച് ഏഷ്യാനെറ്റ് യു.എസ്.എ നല്‍കിയ കോവിഡ് വാരിയേഴ്‌സ് അവാര്‍ഡ് അമേരിക്കയിലെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളെ പ്രതിനിധീകരിച്ച് സ്വീകരിക്കാനായതില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും അതിയായ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 

സെക്രട്ടറി സനീഷ് ജോര്‍ജ് സംഘടനയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബന്‍സി ബനഡിക്ട് ഫിനാന്‍സ് റിപ്പോര്‍ട്ടും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. കോവിഡ് വ്യാപനത്തിന് അയവുണ്ടായ സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസ സെമിനാറുകള്‍ ഉള്‍പ്പടെ മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞതില്‍ സെക്രട്ടറി സന്തുഷ്ടി രേഖപ്പെടുത്തി. ട്രഷറര്‍ ബന്‍സി ബനഡിക്ട് തന്റെ റിപ്പോര്‍ട്ടില്‍ മാര്‍ക്കിന്റെ മാര്‍ക്കിന്റെ തുടര്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ തുടര്‍ച്ചയായി സ്‌പോണ്‍സര്‍ ചെയ്ത് സഹായിക്കുന്ന റെസ്പിരേറ്ററി കെയര്‍ ഉപകരണ വിതരണ കമ്പനികളേയും, സ്റ്റാഫിംഗ് ഏജന്‍സി ഉടമകളേയും നന്ദിയോടെ സ്മരിച്ചു. വൈസ് പ്രസിഡന്റ് ജോമോന്‍ മാത്യു സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. ജോ. സെക്രട്ടറി ടോം ജോസ് കൃതജ്ഞത പ്രകാശിപ്പിച്ചു. 

ഒക്‌ടോബര്‍ 21 ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ക്കിന്റെ വാര്‍ഷിക കുടുംബ സംഗമത്തിലേക്ക് ഇല്ലിനോയിയിലെ എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും പ്രസിഡന്റ് വിജയന്‍ വിന്‍സെന്റ്, നിയുക്ത പ്രസിഡന്റ് ജോര്‍ജ് മത്തായി എന്നിവര്‍ സംയുക്തമായി സ്വാഗതം ചെയ്തു. 

സനീഷ് ജോര്‍ജ് (സെക്രട്ടറി) മാര്‍ക്ക്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക