Image

ജാഹ്നവി കണ്ടുളയുടെ ജീവനു വിലയില്ലെന്നു പറഞ്ഞ  ഓഫിസർക്കെതിരെ സിയാറ്റിലിൽ പ്രതിഷേധം (പിപിഎം) 

Published on 19 September, 2023
ജാഹ്നവി കണ്ടുളയുടെ ജീവനു വിലയില്ലെന്നു പറഞ്ഞ   ഓഫിസർക്കെതിരെ സിയാറ്റിലിൽ പ്രതിഷേധം (പിപിഎം) 

 

 

സിയാറ്റിലിൽ പോലീസ് കാറിടിച്ചു മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുളയെ പോലീസ് ഓഫിസർ പരിഹസിച്ചതിൽ പ്രതിഷേധിച്ചു ദക്ഷിണേഷ്യൻ സമൂഹം നഗരത്തിൽ പ്രകടനം നടത്തി. ആദരവും മാനുഷിക പരിഗണനകളും കൈവിടരുതെന്നു അവർ പോലീസിനെ ഓർമിപ്പിച്ചു. 

ഡെന്നി പാർക്കിൽ കൂടിയ നൂറോളം പേർ കണ്ടുള കാറിടിച്ചു വീണ സ്ഥലത്തേക്കു മാർച്ച് ചെയ്തു. "എസ് പി ഡിയേക്കാൾ മൂല്യം ജാഹ്നവിക്കുണ്ട്," "ജാഹ്നവിക്കു നീതി, കൊലയാളി പോലിസിനെ ജയിലിൽ അടയ്ക്കുക" എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ അവർ ഉയർത്തിപ്പിടിച്ചു. 

ദക്ഷിണേഷ്യൻ സമൂഹത്തിലെ അംഗങ്ങളെ ബന്ധിപ്പിക്കുന്ന ഉൽസവ് എന്ന സംഘടനയാണ് പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാന നിയമസഭാംഗം വന്ദന സ്ലേറ്റർ പറഞ്ഞു: "ഞങ്ങൾ ഒറ്റക്കെട്ടാണ്." 

ജനുവരി 23നാണു ജാഹ്നവി (23) കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ കാറോടിച്ചു വന്ന കെവിൻ ഡേവ് എന്ന ഓഫീസറായിരുന്നു ഉത്തരവാദി. സംഭവസ്ഥലത്തു എത്തിയ ഓഫിസർ ഡാനിയൽ ഓഡറർ ആണ് ജാഹ്നവിയുടെ ജീവനു നിസാര വില മാത്രമേയുള്ളൂ എന്ന അഭിപ്രായം മറ്റൊരു ഓഫിസറുമായുള്ള ഫോൺ കോളിൽ പറഞ്ഞത്. അതിന്റെ ഓഡിയോ പുറത്തു വന്നതോടെയാണ് ഓഗസ്റ്റിൽ വിവാദം ഉയർന്നത്. 

പ്രിയങ്കയുടെ രോഷം  

ജാഹ്നവിയുടെ മരണം ഞെട്ടലുണ്ടാക്കുന്നുവെന്നു നടി പ്രിയങ്ക ചോപ്ര പറഞ്ഞു. ഒൻപതു മാസം ആ വാർത്ത പൂഴ്ത്തി വച്ചതിനെയും അവർ അപലപിച്ചു. 

"ജീവന് ജീവന്റെ വിലയാണുള്ളത്. അത് നാണയത്തിൽ കണക്കു കൂട്ടാവുന്നതല്ല." 

Seattle rally protests against SPD officer 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക