Image

ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 22 മുതല്‍ -   ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം നല്‍കും

ജീമോന്‍ റാന്നി Published on 19 September, 2023
ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 22 മുതല്‍ -   ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം നല്‍കും

ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 22,23,24 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ നടത്തപ്പെടും.

ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ( 9, Walker  Ave, Pikesville, MD 21208) വച്ച് നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 നു ആരംഭിക്കും. 24 നു ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപെടുന്ന വിശുദ്ധകുര്‍ബാനയ്ക്ക് ശേഷം ഇടവകദിനവും കണ്‍വെന്‍ഷന്‍ സമാപനയോഗവും ഉണ്ടായിരിക്കും.

പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം അസിസ്റ്റന്റ് സെക്രട്ടറിയും ഗോസ്പല്‍ ടീം ഡയറക്ടറുമായ ബേബിക്കുട്ടി പുല്ലാട് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും.

സുവിശേഷകന്‍   ബേബികുട്ടി പുല്ലാടുമായി 667 345 4752 മായി ബന്ധപ്പെടാവുന്നതാണ്.

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. ഷെറിന്‍ ടോം മാത്യു  - 443 517 7155

English Summary : Baltimore Marthoma Parish Convention from September 22 - Babykutty Pullad will give theological message

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക