Image

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സെന്റര്‍ - എ   'സംഘവാര  കണ്‍വെന്‍ഷന്‍' സെപ്റ്റംബര്‍ 25 മുതല്‍. 

ബബു പി സൈമണ്‍  Published on 19 September, 2023
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സെന്റര്‍ - എ   'സംഘവാര  കണ്‍വെന്‍ഷന്‍' സെപ്റ്റംബര്‍ 25 മുതല്‍. 

ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ  ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്ത് വെസ്റ്റ് സെന്റര്‍- A  'സംഘവാര  കണ്‍വെന്‍ഷന്‍' സെപ്റ്റംബര്‍ 25 മുതല്‍ ആരംഭിക്കുന്നു. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഒക്ടോബര്‍ 1 മിഷന്‍ ഞായറാഴ്ചയായി എല്ലാ വര്‍ഷവും ആഘോഷിച്ചു വരുന്നു. ഈ വര്‍ഷം മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ്  അസോസിയേഷന്‍  (MTVEA) ശതാബ്ദി വര്‍ഷമായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു.  അതിന്റെ ഭാഗമായി  നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ  ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്ത് വെസ്റ്റ് സെന്റര്‍- A  സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ (രാത്രി 7:0 0 pm - 8:30pm CST) ' സംഘവാര കണ്‍വെന്‍ഷന്‍ ആഴ്ചയായി' നടത്തപ്പെടുന്നു .  

സൂം പ്ലേറ്റ്‌ഫോം വഴി അഞ്ച് ദിവസങ്ങളിലും MTVEA സെന്റര്‍-എ പാരിഷ് മിഷന്‍ ശാഖകള്‍,  ഇന്ത്യയിലെ വിവിധ മിഷന്‍ മേഖലകളില്‍ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു. 
തിങ്കള്‍: ഇവാഞ്ചലിസ്റ്റ്.  ഷാജി പാപ്പന്‍ (എളമ്പല്‍),
ചൊവ്വ: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്റ്റ പെര്‍മകുളം)
ബുധന്‍:  ഇവാഞ്ചലിസ്റ്റ്.  വിനു രാജ് (പോണ്ടിച്ചേരി )
വ്യാഴം: ഇവാഞ്ചലിസ്റ്റ്.  സാമുവല്‍ റ്റി ചാക്കോ (ബാംഗ്ലൂര്‍)
വെള്ളി : ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗല്‍ അംബ്ലിക്കല്‍ മിഷന്‍) തുടങ്ങിയവര്‍ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

ഈ അവസരത്തില്‍ മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുവിശേഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന ഏവരില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നു.  

ഈ വര്‍ഷത്തെ സംഘവാര കണ്‍വെന്‍ഷന്‍ അനുഗ്രഹത്തിനായും, സുവിശേഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായും, പ്രാര്‍ത്ഥനാപൂര്‍വ്വം ഏവരും വന്നു  പങ്കെടുക്കണമെന്ന്  സെന്റര്‍-എ പാരിഷ് മിഷന്‍  സെക്രട്ടറി അലക്‌സ് കോശി അഭ്യര്‍ത്ഥിച്ചു.

English Summary : North America-Europe Marthoma Bhadrasana Center A  'Sanghawara Convention' from 25th September.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക