Image

തെരഞ്ഞെടുപ്പുകളില്‍  33 % വനിതാ സീറ്റു സംവരണം - പ്രകടന പത്രികയിലെ വാഗ്ദാനം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചു

എബി മക്കപ്പുഴ Published on 19 September, 2023
തെരഞ്ഞെടുപ്പുകളില്‍  33 % വനിതാ സീറ്റു സംവരണം -  പ്രകടന പത്രികയിലെ വാഗ്ദാനം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചു

ഡാളസ്: തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ എത്തി നില്‍ക്കേ വനിതാ സംവരണ ബില്ലുമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ മോഡി തന്റെ യശസ്സ് വര്ധിപ്പിക്കാനാണ് ഉദ്ദേശം.13 വര്ഷം മുന്‍പ് യു പി എ ഭരണകാലത്തു വനിതാ ബില്‍ രാജ്യ സഭയില്‍ പാസാക്കിയിരുന്നു. അതിനു ശേഷം ഈ ബില്ലിനെ പറ്റി യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെ മോദി ഒരു മുഴം മുന്പ് തന്നെ വനിതാ സംവരണം ഉറപ്പാക്കുന്നത്.

നിയമ സഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് 33 % സംവരണം ഉറപ്പു വരുത്തുന്ന ഈ ബില്‍ പാസ്സാവുന്നതിലൂടെ ബി ജെ പി അവരുടെ ഭരണത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കും.ഇതിലൂടെ കുറെ രാഷ്ട്രീയ നേതാക്കളുടെ കുത്തക സീറ്റുകള്‍ വനിതാ സംവരണത്തില്‍ ആവുമെന്നതില്‍ യാതൊരു സംശയവും വേണ്ട മാത്രമല്ല സ്ത്രീ വോട്ടുകള്‍ നേടിയെടുക്കാനും ഇതിലൂടെ സാധിക്കും. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നേടികൊടുക്കുക എന്നതില്‍ ഉപരിയായി പല രാഷ്ട്രീയ നേതാക്കളുടെ  പതനവും ഇതിലൂടെ സംഭവിക്കാനാണ് സാധ്യത.

2010  മാര്‍ച്ച് ഒന്‍പതിനു രാജ്യസഭാ ഈ ബില്ല് പാസ്സാക്കിയെങ്കിലും ജെ ഡി യു , എസ പി തുടങ്ങിയ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് മൂലം പിന്നീട് ഈ ബില്ലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ല. ഇതാണ് പറ്റിയ സമയം എന്ന് മനസ്സിലാക്കിയാണ് കേന്ദ്ര മന്ത്രി സഭ ഇപ്പോള്‍ പുറത്തെടുത്തത്. പ്രത്യേക അജണ്ട ഒന്നും കാണിക്കാതെ തുടങ്ങിയ പാര്‍ലമെന്റ് സമ്മേളനത്തില്‍
പല പ്രധാനപ്പെട്ട ജനക്ഷേമ വിഷയങ്ങളും പ്രതീക്ഷിക്കാം.

English Summary : 33% reservation of seats for women in Legislative Assembly and Parliament elections - Union Cabinet approved the promise in the last election manifesto

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക