
വാഷിംഗ്ടണ്‍: യു.എസില്‍ ദാരിദ്ര്യം 2022 ല്‍ 12.4% ആയിരുന്നു എന്ന് സെന്‍സസ് ബ്യൂറോ വെളിപ്പെടുത്തി. 2021 ല്‍ ഇത് 7.8 % ആയിരുന്നു. ദരിദ്രരായ കുട്ടികളുടെ നിരക്ക് 2021 ന്റെ ഇരട്ടിയില്‍ അധികമായതായും സെന്‍സസ് വിവരങ്ങള്‍ പറഞ്ഞു. പ്രധാനമായും ഗവണ്‍മെന്റ് കൊറോണ വൈറസ് സഹായങ്ങള്‍ നിര്‍ത്തലാക്കിയാതാണ് കാരണം.
ആദ്യമായാണ് ബ്യൂറോ കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങള്‍ വിശദമായി പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ദാരിദ്ര്യബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 2022 ല്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നഷ്ടമായതും ഗവണ്‍മെന്റിന്റെ മറ്റു ചില ആനുകൂല്യങ്ങള്‍ അവസാനിച്ചതും ദരിദ്രര്‍ വര്‍ധിക്കുവാന്‍ കാരണമായി. ഈ ഡേറ്റ നല്‍കുന്ന പാഠം എന്തായിരുന്നു. അഭികാമ്യമായിരുന്നതെന്നാണ്, സെന്റര്‍ ഓണ്‍ ബജറ്റ് ആന്റ് പോളിസി പ്രയോരിറ്റീസ് ഡേറ്റ അനാലിസിസ് ആന്റ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അര്‍ലോക് ഷെര്‍മന്‍ പറഞ്ഞു, മഹാമാരി നമുക്ക് നയങ്ങള്‍ ഉയര്‍ത്തി കുടുംബങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ചു. സെന്‍സസ് ഡേറ്റ ദാരിദ്ര്യം എത്രമാത്രം നയപരമായി പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് തെളിയിച്ചു, ഷെര്‍മന്‍ തുടര്‍ന്ന് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ 8.3% ല്‍ നിന്ന് 7.9 % ആയി ചുരുങ്ങി. ഒരു താല്‍ക്കാലിക സ്രോതസില്‍ നിന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിച്ചതാണ് കാരണം, സ്‌റ്റേറ്റും ഫെഡറല്‍ ഗവണ്‍മെന്റും ചേര്‍ന്ന് നടത്തുന്ന മെഡികെയ്ഡ് പദ്ധതിക്ക് താണവരുമാനക്കാര്‍ക്ക് അര്‍ഹതയുണ്ട്. മഹാമാരി കാലത്ത് നല്‍കിയിരുന്ന ഈ ഇന്‍ഷുറന്‍സ് ഒരു വിഭാഗത്തിന് ഉടനെ അവസാനിക്കും.
2021ല്‍ റെക്കോര്‍ഡ് ലെവലിലേയ്ക്ക് കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ സഹായിച്ചത് ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് പേമെന്റുകളാണ്. ഇത് 2021ല്‍ ചൈല്‍ഡ് പോവര്‍ട്ടി റേറ്റ് 5.2% ആകുവാന്‍ സഹായിച്ചു. 2022ല്‍ 37.9 മില്യന്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞു എന്നാണ് സെന്‍സസ് ബ്യൂറോ പറയുന്നത്്.
വൈറ്റ് ഹൗസ് ഈ വിവരങ്ങള്‍ക്ക് കാരണം കോണ്‍ഗ്രഷ്ണല്‍ റിപ്പബ്ലിക്കനുകള്‍ ചൈല്‍ഡ് ചാക്‌സ് ക്രെഡിറ്റ് തുടരാന്‍ അനുവദിക്കാതിരുന്നത് മൂലമാണെന്ന് ആരോപിച്ചു. സെന്‍സസ് ഡേറ്റ അനുസരിച്ച് ഒരു കുടുംബത്തിന്റെ ശരാശരി വരുമാനം 2021ല്‍ 76,330 ഡോളര്‍ ആയിരുന്നത് 2022ല്‍ 74,580 ഡോളറായി കുറഞ്ഞു. പാര്‍ട്ട് ടൈം, ഫുള്‍ ടൈം വേതനവരുമാനം ശരാശരി 2.2% കുറഞ്ഞു. 2022ല്‍ വര്‍ഷം മുഴുവന്‍ 65.6% സ്ത്രീകളും ഫുള്‍ടൈം ജോലി ചെയ്തു. ഇത് ഒരു റെക്കാര്‍ഡാണ്. 1980ന് ശേഷം ജീവിത ചെലവുകളുടെ വിലയില്‍ നടത്തിയ അഡ്ജസ്റ്റ്‌മെന്റുകള്‍ 2021-22ല്‍ 7.8% ഏറ്റവും ഉയര്‍ന്നതായിരുന്നു. 12.4% എന്ന ദരിദ്രനിരക്ക് സപ്ലിമെന്റല്‍ പോവര്‍ട്ടി റേറ്റാണ്. ഇതില്‍ ചൈല്‍ഡ് ടാക്‌സ്, ഏണ്‍ഡ് ഇന്‍കം ടാക്‌സ് ക്രെഡിറ്റ്, സ്റ്റിമുലസ് ചെക്കുകള്‍ എന്നിവ ഉല്‍പ്പെടുന്നു. 2022ല്‍ ഒറ്റയ്ക്ക് ഒരാളുടെ പോവര്‍ട്ടി ലെവല്‍ 13,590 ഡോളറും ഒരു മൂന്നംഗ കുടുംബത്തിന്റെ പോവര്‍ട്ടി ലെവല്‍ 13,030 ഡോളറും ആയിരുന്നു.
ഹെല്‍ത്ത് ഇന്‍ഷുറസ് ഇല്ലാത്തവര്‍ 2021 ല്‍ 27.2 മില്യനും 2022ല്‍ 25.9 മില്യനും ആയിരുന്നു. വെളുത്ത വര്‍ഗക്കാര്‍-6.8%, ഏഷ്യന്‍ വംശജര്‍-7.4%, കറുത്ത വര്‍ഗക്കാര്‍-11.4 %, ഹിസ്പാനിക്കുകള്‍-23.4% എന്നിങ്ങനെയായിരുന്നു 2022ല്‍ പ്രായപൂര്‍ത്തിയായവരില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍.