Image

കാർബറി തിന്നു വളർന്നാലുള്ള കുഴപ്പം ( കവിത : താഹ ജമാൽ )

Published on 19 September, 2023
കാർബറി തിന്നു വളർന്നാലുള്ള കുഴപ്പം ( കവിത : താഹ ജമാൽ )
കറുത്ത മലം
സ്ഥിരമായി പോയാൽ
നിങ്ങൾക്ക് കരൾ രോഗമുണ്ടാകാൻ
സാധ്യതയുണ്ടെന്ന് പറഞ്ഞ ഡോക്ടറോടു
രോഗിയായി യുവാവ് ചോദിച്ചു.
 
കാർബറി കൂടുതലായി ഞാൻ
തിന്നുന്നതിൽ കുഴപ്പമുണ്ടോ...?
ഡോക്ടർ
മലം കറുക്കും
തൊണ്ട കറുക്കും
അന്നനാളം കറുക്കും
ആമാശയം കറുക്കും
പോക്കറ്റ് മാത്രം വെളുക്കും
 
കുട്ടി
അരിമുറുക്ക് തിന്നുട്ടുണ്ടോ?
അട,
ബോളി,
വെട്ടുകെയ്ക്ക്,
എള്ളുണ്ട,
അങ്ങനെ ചിലതൊക്കെയുണ്ട് കേട്ടോ
 
കാർബറി തിന്നു വളർന്നാലും
ചുണ്ടുതോരൻ തിന്നാലും
പയറിലെ കല്ല്
എടുത്ത് കളയുക തന്നെ വേണം.
ചിന്തയും മനോഭാവവും
വേറിട്ടു നിൽക്കുമ്പോൾ
പൊരുത്തക്കേടുകൾ മാത്രമാകും ജീവിതം
കാർബറി തിന്നാലും
കൽക്കണ്ടം തിന്നാലും
മധുരം വേർതിരിച്ചറിഞ്ഞില്ലെങ്കിൽ
നാക്കിന് തന്നെ പഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക