
ജീവിതം തന്നെ തകർത്തുകളഞ്ഞ അന്ധവിശ്വാസിയായിരുന്നു എന്റെ അമ്മ . ചോറ്റാനിക്കര ഭഗവതിയ്ക്ക് 12 മാസം പായസം കഴിച്ച വകയിലാ ഞാൻ ജനിച്ചതെന്നമ്മ വിശ്വസിച്ചു , എന്നെയും വിശ്വസിപ്പിച്ചിരിന്നു. മാന്ത്രികതന്ത്രം, കുഴിക്കാട്ടുപച്ച മുതലായ വിവരദോഷങ്ങളൊക്കെ വീട്ടിലുണ്ടായിരുന്നു, ഞാനും വായിച്ചിട്ടുണ്ട്.
"ഉഗ്രം വീരം മഹാവിഷ്ണും ...." എന്നു തുടങ്ങുന്ന നരസിംഹമന്ത്രം ആയിരത്തിയൊന്നുരു ജപിച്ചാൽ ഏതു ശത്രുവും തൽക്ഷണം മരിക്കുമെന്ന് ഞാൻ
വായിച്ചിട്ടുണ്ട്. അതനുസരിച്ച് അതീവ രഹസ്യമായി , കുളിച്ച് കുറിതൊട്ട് , നരസിംഹത്തെ ധ്യാനിച്ച്, അയൽക്കാരനായ ശത്രുവിനെ വകവരുത്താൻ ആറാം ക്ലാസ്സിലെത്തിയ ഞാൻ 1001 തവണ നരസിംഹ മന്ത്രം ജപിച്ചു ! ചുമ്മാതല്ല ,ഉറച്ച പ്രതീക്ഷയോടെ . എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ ശത്രു എന്റെ വീടിന്റെ ഭാഗത്തുകൂടി പശുക്കളുമായി പാട്ടും പാടിപ്പോകുന്നു. അങ്ങനെ ഞാനാപ്പണി നിർത്തി.