
സുഹാസിനി: ഞാന്‍ കുറച്ച് ഡാന്‍സ് പഠിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട്
ശശി: നീയീ ഉപ്പും ചാക്കുപോലുള്ള തടിയും വച്ചിട്ട് ഡാന്‍സ് പഠിക്കാനോ
സുഹാസിനി: ദേ, സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയാലുണ്ടല്ലോ, വിവരമറിയും നിങ്ങള്‍
ശശി: സത്യത്തില്‍ എന്താണ് ഈ സ്ത്രീ വിരുദ്ധ പരാമര്‍ശം. ?
സുഹാസിനി: ആക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് സ്ത്രീ വിരുദ്ധത.
ശശി: അപ്പോള്‍ പുരുഷ വിരുദ്ധതയോ ?
സുഹാസിനി: സത്യമല്ലാത്ത കാര്യങ്ങള്‍ പുരുഷനെ കുറിച്ച് പറയുന്നത്.
ശശി: എന്ന് വച്ചാല്‍. ?
സുഹാസിനി: നിങ്ങള്‍ ബുദ്ധിമാനും സുന്ദരനുമാണെന്ന് പറയുന്നത് ഞാന്‍ നിങ്ങളെ കുറിച്ച് പറയുന്ന പുരുഷ വിരുദ്ധതയാണ് .
ശശി: ആരും പക്ഷെ പുരുഷവിരുദ്ധ പരാമര്‍ശം എന്ന് പറഞ്ഞു കേട്ടിട്ടില്ല, ഞാനിതുവരെ .
സുഹാസിനി: ; അതെന്താന്നറിയോ, നമ്മള്‍ മാവിന് കല്ലെറിയും, പക്ഷെ ഏതെങ്കിലും മാവ് നമ്മളെ കല്ലെറിയാറുണ്ടോ, അല്ല പിന്നെ!
രാജന്‍ കിണറ്റിങ്കര