Image

തെളിവുണ്ടെന്നു ട്രൂഡോ, ഇന്ത്യ അന്വേഷണത്തിൽ  സഹകരിക്കണം; കാനഡ സുരക്ഷിത രാജ്യമെന്ന് (പിപിഎം) 

Published on 22 September, 2023
തെളിവുണ്ടെന്നു ട്രൂഡോ, ഇന്ത്യ അന്വേഷണത്തിൽ  സഹകരിക്കണം; കാനഡ സുരക്ഷിത രാജ്യമെന്ന് (പിപിഎം) 



ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ ഇന്ത്യൻ ഏജന്റുമാർ തന്നെയാണു കൊല ചെയ്തതെന്നും അതിനു തെളിവുണ്ടെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിന് ഇന്ത്യ തെളിവ് ആവശ്യപ്പെട്ടെങ്കിലും അത് അദ്ദേഹം ഹാജരാക്കിയില്ല. 

എന്നാൽ ആരോപണം ഗൗരവമുള്ളതാണെന്നും സുതാര്യതയും നീതിയും ഉറപ്പാക്കാൻ കാനഡയുടെ അന്വേഷണത്തോട് സഹകരിക്കണമെന്നും ട്രൂഡോ പറഞ്ഞു. 

കാനഡ നിയമവാഴ്ചയുള്ള രാജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "എല്ലാ പൗരന്മാർക്കും സുരക്ഷ ഉറപ്പു വരുത്താൻ അന്താരാഷ്ട്ര നിയമങ്ങളെ ആദരിച്ചു കൊണ്ട് ഞങ്ങൾ പ്രവർത്തിക്കും. എന്റെ ഗവൺമെന്റ് ഒരിക്കലൂം പ്രശ്നങ്ങൾ സൃഷ്ടിക്കാനോ പ്രകോപനം ഉണ്ടാക്കാനോ ശ്രമിക്കാറില്ല." 

ഇന്ത്യ ചോദിക്കുന്നത് ആരോപണം സ്ഥാപിക്കുന്ന തെളിവുകളാണെന്നു ഡൽഹിയിൽ വിദേശകാര്യ വക്താവ് അരിന്ദം ബാച്ചി പറഞ്ഞു. 

കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ നിർദേശം അതിനിടെ കനേഡിയൻ കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. "കാനഡ സുരക്ഷിതമായ രാജ്യമാണെന്ന് എല്ലാവര്ക്കും അറിയാം." 

കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോൾ എല്ലാവരും സംയമനം പാലിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Trudeau firm he has proof 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക