
ന്യൂയോര്‍ക്ക്: ആര്‍ & റ്റി ടെലികമ്യൂണിക്കേഷന്‍സ് അമേരിക്കന്‍ മലയാളികള്‍ക്കായി കൊണ്ട് വന്ന 'സമ്മര്‍ നൈറ്റ്' അമേരിക്കയിലെങ്ങും വമ്പിച്ച പ്രബുല പ്രചാരത്തോടുകൂടി മുന്നേറുന്നു. ഇരുപത്തിനാലംഗ കലാ സംഘത്തില്‍ പ്രശസ്തരും പ്രഗല്‍ഭരുമായ ചലച്ചിത്ര താരങ്ങള്‍, പിന്നണി ഗായകര്‍, നര്‍ത്തകര്‍, കോമഡി താരങ്ങള്‍ എന്നിവര്‍ ഉണ്ട്. ന്യൂ യോര്‍ക്കില്‍ തുടങ്ങിയ സമ്മര്‍ നൈറ്റ് ആദ്യ പരിപാടി ആല്‍ബനിയിലുള്ള സി ഡി എം എ പൊന്നോണം പ്രോഗ്രാമിനോടനുബന്ധിച്ചു വലിയ കയ്യടികളോടെ വേദിയില്‍ അരങ്ങേറി.

പിന്നീട് ടാമ്പാ ഫ്‌ളോറിഡയിലും, അതിനു ശേഷം അറ്റ്‌ലാന്റയിലും നടന്ന പ്രോഗ്രാമിന് ശേഷം ഇനി നാഷ്വില്ലില്‍ പരിപാടി അരങ്ങേറും. വളരെ നല്ല പ്രതികരണവുമായി മുന്നേറുന്ന ഈ പരിപാടിക്ക് കാണികളുടെ മുക്തകണ്ഠമായ പ്രശംസകളാണ് നേടാന്‍ കഴിഞ്ഞത്.

സെപ്റ്റംബര്‍ 30-ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് അങ്കണത്തില്‍ വച്ച് സമ്മര്‍ നൈറ്റ് നടക്കുന്നതാണ്. ഒക്ടോബര്‍ 1-ന് ഹൂസ്റ്റണ്‍ ക്‌നാനായ സെന്ററില്‍ വച്ചും ഒക്ടോബര്‍ 7-ന് ഫോമായുടെ നേതൃത്വത്തില്‍
ന്യൂ യോര്‍ക്കിലെ ക്യൂന്‍സ്‌ബോറോ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വെച്ചും ഈ പരിപാടി നടത്തുന്നതാണ്.

ഒക്ടോബര്‍ 8-ന് ന്യൂ യോര്‍ക്ക് യോങ്കേഴ്‌സില്‍ സമ്മര്‍ നൈറ്റിന്റെ കലാശക്കൊട്ട് നടക്കുന്നതാണ്.ഒക്ടോബര്‍ 8 - 5 മണിക്ക് സോണ്ടേഴ്‌സ് ഹൈ സ്‌കൂള്‍ അങ്കണത്തില്‍ വച്ചാണ് പ്രദീപ് നായരിന്റെ നേതൃത്വത്തിൽ സമ്മര്‍ നൈറ്റ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 1-516-859-2531 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.