Image

ഹിന്ദുക്കള്‍ രാജ്യം വിടണമെന്ന എസ്‌എഫ്ജെയുടെ ആവശ്യത്തെ അപലപിച്ച്‌ കാനഡ

Published on 22 September, 2023
ഹിന്ദുക്കള്‍ രാജ്യം വിടണമെന്ന എസ്‌എഫ്ജെയുടെ ആവശ്യത്തെ  അപലപിച്ച്‌ കാനഡ

ന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്‌എഫ്ജെ) ആവശ്യത്തെ ശക്തമായി അപലപിച്ച്‌ കാനഡ.

ഇന്ത്യക്കാരായ ഹിന്ദുക്കളോട് രാജ്യം വിടാനാവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്. എസ്‌എഫ്‌ജെയുടെ പ്രസ്താവനയെയും രാജ്യത്തെ ഇന്ത്യൻ വംശജരായ ഹിന്ദുക്കള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷത്തെയും അതിക്രമങ്ങളെയും അപലപിക്കുന്നതായും പാര്‍ലമെന്റ് അംഗങ്ങള്‍ വ്യക്തമാക്കി.

കാനഡയിലെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, എല്ലാ കനേഡിയൻമാരും അവരുടെ കമ്മ്യൂണിറ്റികളില്‍ സുരക്ഷിതത്വം അനുഭവിക്കാൻ അര്‍ഹരാണ് എന്ന് വ്യക്തമാക്കി. "എല്ലാ കനേഡിയൻമാരും അവരുടെ കമ്മ്യൂണിറ്റികളില്‍ സുരക്ഷിതത്വം അനുഭവിക്കാൻ അര്‍ഹരാണ്. ഹിന്ദു കനേഡിയൻമാരെ ലക്ഷ്യം വച്ചുള്ള ഒരു ഓണ്‍ലൈൻ വിദ്വേഷ വീഡിയോയുടെ പ്രചാരം കനേഡിയൻ എന്ന നിലയില്‍ ഞങ്ങള്‍ വിലമതിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ആക്രമണം, വിദ്വേഷം, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഭയം പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമില്ല,'' അദ്ദേഹം തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

വീഡിയോയെ "അധിക്ഷേപകരവും വിദ്വേഷകരവും" എന്ന് വിശേഷിപ്പിച്ച്‌ കൊണ്ട് അദ്ദേഹത്തിന്റെ വകുപ്പും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്.

മന്ത്രി ഹര്‍ജിത് സജ്ജനും വിഷയത്തെ അപലപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക