Image

'കിങ് ഓഫ് കൊത്ത'യും 'ആര്‍ഡിഎക്സും' ഒടിടിയിലേക്ക്

Published on 22 September, 2023
'കിങ് ഓഫ് കൊത്ത'യും 'ആര്‍ഡിഎക്സും' ഒടിടിയിലേക്ക്

ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയും ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ആര്‍ഡിഎക്സും ഒടിടിയിലേക്ക്.

ഓണം റിലീസായെത്തിയ ചിത്രങ്ങളില്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് ആര്‍ഡിഎക്സ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക

കൊത്ത ഈ മാസം 28 നോ 29 നോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ മാസ് ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന് പക്ഷേ വലിയ പ്രേക്ഷക സ്വീകാര്യത നേടാനായില്ല. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ.

തീയേറ്ററില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ആര്‍ഡിഎക്സ് ഈ മാസം അവസാനം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ് ആരംഭിക്കും. നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. 84 കോടിയിലധികം രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക