ഇന്‍ഡ്യയിലെ നമ്മുടെ പപ്പുവിന്റെ കോമഡിചിത്രം ഇന്നലത്തെ പത്രങ്ങളില്‍ കാണാനിടയായി. ഡല്‍ഹിയിലെ ഒരു ട്രെയിന്‍സ്റ്റേഷനില്‍ ചെന്ന് ട്രോളിബാഗും ചുമന്നുകൊണ്ട് പോകുന്നതായിരുന്നു അത്. ട്രോളിബാഗ് ഉരുട്ടിക്കൊണ്ട് പോകേണ്ടതല്ലേ പപ്പുക്കുട്ടാ ചുമക്കേണ്ടതുണ്ടോയെന്ന് പലരും ട്രോള്‍ ചെയ്യുന്നതുകണ്ടു. ഇതൊക്കെ പപ്പുക്കുട്ടന്റെ ചില്ലറ തമാശകളല്ലേ മക്കളെ എന്നായിരിക്കും അദ്ദേഹം പറയുക. ഇതുപോലെ പലതമാശകളും അദ്ദേഹം മുന്‍പും ചെയ്തിട്ടുണ്ട്. വയലില്‍ചെന്ന് ഞാറുനടുക, ചരക്കുലോറിയില്‍ കയറി ട്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക, ഡെലിവറിബോയിയുടെ ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ച് അവന്റെ ബുദ്ധിമുട്ടുകള്‍ മനസിക്കുക അങ്ങനെ പലതും. ഇതൊക്കെ പ്രധാനമന്ത്രിയായാല്‍ എങ്ങനെ രാജ്യത്തെ ഭരിക്കണം എന്നുള്ളതിന്റെ ട്രെയിനിങ്ങാണണന്ന് അദ്ദേഹം പറയും. നിങ്ങള്‍ക്ക് ഇതെല്ലാംകണ്ട് വെറുതെ ചിരിച്ചാല്‍പോരെ. ഒരു പ്രധാനമന്ത്രി ആകാനുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലോ.
ഇങ്ങനെയെല്ലാമുള്ള കടമ്പകള്‍ കടന്നാണ് കാനഡയിലെ പപ്പുക്കുട്ടനും പ്രധാനമന്ത്രി ആയത്. ട്രൂഡോ വിവരമില്ലാത്തവനാണന്ന് കാനഡക്കാരില്‍ ചിലരെങ്കിലും മനസിലാക്കിയിട്ടുണ്ട്. ലോകമത് പണ്ടേ മനസിലാക്കിയതാണ്. അല്ലായിരുന്നെങ്കില്‍ വടികൊടുത്ത് അടിമേടിക്കയില്ലായിരുന്നു. ജി 20 യില്‍പോയി ഷൈന്‍ചെയ്യാമെന്ന് വിചാരിച്ചാണ് അലക്കിത്തേച്ച പാന്റ്‌സും കോട്ടുമണിഞ്ഞ് ഡല്‍ഹിക്ക് പുറപ്പെട്ടത്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിതന്നെ എയര്‍പോര്‍ട്ടില്‍വന്ന് തന്നെ സ്വീകരിക്കുമെന്നും റെഡ്കാര്‍പെറ്റിലൂടെ നടന്ന് ഇന്‍ഡ്യന്‍ ആര്‍മിയുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കുമെന്നുമൊക്കെ മനസില്‍കണ്ടു. ഒരു ഡെപ്യൂട്ടി മിനിസ്റ്ററാണ് സ്വീകരിക്കാന്‍ വന്നിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍തന്നെ മനസ് മടുത്തുപോയി. തിരികെ പോയാലോയെന്ന് ആലോചിച്ചതാണ്. അതും വലിയ പത്രവാര്‍ത്ത ആകുമെന്നോര്‍ത്തപ്പോള്‍ വരുന്നതുവരട്ടെയെന്ന് വിചാരിച്ച് ഡെപ്യൂട്ടി മന്ത്രി കാട്ടിതന്ന ടാകിസിയില്‍ കയറി ഹോട്ടലിലേക്ക്.
ജി 20 യില്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡണ്ടിനെയും സൗദി രാജാവിനെയും ആലിംഗനം ചെയ്ത് സ്വീകരിക്കുന്നത് കണ്ടപ്പോള്‍ കൊതിച്ചുപോയി അങ്ങനെയൊരു സ്വീകരണം കിട്ടാന്‍. ആലിംഗനം പോയിട്ട് നല്ലൊരു ഷേക്ക്ഹാന്‍ഡുപോലും മോദി നല്‍കിയില്ല. തന്റെ സീറ്റിലേക്ക് പൊക്കൂളു എന്ന് മോദി ആഗ്യംകാണിച്ചു. അതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച് കാനഡയിലെ പത്രങ്ങള്‍ ഇങ്ങനെയെഴുതി., ഠവശ െംമ്യ ീൗ.േ അതായത് ഇറങ്ങിപ്പോടാ........
ഇന്‍ഡ്യന്‍ അധികൃതരില്‍നിന്ന് മാത്രമല്ല അയല്‍ക്കാരനായ ബൈഡനില്‍നിന്നുപോലും ശ്രദ്ധ കിട്ടുന്നില്ലന്ന് കണ്ടപ്പോള്‍ തോന്നിയ നിരാശ ഊഹിക്കാമോ നിങ്ങള്‍ക്ക്. വൈകിട്ട് ഇന്‍ഡ്യന്‍ രാഷ്ട്രപതി എല്ലാ അതിഥികള്‍ക്കും വിരുന്ന് നല്‍കുണ്ടന്ന്. പോയാല്‍ നല്ല ഇന്‍ഡ്യന്‍ ഭക്ഷണങ്ങള്‍ കഴിക്കാമായിരുന്നു. അവിടെയും തന്നെ തഴയുമോ എന്നശങ്കകാരണം ഹോട്ടലിലെ കാന്റീനില്‍ ഉണ്ടാക്കിയ ചീഞ്ഞ ബര്‍ഗറുംതിന്ന് വെള്ളവുംകുടിച്ച് രാവിലെതന്നെ തിരിച്ചുപോകാന്‍ പ്‌ളെയിന്‍ സ്റ്റാര്‍ട്ടാക്കിയിടാന്‍ കല്‍പിച്ചിട്ട് ദുഃസ്വപ്നങ്ങള്‍കണ്ട് ഉറങ്ങി. സ്വപ്നത്തില്‍ മോദി രാക്ഷസനായിവരുന്നതും കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രിക്കുന്നതുംകണ്ട് നിലവിളിച്ചു. സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നപ്പോള്‍ സെക്രട്ടറി മുന്നില്‍ നില്‍കുന്നു. എന്താ സാര്‍ കരഞ്ഞതെന്ന് അയാള്‍ ചോദിച്ചു.
വയറുവേദന എടുത്തിട്ടാണെന്ന് മറുപടി. അത് ഹോട്ടലിലെ വളിച്ച ബര്‍ഗര്‍ തിന്നിട്ടായിരിക്കും ഇന്‍ഡ്യന്‍ പ്രസിഡണ്ടിന്റെ ഡിന്നറിന് പോകാന്‍ പറഞ്ഞതല്ലേയെന്ന് സെക്രട്ടറി. അതൊന്നും സാരമില്ല രാവിലെതന്നെ പോകാന്‍ തയ്യാറായിക്കോ .,പ്‌ളെയിന്‍ സ്റ്റാര്‍ക്കിയിടാന്‍ പൈലറ്റിനോട് പറയാന്‍ നിര്‍ദ്ദേശിച്ച് പല്ലുതേക്കാന്‍ ബാത്ത്‌റൂമിലേക്കുപോയി.
പല്ലുതേച്ചിട്ട് വന്നപ്പോള്‍ സെക്രട്ടറി വീണ്ടും മുന്‍പില്‍ നില്‍കുന്നു. വണ്ടി കേടാണെന്ന് പൈലറ്റ് പറയുന്നു., ഇനിയിപ്പോ എന്താ ചെയ്യുക. ഹോട്ടലിലെ പഴയ പാമോയിലില്‍ പൊരിച്ച ബര്‍ഗറും ചിപ്‌സും വീണ്ടും തിന്നേണ്ടി വരുമല്ലോയെന്ന് ഓര്‍ത്തപ്പോള്‍ മനസ്സിടിഞ്ഞു . ജി 20 ക്ക് വരേണ്ടിയിരുന്നില്ല. സ്റ്റാര്‍ ഹോട്ടലിലെ നല്ല മുറികള്‍ മോദി ബുക്കുചെയ്തിരുന്നതാണ്. നിങ്ങളുടെ ഔദാര്യമൊന്നും കാനഡ പ്രധാനമന്ത്രിക്ക് വേണ്ട എന്നുകാണിക്കാനാണ് ചീപ്പായ ഹോട്ടല്‍മുറി തെരഞ്ഞെടുത്തത്. തിരിച്ചുപോകാന്‍ മാര്‍ഗമില്ലാതെ ഇവിടെതന്നെ എത്രദിവസം കഴിയേണ്ടിവരും. യന്ത്രം വേഗം നന്നാക്കാന്‍പറ പൈലറ്റിനോട് എന്നുകല്‍പിച്ചിട്ട് വീണ്ടും റൂമില്‍പോയി അടുത്ത ബര്‍ഗറും വരുന്നതുകാത്ത് കിടപ്പായി. ഇതുപോലൊരു ഗതി ശത്രുക്കള്‍ക്കുപോലും വരുത്തരുതേയെന്ന് പ്രാര്‍ഥിച്ചു. ജ 20 ക്ക് വന്ന രാഷട്രത്തലവന്മാരെല്ലാം തിരികെപ്പോയി. അവരുടെയൊന്നും പ്‌ളെയിനിന് കുഴപ്പമൊന്നും സംഭവിച്ചില്ല. തനിക്ക് മാത്രമെന്തേ ഇങ്ങനെയൊരു ദുരവസ്ഥ. 48 മണിക്കൂറെടുത്തു വണ്ടി ശരിയാക്കാന്‍. യാത്ര അയക്കാന്‍ ഒരു തെണ്ടിപോലും മോദി അയച്ചില്ല. അതില്‍ വിഷമവും തോന്നിയില്ല. അതെന്തായാലും നന്നായെന്ന് വിചാരിച്ചു. പത്രക്കാരുടെ കണ്ണില്‍പെടാതെ രക്ഷപെടാമല്ലൊ.
ഇനി കാര്യത്തിലേക്ക് വരാം. തന്നെ അപമാനിച്ചുവിട്ട ഇന്‍ഡ്യക്ക് പണികൊടുക്കാനാണ് തൊട്ടടുത്ത ദിസംതന്നെ പാര്‍ലമെന്റ് വിളിച്ചുകൂട്ടി തങ്ങള്‍ താലോലിച്ചുപോറ്റിയ ഘാലിസ്ഥാന്‍ ഭീകരനെ കൊന്നത് ഇന്‍ഡ്യന്‍ ഏജന്റുമാരാണന്ന് പറഞ്ഞത്. അതിന്റെ തെളിവുകളെല്ലാം തന്റെപക്കലുണ്ടെന്നും വെറുതെയങ്ങ് പ്രഖ്യാപിച്ചു. സഖ്യരാജ്യങ്ങളായ അമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും ഓസ്‌ട്രേലയയും സഹായത്തിന് എത്തുമെന്ന് പ്രതീക്ഷിച്ച് തട്ടിവിട്ടതാണ്. പക്ഷേ, അവരാരും ട്രൂഡോയുടെ ആരോപണം ഏറ്റുപിടിക്കാന്‍ തയ്യാറായില്ല. ഒരു രാജ്യത്തിന്റെ പേരെടുത്തുപറഞ്ഞ് ആരോപണം ഉന്നയിക്കരുതെന്ന മര്യാദപോലും പാലിക്കാതെയാണ് ട്രൂഡോ ഇന്‍ഡ്യക്കെതിരെ തിരിഞ്ഞത്. ഇന്‍ഡ്യ ശക്തമായി പ്രതികരിക്കുമെന്നും തെളിവുകള്‍ ആവശ്യപ്പെടുമെന്നും ഇയാള്‍ വിചാരിച്ചിട്ടുണ്ടാവില്ല. ഘാലിസ്ഥാന്‍ ഭീകരനെ കൊന്നത് ഇന്‍ഡ്യന്‍ ഏജന്റുമാര്‍തന്നെ ആണെന്നിരിക്കട്ടെ. അതിനുള്ള തെളിവുകള്‍ ട്രൂഡോയെ ഏല്‍പിച്ചിട്ടുപോകാന്‍ അവര്‍ ഇയാളുടെകൂട്ട് മണ്ടന്മാരല്ലല്ലോ. കാനഡ ഭീകരന്മാരെ സംരക്ഷിക്കുന്ന രാജ്യമാണന്ന് ഇപ്പോള്‍ ലോകംമൊത്തം അറിഞ്ഞുകഴിഞ്ഞു. അത് കനേഡിയന്‍ പ്രധാനമന്ത്രിതന്നെ ലോകത്തോട് വിളിച്ചുപറഞ്ഞു. അവിടെയാണ് ഇന്‍ഡ്യയുടെ വിജയം.
സാം നിലമ്പള്ളില്‍
samnilampallil@gmail.com