
ഓണക്കൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സെപ്റ്റംബര്‍ 26-ന് ചൊവ്വാഴ്ച നടക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ സ്മരണാര്‍ത്ഥം വാളനടിയില്‍ ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്താണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സ്‌നേഹഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

സെപ്റ്റംബര്‍ 26-ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഓണക്കൂര്‍ വലിയ പള്ളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാണ് താക്കോല്‍ ദാനം നിര്‍വഹിക്കുന്നത്.
തദവസരത്തില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ഫാ. ഫിലിപ്പ് ഏബ്രഹാം (കാലിഫോര്‍ണിയ), നൈനാന്‍ മാത്യൂസ് (മാനേജിംഗ് കമ്മിറ്റി അംഗം, കാനഡ), പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തില്‍, ഫാ. ജോസ് തോമസ് പൂവത്തിങ്കല്‍ (ഭദ്രാസന സെക്രട്ടറി, കണ്ടനാട് (W) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ (813 838 1756), റവ. യാക്കോബ് തോമസ് പൂവത്തിങ്കല്‍ (91 9446 823391).