Image

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി.

സതീശന്‍ നായര്‍ Published on 23 September, 2023
നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി.

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റീനിയല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

പ്രഡിസന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ഏവരേയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷപരിപാടികള്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ഏവരോടും നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.

ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂവിടല്‍, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ മുഖ്യ സ്്‌പോണ്‍സറും കമ്മറ്റി മെമ്പറുമായ എം.ആര്‍.സി. പിള്ളയെ അനില്‍കുമാര്‍ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു.

മറ്റു വിവിധ പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍ രാധാകൃഷ്ണന്‍ നായര്‍, വിജി നായര്‍, രഘുനാഥന്‍ നായര്‍, സതീശന്‍ നായര്‍, ദീപക് നായര്‍, പ്രസാദ് പിള്ള, ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിന്ധ്യ നായര്‍ ചടങ്ങില്‍ എം.സി.യായി പ്രവര്‍ത്തിച്ചു. ഓംകാരം ചിക്കാഗോ അവതരിപ്പിച്ച ചെണ്ടമേളം സദസ്സിനു കുളിര്‍മയേകി.


English Summary : Nair Association of Greater Chicago's Onam celebration was grand.

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക