Image

ട്രൂഡോയുടെ ആരോപണം ശരിയല്ലെന്നു  സർവേയിൽ ഭൂരിപക്ഷം ഇന്ത്യക്കാർ (പിപിഎം) 

Published on 23 September, 2023
ട്രൂഡോയുടെ ആരോപണം ശരിയല്ലെന്നു  സർവേയിൽ ഭൂരിപക്ഷം ഇന്ത്യക്കാർ (പിപിഎം) 

 

കാനഡയിൽ ഖാലിസ്ഥാനി ഭീകരരെ വധിച്ചതിൽ ഇന്ത്യൻ എന്ജസികൾക്കു പങ്കുണ്ടെന്ന ആരോപണം ഭൂരിപക്ഷം ഇന്ത്യക്കാരും വിശ്വസിക്കുന്നില്ലെന്നു സി വോട്ടർ നടത്തിയ സർവേയിൽ കണ്ടെത്തി. സർവേയിൽ 3,303 പേരാണ് പങ്കെടുത്തത്. 

ഹർദീപ് സിംഗ് നിജ്ജാർ എന്ന ഭീകരനെ വധിച്ചത് ഇന്ത്യൻ ഏജന്റുമാരാണെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് പറഞ്ഞത്. അത് വിശ്വസനീയമല്ലെന്നു 56% പേർ പറഞ്ഞു. ശരിയാവാം എന്നു പറഞ്ഞത് 16%. 
 
കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടെന്നു 54% പേർ ആശങ്ക രേഖപ്പെടുത്തി. അങ്ങിനെയൊന്നും ഇല്ലെന്നു 26% പേരും. 

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുൺ കാനഡയിൽ ജീവിക്കുന്ന ഹിന്ദുക്കൾ രാജ്യം വിടണമെന്നു ഭീഷണി ഉയർത്തി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയും ഭീഷണിയുണ്ട്. എന്നാൽ അവർക്കു ട്രൂഡോ ഭരണകൂടം മതിയായ സുരക്ഷ നൽകുന്നില്ല. സെപ്റ്റംബർ 25നു കാര്യാലയങ്ങൾക്കു മുന്നിൽ പ്രകടനം നടത്തുമെന്നു ഖാലിസ്ഥാനികൾ അറിയിച്ചിട്ടുണ്ട്.

Majority in India reject Trudeau charges 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക