
കാനഡയിൽ സിഖുകാർ എത്താൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായി. എന്നാൽ 1970കളിലും 80കളിലുമാണ് ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഗണ്യമായ പ്രവാഹം കാനഡയിലേക്ക് ഉണ്ടായത്.
ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട ശേഷം 1984ൽ ഇന്ത്യയിൽ സിഖുകാർക്കെതിരെ ഉണ്ടായ പ്രതികരണം ആ ഒഴുക്ക് വർധിപ്പിച്ചു. ഖാലിസ്ഥാൻ അനുകൂല വികാരം ബലപ്പെട്ടത് ഈ കാലത്താണ്. അവർ ഗുരുദ്വാരകൾ ഏറ്റെടുത്തു സമുദായത്തിൽ പിടിമുറുക്കിയെന്നു ബ്രാംപ്ടണിലെ പഞ്ചാബി മാധ്യമ പ്രവർത്തകൻ ബൽരാജ് ഡിയോൾ പറയുന്നു.
പഞ്ചാബിലെ സിഖുകാർക്കു നേരെ അതിക്രമം നടക്കുന്നു എന്ന രീതിയിലുള്ള കഥകൾ മെനഞ്ഞു അവർ പഞ്ചാബികളുടെ വികാരങ്ങൾ ആളിക്കത്തിച്ചു. ഗുരുദ്വാരകളുടെ ഭരണം പിടിച്ച അവർക്കു സ്വാധീനവും പണവും ഏറെ ആയിരുന്നു. രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി അവരുടെ പിന്നാലെ കൂടി. അങ്ങിനെയാണ് കാനഡയിൽ ഖാലിസ്ഥാൻ പ്രസ്ഥാനം വേരു പിടിച്ചത്.
അടുത്ത തലമുറയുടെ മനസിലും അവർ വിഷം നിറച്ചുവെന്നു കാനഡയിലെ സിഖ് സമുദായത്തിലുള്ളവർ തന്നെ പറയുന്നുണ്ട്. ആ മക്കൾ ഇന്ന് എംപിമാരും മന്ത്രിമാരും പാർട്ടി നേതാക്കളുമൊക്കെ ആയി. അവർ ഇന്ത്യക്കെതിരെ വിഷം ചീറ്റുകയാണ്.
എന്നാൽ 5% കനേഡിയൻ സിഖുകൾ പോലും ഖാലിസ്ഥാൻ എന്ന ആശയത്തോടു മതിപ്പുള്ളവരല്ലെന്നാണ് വിലയിരുത്തൽ. പക്ഷെ ഖാലിസ്ഥാൻ തീവ്രവാദികളെ മറ്റുള്ളവർ ഭയപ്പെടുന്നു. എതിർക്കാൻ തുനിയുന്നില്ല.
Khalistani radicals impact Sikhs in Canada