Image

മേതില്‍ ദേവിക ബിജു മേനോന്റെ നായികയായി സിനിമയിൽ

Published on 24 September, 2023
മേതില്‍ ദേവിക ബിജു മേനോന്റെ നായികയായി സിനിമയിൽ

ര്‍ത്തകിയായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ്ജേതാവായ വിഷ്ണു മോഹന്റെ പുതിയ ചിത്രം 'കഥ ഇന്നുവരെ' എന്ന സിനിമയിലൂടെയാണ് ദേവികയുടെ അരങ്ങേറ്റം.

ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നെങ്കിലും അതൊന്നും മേതില്‍ ദേവിക സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ ദേവിക മലയാളത്തില്‍ വരികയാണ്. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

മേതില്‍ ദേവിക, ബിജു മേനോൻ എന്നിവരെ കൂടാതെ അനു മോഹൻ, നിഖില വിമല്‍, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങീ പ്രമുഖരും 'കഥ ഇന്നുവരെ' എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക