Image

സൂസി മാത്യു (80) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ബിജു ചെറിയാന്‍ Published on 28 September, 2023
സൂസി മാത്യു (80) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: ചേപ്പാട് മണക്കാട് കച്ചുവീട്ടില്‍ പരേതനായ എം.ഡി മാത്യുവിന്റെ പത്‌നി റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് സൂസി മാത്യു (80) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഒക്‌ടോബര്‍ ഒന്നാം തീയതി പൊതുദര്‍ശനവും, അനുസ്മരണ ശുശ്രൂഷകളും നടക്കും. തിങ്കളാഴ്ച ഫിലാഡല്‍ഫിയയിലെ ഹണ്ടിംഗ്ടണ്‍ വാലിയിലുള്ള ഫോറസ്റ്റ് സെമിത്തേരിയില്‍ സംസ്‌കാരം. പരേത കാര്‍ത്തികപ്പള്ളി പടനിലത്ത് കുടുംബാംഗമാണ്. ലെയ, ലീന, ലിസ, ലെനിന്‍, ലിങ്കണ്‍ എന്നിവര്‍ മക്കളാണ്.

മാതൃകാ അധ്യാപികയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള സൂസി ടീച്ചര്‍ ഹെഡ്മിസ്ട്രസായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിമരിച്ചത്. 1998 -ല്‍ അമേരിക്കയില്‍ എത്തി വിശ്രമജിവിതം നയിച്ചുവരികയായിരുന്നു. അടിയുറച്ച ഈശ്വര വിശ്വാസിയും, ആദ്ധ്യാത്മിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. 

പരേതരായ ജോര്‍ജ് തോമസ്, ജോണ്‍ തോമസ്, ജോസഫ് തോമസ്, ശാന്തമ്മ തോമസ് എന്നിവരും, സാറാമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), ഏബ്രഹാം തോമസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതയുടെ സഹോദരീ സഹോദരങ്ങളാണ്.

ജിബി. പ്രീതി, സൗമിനി, ഷാജി, റെജി എന്നിവര്‍ ജാമാതാക്കളും, ലോയല, റിനി, പ്രിയങ്ക, ജോയല്‍, ഷെല്‍ബി, സോഫിയ, ഡെനില്‍, ആല്‍വിന്‍, ആബേല്‍, ലോറ, സോളമന്‍ എന്നിവര്‍ പേരക്കുട്ടികളുമാണ്. 

Vewing and Funeral Service

Sunday October 1 st 2023 
Time: 12 noon- 3.00 pm)
Lamb Funeral Home, 101 ByberryRD, PA 19006

Monday October 2nd 2023

Vewing 10 AM - 11.30 AM
Funeral Service: 11.30 -12.30 PM
at Lamb Funeral Home

Interment

Forest Hills Cemetery, Huntington Valley, PA 19006. 

റിപ്പോര്‍ട്ട്: ബിജു ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക