Image

ജെറി അമൽദേവ് നയിക്കുന്ന സാധക സ്കൂൾ ഓഫ് മ്യൂസിക്  സംഗീത പ്രോഗ്രാം ഒക്ടോബര്‍ ഏഴിന്

ജിനേഷ് തമ്പി Published on 28 September, 2023
ജെറി അമൽദേവ് നയിക്കുന്ന സാധക സ്കൂൾ ഓഫ് മ്യൂസിക്  സംഗീത പ്രോഗ്രാം ഒക്ടോബര്‍ ഏഴിന്

ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി ഒരു ദശാബ്ദത്തിൽ ഏറെയായി വിജയകരമായി ട്രൈ സ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ സംഗീത വിദ്യാലയമായ  സാധക സ്കൂൾ ഓഫ് മ്യൂസിക്  ഒക്ടോബര്‍ ഏഴാം തീയതി (venue:  100  Fieldstone drive (Fieldstone Middle school) , Theills Newyork)  പ്രശസ്ത മ്യൂസിഷ്യൻ ശ്രീ ജെറി അമൽദേവ് നയിക്കുന്ന " സിങ് അമേരിക്ക വിത്ത് ജെറി അമൽദേവ് " എന്ന സംഗീത പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നു.

മലയാളത്തിന്റെ അഭിമാനമായ സംഗീത പ്രതിഭ  ജെറി അമൽദേവിനെ സാധക സംഗീത പുരസ്‌കാരം നൽകി ആദരിക്കുന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം.

പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാധക സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കെ ഐ അലക്സാണ്ടർ അറിയിച്ചു

ശ്രീ ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സഹായ ഹസ്തം  പരിപാടിയുടെ   പ്രധാന ഉദ്ദേശ ലക്ഷ്യമാണെന്നു സംഘാടകർ അറിയിച്ചു 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക